എനിക്ക് പുതുജീവിതം സമ്മാനിച്ച ആള്! പുതിയൊരു സ്വാസികയെ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി; മനസ് തുറന്ന് സ്വാസിക

5 months ago 5

Authored by: ഋതു നായർ|Samayam Malayalam11 Aug 2025, 1:47 pm

ഞാൻ അങ്ങനെ എന്തിനും ഏതിനും പ്രേമിനെ തടയുന്ന ഭാര്യ ഒന്നും അല്ല ഞാൻ ഫുൾ ഫ്രീഡം കൊടുത്തിരിക്കുന്ന ഭാര്യയാണ്. ജീവിതം പ്രേം ആസ്വദിക്കണം എന്നാണ് എന്റെ ആഗ്രഹവും

സ്വസ്‌ക പ്രേംസ്വസ്‌ക പ്രേം (ഫോട്ടോസ്- Samayam Malayalam)
മലയാളത്തിൽ അത്ര സജീവം അല്ലെങ്കിലും വ്യത്യസ്തമായ അല്ലെങ്കിലും ഏറ്റവും ശക്തമായ കഥാപത്രങ്ങളിലൂടെ അന്യഭാഷകളിൽ സജീവമാണ് നടി സ്വാസിക വിജയ് . തെലുങ്കിലും തമിഴിലും എല്ലാം ബോൾഡ് ക്യാരക്ടറുകളിലൂടെ തിളങ്ങുകയാണ് സ്വാസിക. അതേസമയം മലയാളത്തിൽ ഒരു സിനിമ കിട്ടിയാൽ ഉറപ്പായും താൻ അഭിനയിക്കുമെന്നും ശക്തമായ കഥാപാത്രം എങ്കിൽ ഒരിക്കലും പ്രതിഫലം പോലും നോക്കില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. ഇപ്പോഴിതാ തമിഴിലെ പുതുമുഖ നടിക്കുള്ള അവാർഡ് കിട്ടിയ സന്തോഷത്തിലാണ് സ്വാസിക വിജയ്. വികടൻ സിനിമ അവാർഡ്‌സിൽ ആണ് സ്വാസികക്ക് സ്വീകരണം ലഭിച്ചത്.

സ്വാസികയുടെ വാക്കുകൾ

എനിക്ക് പുതുജീവിതം ആണ് എനിക്ക് തന്നത്. എന്റെ കരിയറിൽ ഇതുവരെ ഇല്ലാത്ത ഒരു വലിയ മാറ്റം ആണ് ലബ്ബർ പന്തുമൂലം വന്നത്. അതിന്റെ ഡയറക്ടർ സാർ ആണ് എന്നെ ഈ തരത്തിൽ എത്തിച്ചത് അതിനുള്ള നന്ദിയും അദ്ദേഹത്തിനുള്ളതാണ്. ഒരു പുതു സ്വാസികയെ ആണ് അദ്ദേഹം എനിക്ക് നൽകിയിരിക്കുന്നത്. അതിൽ എനിക്ക് ഒരുപാട് ഒരുപാട് സന്തോഷം. പിന്നെ മറ്റൊരു സന്തോഷം രാധിക മാമിന്റെ കൈയ്യിൽ നിന്നും (രാധിക ശരത് കുമാർ) ഈ അവാർഡ് വാങ്ങിയതിൽ ആണ്. മലയാളത്തിൽ മാമിന്റെ മകൾ ആയി ഞാൻ ഒരു സിനിമ ചെയ്തിട്ടുണ്ട്. കുറെ വർഷങ്ങൾ മുൻപാണ്. മാമിനു അത് ഓർമ്മ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.

ALSO READ: കഴിവിൽ അമ്പിളിയും ഒട്ടും മോശമല്ല! നൃത്തത്തിൽ മിടുക്കി എന്നതിനേക്കാൾ ഏറ്റവും നല്ല മനസിന്റെ ഉടമയെന്ന് നവ്യ നായർ
എന്റെ അമ്മയുടെയും ചിറ്റയുടെയും ഭർത്താവിന്റെയും മുൻപിൽ വച്ച് ഇങ്ങനെ ഒരു അവാർഡ് വാങ്ങുന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഈ അവാർഡ് ഞാൻ എന്റെ അമ്മക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. കാരണം ചെറിയ വയസ് മുതൽ എന്റെ ഒപ്പം എന്തിനും കൂടെ വന്നതും എനിക്ക് വേണ്ടി പലതും ത്യജിച്ചതും അമ്മയാണ്. ഈ ലബ്ബർ പന്തിൽ പോലും ചെയ്യണോ വേണ്ടയോ എന്ന കൺഫ്യൂഷൻ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ അപ്പോഴും എന്റെ അമ്മയാണ് എന്നെ നിർബന്ധിച്ചു ഇതിലേക്ക് വിട്ടത് എന്ന് പറയുമ്പോൾ വേദിയിൽ എത്തിയ പ്രേം സ്വാസികയെ കുറിച്ചാണ് സംസാരിക്കുന്നത്.

ALSO READ: പതിനാല് വർഷത്തെ സിംഗിൾ ലൈഫ്! പത്തുമാസത്തെ അമേരിക്കൻ ജീവിതം; പ്രശാന്തേട്ടൻ വന്നതോടെ ജീവിതത്തിന് അർത്ഥമുണ്ടായി
  • ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ് ഈ അവാർഡ് അവൾക്ക് ലഭിച്ചതിൽ. ഒരുപാട് ഹാർഡ് വർക്ക് ചെയ്തു, ഒരുപാട് കാലം അവൾ കാത്തിരുന്നു ചെയ്ത കഥാപാത്രമാണ് ഇത്. ഫൈനലി അവൾക്ക് അതിന് റിസൾട്ട് കിട്ടി അവളിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നാണ് പ്രേം പറഞ്ഞത്.
Read Entire Article