എനിക്ക് പറയാന്‍ ഭയങ്കര ചമ്മലുണ്ട്, എന്നാലും പറയാം; ഞാനും സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു, ത്രസിപ്പിക്കുന്നതൊന്നും ഉണ്ടാവില്ല എന്ന് മഞ്ജു പത്രോസ്

1 week ago 6

Authored by: അശ്വിനി പി|Samayam Malayalam19 May 2026, 3:18 p.m. IST

സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുക എന്നാല്‍ ഇപ്പോള്‍ അതൊരു മോശം വാക്കായി മാറി കഴിഞ്ഞു. പക്ഷേ എന്ത് തന്നെയായാലും ഞാനും തുടങ്ങുകയാണ്, പക്ഷേ അവിടെ ത്രസിപ്പിക്കുന്നതൊന്നും ഉണ്ടാവില്ല എന്ന് മഞ്ജു പത്രോസ് പറയുന്നു

manju pathrosമഞ്ജു പത്രോസ്
വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസിന്റെ തുടങ്ങം. തുടര്‍ന്ന് മിനിസ്‌ക്രീനില്‍ അവസരം ലഭിച്ചു, അവിടെ നിന്ന് സിനിമയിലേക്കും. ഒത്തിരി നല്ല മികച്ച കഥാപാത്രങ്ങള്‍ മഞ്ജു പത്രോസ് ചെയ്തു, ചെയ്തുകൊണ്ടിരിയ്ക്കുന്നു. സിനിമകളും സീരിയലുമായിട്ടാണ് ഇപ്പോള്‍ നടി മുന്നോട്ടു പോകുന്നത്. അതിന് പുറമെ ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബിലും എല്ലാം സജീവമാണ്.

സോഷ്യല്‍ മീഡിയ മറ്റൊരു മികച്ച വരുമാന ഇടമായി മാറ്റുകയാണ് മഞ്ജു പത്രോസ്, അതിന്റെ അടുത്ത ചുവടുവയ്പ്പിലേക്ക് കടന്നതിനെ കുറിച്ച് മഞ്ജു പത്രോസ് തന്റെ ഫോളോവേഴ്‌സിനെ അറിയിക്കുന്നു. അതെ, ഞാനും സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു!

Also Read: പ്ലാസ്റ്റിക് സര്‍ജറി ചെയ്തതാണോ? പലരുടെയും ചോദ്യത്തിനുള്ള ഉത്തരം; പറ്റില്ല എന്ന് കരുതിയത് ശീലമായതിനെ കുറിച്ച് കീര്‍ത്തി

പലരും ഈ വാക്ക് ദുരുപയോഗം ചെയ്തത് കാരണം എനിക്ക് പറയാനൊക്കെ ഭയങ്കര ചമ്മലുണ്ട്. എന്നാലും പറയുകയാണ്. എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്റെ നോട്ടിഫിക്കേഷന്‍ വന്നു, അപ്പോള്‍ കരുതി, എന്തുകൊണ്ട് എനിക്കും സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചുകൂട എന്ന്. എന്നാല്‍ ചിലര്‍ അതിനെ മോശമായി ഉപയോഗിക്കുന്നതിനാല്‍, ഞാനും എന്നോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുകയാണോ എന്ന തോന്നല്‍ എനിക്കുണ്ട്. പക്ഷേ ത്രസിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെ ഉണ്ടാവില്ല. അത് പ്രതീക്ഷിച്ച് ആരും വരരുത്.

എന്റെ ജീവിതത്തെ കുറിച്ച്, എന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളെ കുറിച്ച് യാത്രകളെ കുറിച്ച്, എന്റെ സന്തോഷങ്ങളെയും വേദനകളെയുമൊക്കെ കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. അത് താത്പര്യമുള്ളവര്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതി. മറ്റൊന്നും അവിടെ പ്രതീക്ഷിക്കരുത്. അഞ്ച് പേരെ സബ്‌സ്‌ക്രൈബ് ചെയ്യുന്നുള്ളൂവെങ്കിലും ഞാന്‍ തുടരും, ആണുങ്ങള്‍ മാത്രമല്ല, പെണ്ണുങ്ങളും എന്റെ ചാനലിലേക്ക് വരണേ എന്നാണ് മഞ്ജു പത്രോസിന്റെ അപേക്ഷ.

Also Read: പീക്കില്‍ നില്‍ക്കുന്ന അവസ്ഥയില്‍ വേണ്ടേ വേണ്ട എന്ന് പറഞ്ഞ് ഇട്ടിട്ട് പോയതാണ്; പാര്‍വ്വതി തിരിച്ചു വരില്ല എന്ന് ജയറാം


തന്റെ ജീവിതത്തിലെ പല വെല്ലുവിളെ കുറിച്ചും, അതിജീവനത്തെ കുറിച്ചുമെല്ലാം മഞ്ജു പത്രോസ് പല അവസരങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. സാമ്പത്തികമായ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നതിനിടയിലും കഷ്ടപ്പെട്ട് ഒരു വീടുണ്ടാക്കി എടുത്തു. അത്തരം വിശേഷങ്ങള്‍ നേരത്തെ മഞ്ജു പത്രോസ് പങ്കുവച്ചിട്ടുള്ളതാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article