യൂട്യൂബ് വീഡിയോയിലൂടെയാണ് പേളി മാണിയുടെ പ്രതികരണം. ഇത് ഞാനിതുവരെ ചെയ്യുന്നത് പോലെയുള്ള വീഡിയോ അല്ല, നിങ്ങളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് ഇത് പറയേണ്ട സാഹചര്യത്തിലേക്ക് ഞാന്‍ എത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പേളി മാണിയുടെ പ്രതികരണം. താന്‍ പോസ്റ്റ് ചെയ്തത് എന്താണ് എന്നും, അതിലൂടെ എന്താണ് ഉദ്ദേശിച്ചത് എന്നും പേളി മാണി വ്യക്തമാക്കുന്നു. പ്രതികരിക്കണം എന്ന പ്രഷറ് കാരണമാണ് പ്രതികരിച്ചത് എന്നും പേളി പറയുന്നുണ്ട്.
പോസ്റ്റിട്ട് കുറച്ച് നേരത്തേക്ക് എല്ലാം ശാന്തമായിരുന്നു. പക്ഷേ പിന്നീട് ഞാന്‍ പോലും അറിയാത്ത കുറേ വ്യാഖ്യാനങ്ങള്‍ അതിന് വന്നു. ദൈവമേ ഇതലല്ലല്ലോ ഞാന്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എനിക്ക്. സുരക്ഷിതരായിരിക്കൂ എന്ന് പറഞ്ഞതിനൊപ്പമാണ് ഗോ ബാക്ക് ഹോം എന്ന പ്രയോഗവും ഞാന്‍ നടത്തിയത്. അതിനര്‍ത്ഥം സമരം അവസാനിപ്പിച്ച് നിങ്ങള്‍ വീട്ടിലേക്ക് പോകൂ എന്നല്ല, അങ്ങനെ പറയാന്‍ ഞാന്‍ ആരുമല്ല.
പേളി മാണി അന്ന് എന്നെ അറിയില്ല എന്ന് പറഞ്ഞു, ഇന്ന് പേളി ആരാണ് എന്നതല്ല ഇവിടെ പ്രശ്‌നം; മറീന മൈക്കിള്‍
കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കൊരു പോസ്റ്റ് ഒരുപാട് ഡിഎം വന്നു. ഞാന്‍ പറഞ്ഞ കാര്യത്തെ കുറിച്ച് വളരെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള ഒരു വലിയ പോസ്റ്റ്. അതെനിക്ക് വലിയ വിഷമം ഉണ്ടാക്കി. സ്വതന്ത്ര്യ സമാര സേനാനികളുടെ ശവക്കുഴിയില്‍ ഞാന്‍ തുപ്പുന്നത് പോലെയാണ് ഈ പോസ്റ്റ് എന്ന വാക്കാണ് എന്നെ വല്ലാതെ അലോസരപ്പെടുത്തിയത്. ഞാന്‍ അത്ര ആത്മാര്‍ത്ഥമായി എന്റെ മനസ്സില്‍ തട്ടി എഴുതിയ കാര്യത്തെ ഇത്ര മോശമായി വ്യാഖ്യാനിച്ചപ്പോള്‍ എനിക്ക് വല്ലാത്ത വേദന തോന്നി. ആദ്യമൊക്കെ ഞാനത് വിട്ടു കളഞ്ഞു, പക്ഷേ അതേ കാര്യം കമന്റിലും വരാന്‍ തുടങ്ങിയതോടെ എനിക്ക് വല്ലാതെയായി.
രാത്രി പതിനൊന്ന് മണിയൊക്കെ ആയതോടെ എനിക്ക് ദേഷ്യം വന്നു, ഞാനും ഒരു മനുഷ്യനാണ്. അതിന് ശേഷമാണ് ഞാനൊരു സ്‌റ്റോറി എഴുതിയിട്ടത്. അത് വലിയൊരു തെറ്റായിരുന്നു, കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാനത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ആ പോസ്റ്റില്‍ ഞാന്‍ ആ പോസ്റ്റ് ഇട്ട ആളെ failed movie shaper എന്ന് വിളിച്ചു. അത് വളരെ വലിയൊരു തെറ്റാണ്. അങ്ങനെ ഒരാളെ വിളിക്കാന്‍ ഞാന്‍ ആരുമല്ല, അങ്ങനെയല്ല എന്റെ രക്ഷിതാക്കള്‍ എന്നെ വളര്‍ത്തിയത്. അദ്ദേഹത്തെ അങ്ങനെ വിളിച്ചതില്‍ ഈ അവസരത്തില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.
പിന്നെ പോസ്റ്റ് ചെയ്ത കളര്‍, അതും തീര്‍ത്തും യാദൃശ്ചികമായി സംഭവിച്ചതാണ് എന്ന് പേളി മാണി പറയുന്നു. കാന്‍വയിലാണ് ഞാനത് ചെയ്തത്, ആദ്യം കണ്ട കളര്‍ തിരഞ്ഞെടുപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു. അതിനെയും വിമര്‍ശിച്ചപ്പോഴാണ് ഞാന്‍ പറഞ്ഞത്, അതെ എനിക്ക് കാവി നിറം ഇഷ്ടമാണ്, ഇന്ത്യന്‍ പതാകയില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നിറം അതാണ് എന്ന് പറഞ്ഞത്. അത് ആ ദേഷ്യത്തിന് എന്നെ വിമര്‍ശിച്ചതിനുള്ള മറുപടിയായി കൊടുത്തതാണ്. അപ്പോഴേക്കും ഡിലീറ്റ് ചെയ്തു. എന്നും സ്‌ക്രീന്‍ ഷോട്ടുകള്‍ പോയി.
ഞാന്‍ ചെയ്തത് തെറ്റ് തന്നെയാണ്, അത് അംഗീകരിക്കുന്നു, അതിന് മാപ്പ് പറയുന്നു. പിന്നെ എന്നെ ഏതെങ്കിലുമൊരു പാര്‍ട്ടിക്കാരിയായി ചിത്രീകരിക്കുന്നതിന് വിശദീകരണം തരണം എന്നുണ്ടായിരുന്നു. ഞാന്‍ അങ്ങനെ ഒരു പാര്‍ട്ടിയെയും പ്രത്യേകിച്ച് ഇഷ്ടപ്പെടുന്ന ആളല്ല. എല്ലാ പാര്‍ട്ടിയിലും എനിക്ക് വേണ്ടപ്പെട്ടവരുണ്ട്, അതുകൊണ്ട് എല്ലാ പാര്‍ട്ടിയും എനിക്കിഷ്ടമാണ്.
മറ്റൊരു വിഷയത്തില്‍ എനിക്ക് ക്ലാരിഫിക്കേഷന്‍ തരേണ്ടത്- ആ പോസ്റ്റിട്ട ആള്‍ പറഞ്ഞു, അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചാണ് ഞാന്‍ പറഞ്ഞത് എന്ന്. ആ അച്ഛന്‍ ദ ലെജന്റ് സിബി മലയില്‍ സര്‍ ആണ്. ഏറെ ആഘോഷിക്കപ്പെടുന്ന, ഞാന്‍ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സംവിധായകന്‍. അദ്ദേഹത്തിന്റെ പേര് എങ്ങനെ ഇതില്‍ വന്നു എന്നെനിക്ക് മനസ്സിലാവുന്നില്ല. ഞാന്‍ ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ. ന്യൂസ് ചാനലുകള്‍ പോലും ഒട്ടും ക്ലാരിഫിക്കേഷന്‍ എടുക്കാതെ അത് അങ്ങനെ തന്നെ വാര്‍ത്തയാക്കുന്നു. എനിക്കൊന്നും തിരുത്താന്‍ പറ്റാത്ത അവസ്ഥ.
സത്യം നിങ്ങളെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ അങ്ങനെ പറയില്ല. മലയാള സിനിമയിലെ ഏറ്റവും വലിയ സംവിധായകനാണ്. സാര്‍ ഇത് കാണുന്നുണ്ടെങ്കില്‍ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.
എന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തൂ എന്ന് പറയാന്‍ വേണ്ടിയല്ല ഈ പോസ്റ്റ്, നിങ്ങളെന്നെ വിമര്‍ശിക്കൂ, പക്ഷേ ഞാനും ഒരു മനുഷ്യനാണെന്ന് മനസ്സിലാക്കൂ. ഞാന്‍ എന്നെ തിരുത്തിക്കോളാം. ഓരോ ദിവസവും നല്ല വ്യക്തിയാവാന്‍ ശ്രമിച്ചോളാം- പേളി മാണി പറഞ്ഞു.



English (US) ·