Authored by: അശ്വിനി പി|Samayam Malayalam•1 Apr 2026, 10:44 americium IST
ഒന്‍പതാം വയസ്സില്‍ പാടി തുടങ്ങിയതാണ് സുജാത മോഹന്‍. പന്ത്രണ്ടാം വയസ്സില്‍ സിനിമ പിന്നണി ഗായികയായി. പല ഭാഷകളിലായി സുജാത പാടിതീര്ത്ത പാട്ടുകള്‍ക്ക് എണ്ണമില്ല
സുജാത മോഹൻഇന്നലെ, മാര്‍ച്ച് 31 ന് ആയിരുന്നു സുജാത മോഹന്റെ അറുപത്തിമൂന്നാം ജന്മദിനം. ഈ സാഹചര്യത്തിലാണ് റെയിന്‍ബോ ചാരിറ്റി ഫൗണ്ടേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ച സുജാതയുടെ ഒരു വീഡിയോ പുറത്ത് വന്നത്. എ ആര് റഹ്മാന്റെ സഹോദരിയും ഗായികയുമായ എആര്‍ റെയ്ഹാനയാണ് സുജാതയ്ക്ക് പുരസ്കാരം നല്‍കിയത്. ഇത്രയധികം സിനിമകളില്‍, അത്രയും മനോഹരമായ പാട്ടുകള്‍ പാടിയിട്ടുള്ള സുജാതയ്ക്ക് ഇതുവരെ ഒരു ദേശീയ പുരസ്കാരം നല്‍കിയിട്ടില്ല എന്ന വസ്തുത റെയ്ഹാന വേദിയില്‍ എടുത്ത് പറയുന്നു.
Also Read: ഹരികൃഷ്ണന്‍സ് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല എന്ന് വികെ ശ്രീരാമന്; വയസ്സായില്ലേ, ഇനി കാണണംപുരസ്കാര ലബ്ധിയ്ക്ക് ശേഷമാണ് സുജാത വേദിയില്‍ ഒരു പാട്ട് പാടാന്‍ ശ്രമിച്ചത്, ഹൈ പിച്ചില്‍ തനിക്ക് പാടാന്‍ സാധിക്കില്ല, ഒരു വോയിസ് പ്രശ്നമുള്ളതായി സുജാത പറഞ്ഞു. അത് പറയുമ്പോള്‍ ഗായികയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു. കഴിഞ്ഞ നാല് - അഞ്ച് വര്‍ഷത്തോളമായി ഞാനൊരു വേദിയിലും പാടിയിട്ടില്ല, ലൈവ് ഷോകള്‍ ചെയ്തിട്ടില്ല. എനിക്ക് വോയിസില്‍ ചെറിയൊരു പ്രശ്നമുണ്ട്.
പക്ഷേ ഈ വേദിയില്‍ എനിക്ക് പറയണം, ഒരിക്കലും ഞാന്‍ തോറ്റു കൊടുക്കില്ല. ഇത്രകാലമായി ചെയ്തുവരുന്ന പ്രാക്ടീസ് ഞാന്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി, രണ്ട് മൂന്ന് മണിക്കൂറോളം പ്രാക്ടീസ് ചെയ്യും. പക്ഷേ ഇന്ന് കിട്ടിയ ഈ ഇന്സിപിരേഷനില്, തീര്‍ച്ചയായും ഞാന്‍ അത് കൂടുതല്‍ സമയം ചെയ്യുമെന്നും, തിരിച്ച് വേദിയില്‍ വീണ്ടും പാടുമെന്നും ഉറപ്പ് നല്കുന്നു എന്നാണ് സുജാത പറഞ്ഞത്.
പക്ഷേ സുജാതയ്ക്ക് നേരത്തെയും ഈ പ്രശ്നം ഉണ്ടായിരുന്നതായി റെയ്ഹാന പറയുന്നു. പുതുവെള്ളൈ മഴൈ എന്ന പാട്ട് പാടുന്ന സമയത്തായിരുന്നു അത്. അന്ന് ഞങ്ങളുടെ അമ്മ സുജാതയെ ഹോമിയോപതി ഡോക്ടറുടെ അടുത്ത് കൂട്ടിക്കൊണ്ടു പോകുകയും, ഒരുപാട് പ്രാര്‍ത്ഥിക്കുകയുമൊക്കെ ചെയ്തിരുന്നു. പിന്നീടത് ശരിയായി. ഇപ്പോഴും നമ്മള് പ്രാര്‍ത്ഥിച്ചാല്‍ സുജാതയുടെ ആ പ്രശ്നം മാറിക്കിട്ടും, നമുക്ക് കുറേ അധികം പാട്ടുകളും. ഇപ്പോള്‍ ഏറെ കുറേ ശരിയായി, ഇനി കുറച്ചുകൂടെ മാത്രമേ ഭേദമാവാനുള്ളൂ എന്നും റെയ്ഹാന പറയുന്നുണ്ട്.






English (US) ·