എനിക്ക് വേണ്ടി മാറി തന്നു, മകളെ നോക്കുന്നതും കൂടുതല്‍ സമയം അവള്‍ക്കൊപ്പമിരിക്കുന്നതും ഭര്‍ത്താവാണ് എന്ന് അഭിരാമി

1 month ago 3
സ്ത്രീകള്‍ ഒരിക്കലും അവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കുന്നില്ല എന്ന് അഭിരാമി പറയുന്നു. അത് വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന രീതിയാണ്. എനിക്ക് എന്ത് വേണം, എനിക്ക് എന്താണ് ഇഷ്ടം എന്ന് ചിന്തിക്കാനുള്ള ഇടം സ്ത്രീകള്‍ക്ക് നല്‍കിയിട്ടില്ല, അവര്‍ക്കൊരു വ്യക്തിത്വം നല്‍കുന്നില്ല. കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്വം സ്ത്രീക്കാണ് എന്ന് പറഞ്ഞാണ് നമ്മളെ വളര്‍ത്തുന്നത്.

പക്ഷേ ഇപ്പോള്‍ അതില്‍ മാറ്റം കണ്ടു തുടങ്ങുന്നുണ്ട്. സ്ത്രീകള്‍ സ്വയം അവരെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മാറാന്‍ സ്ത്രീകള്‍ തയ്യാറാവാത്തതും, താഴേക്ക് വരാന്‍ പുരുഷന്മാര്‍ തയ്യാറാവാത്തതും എനിക്ക് നിരാശ തോന്നിയിട്ടുള്ള കാര്യമാണ്. സ്ത്രീകള്‍ കുറച്ചൊന്ന് ഉയരുമ്പോഴേക്ക് എന്തുകൊണ്ടാണ് ആണിന് ഭയം വരുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല.

Also Read: ഇതെന്തൊരു ചിരിയാ ജോമോളേ.. എന്തൊരു സുന്ദരിയാ; ശരിയായ കമ്പിനി കിട്ടിയാല്‍ അങ്ങനെയാണ് എന്ന് നടി

ആണുങ്ങള്‍ സ്ത്രീകളുടെ സംരക്ഷണത്തിലാണ്, അവരെ വളര്‍ത്തുന്നതും സ്‌നേഹിക്കുന്നതും പരിചരിക്കുന്നതും എല്ലാം സ്ത്രീകളാണ്. അവരുടെ ജീവിതത്തില്‍ സ്ത്രീകളില്ലെങ്കില്‍ സ്വയം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് അവര്‍ എത്തുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരുമിച്ച് ഓരോ കാര്യങ്ങളും ചെയ്യുമ്പോള്‍ മാത്രമാണ് മാറ്റം വരുന്നത്. അടുത്ത ജനറേഷനെ വളര്‍ത്തുമ്പോഴെങ്കിലും അത് പറഞ്ഞുകൊടുത്തും മനസ്സിലാക്കിയും വളര്‍ത്തണം.

ഞാനും എന്റെ ഭര്‍ത്താവും പാരന്റ്‌സ് എന്ന നിലയില്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നത് അതാണ്. ഇപ്പോള്‍ ഞാനാണ് എപ്പോഴും പുറത്ത് പോകുന്നത്, വീട്ടിലെ കാര്യങ്ങള്‍ ഭര്‍ത്താവ് അറിഞ്ഞുകൊണ്ട് സ്വയം ഏറ്റെടുത്തതാണ്. അദ്ദേഹം വളരെ കഴിവുള്ള, ജോലിയില്‍ അത്രയേറെ പാഷനേറ്റ് ആയിട്ടുള്ള, അനുഭവ സമ്പത്തുള്ള, വിദ്യാഭ്യാസ സമ്പന്നനായ ആളാണ്. എന്നിട്ടും അദ്ദേഹം പറഞ്ഞു, അല്ല ഇത് നിനക്ക് ഓടാനുള്ള സമയമാണ്. നിനക്കിപ്പോള്‍ നല്ല അവസരങ്ങള്‍ വരുന്നുണ്ട്. അതുകൊണ്ട് ഞാനിപ്പോള്‍ ഒരു ബ്രേക്ക് എടുക്കാം, വീട്ടിലെ കാര്യങ്ങള്‍ നോക്കാം എന്ന് പറഞ്ഞു.


ഇപ്പോള്‍ കുഞ്ഞിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതും വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതും അദ്ദേഹമാണ്. അത് കണ്ടുകൊണ്ടാണ് ഞങ്ങളുടെ മകള്‍ വളരുന്നത്. അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന അച്ഛനെ കണ്ട് വളരുന്ന മകളുടെ ചിന്താഗതിയും മാറും. രാഹുല്‍ വളരെ മികച്ചൊരു അച്ഛനാണ് എന്നാണ് അഭിരാമിയുടെ അഭിപ്രായം. പക്ഷേ എന്തൊക്കെയാണെങ്കിലും എവിടെയൊക്കെയാണെങ്കിലും മകളെ കുറിച്ചുള്ള ചിന്ത മാത്രമാണ് എനിക്ക്, അവള്‍ കഴിച്ചോ, ആര്‍ക്കൊപ്പം കളിക്കുകയായിരിക്കും എന്നൊക്കെ എപ്പോഴും മൈന്റിലുണ്ടാവും. എത്രയൊക്കെ മാറാന്‍ ശ്രമിച്ചാലും അമ്മമാരങ്ങനെയാണ് - അഭിരാമി പറഞ്ഞു
Read Entire Article