Authored by: അശ്വിനി പി|Samayam Malayalam•24 Mar 2026, 10:31 americium IST
46 ആം വയസ്സിലായിരുന്നു റെഡിന്‍ കിങ്സ്ലിയുടെ വിവാഹം. അധികം വൈകാതെ തന്നെ കിങ്സ്ലിയ്ക്കും ഭാര്യയ്ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു, ആ സന്തോഷവും സോഷ്യല്‍ മീഡിയയിലൂടെയാണ് കിങ്സ്ലിയും ഭാര്യയും അറിയിച്ചത്
റെഡിൻ കിങ്സ്ലിയും ഭാര്യയുംവനിത ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരിപാടിയിലാണ് സംഗീത തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞത്. റെഡിന്‍ കിങ്സ്ലി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ആദ്യം ഞാന്‍ കരുതിയത് കോമഡി പറഞ്ഞതാണെന്നാണ്. പിന്നീട് സംസാരിച്ചപ്പോള്‍ അത് സീരിയസ് ആയിരുന്നു എന്ന് മനസ്സിലായി. പക്ഷേ എന്തുകൊണ്ട് അദ്ദേഹം എന്നോട് പ്രപ്പോസ് ചെയ്തു എന്ന് വിവാഹത്തിന് ശേഷമാണ് മനസ്സിലായത്. കൊവിഡ് കാലത്താണ് ഒറ്റപ്പെടലിനെ കുറിച്ച് അദ്ദേഹം വല്ലാതെ വേദനിച്ചത്, ആ സമയത്ത് എടുത്ത തീരുമാനമായിരുന്നുവത്രെ വിവാഹം കഴിക്കണം എന്നത്. തന്നോട് ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയായിരുന്നു.
Also Read: മീനൂട്ടിക്ക് അച്ഛനുണ്ടല്ലോ, അച്ഛന്‍ മാത്രം മതി! മകളുടെ പിറന്നാള്‍ ആഘോഷിച്ച് ദിലീപ്, 26 വയസ്സായോ?ഒരുപാട് സ്ത്രീകളുള്ള ചുറ്റുപാടില്‍ ജീവിച്ച ആളല്ല അദ്ദേഹം, എന്നിട്ടും എങ്ങനെ ഒരു സ്ത്രീയെ മര്യാദയോടെ പരിഗണിക്കണം എന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. എന്റെ ജീവിതം കൊണ്ട് ഞാനത് തിരിച്ചറിഞ്ഞു. എനിക്ക് പ്രെഗ്നന്‍സി പോസിറ്റീവ് ആയത് മുതല്‍ ഇതുവരെയും, ഇപ്പോള്‍ കുഞ്ഞിന് ഏഴ് മാസമായി അദ്ദേഹം ഞങ്ങള്‍ രണ്ട് പേരെയും അത്രയും നന്നായി പരിഗണിക്കുന്നു, പരിപാലിക്കുന്നു.
ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു, കാരണം എന്നെ നോക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛന്‍ നേരത്തെ മരിച്ചതാണ്, അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. പക്ഷേ അദ്ദേഹം ആ കടമ ഏറ്റെടുത്തു. ഗര്‍ഭിണിയായപ്പോള്‍ മാത്രമല്ല, പ്രസവത്തിന് ശേഷം എനിക്ക് നാപ്കിന്‍ മാറ്റുന്നത് മുതല്‍ എല്ലാം ചെയ്തത് അദ്ദേഹമാണ്. എനിക്ക് സി സെക്ഷന്‍ ആയിരുന്നു, അതിന്റേതായ ബുദ്ധിമട്ടുകള്‍ പലതും ഉണ്ടായി. എന്നാല്‍ അദ്ദേഹം അതെല്ലാം പക്വതയോടെ കൈകാര്യം ചെയ്തു. വെറുമൊരു കോമഡി നടനല്ലേ എന്ന് എല്ലാവരും കരുതി, ഞാനും അങ്ങനെ ചിന്തിച്ചു പോയിരുന്നു. പക്ഷേ അദ്ദേഹത്തിലെ മനുഷ്യന്‍ അതിനെക്കാള്‍ എല്ലാം വലുതാണ്- എന്നാണ് സംഗീത പറഞ്ഞത്.






English (US) ·