മാന്‍ ഓഫ് മാസസ് എന്‍ടിആര്‍, കെജിഎഫ് സീരീസ്, സലാര്‍ തുടങ്ങിയ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്ററുകള്‍ നല്‍കിയ സ്വതന്ത്രസംവിധായകന്‍ പ്രശാന്ത് നീലുമായി കൈകോര്‍ത്ത ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകരില്‍ ആവേശം തീര്‍ക്കുന്നതാണ്. താത്ക്കാലികമായി 'എന്‍ടിആര്‍നീല്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വളരെ മുമ്പുതന്നെ ആരംഭിച്ചിരുന്നു. ആരാധകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രൊജക്റ്റിന്റെ ചിത്രീകരണം വേഗത്തില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആവേശംവര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 'എന്‍ടിആര്‍നീലി'ന്റെ റിലീസ് തീയതി നിര്‍മാതാക്കള്‍ ഒടുവില്‍ വെളിപ്പെടുത്തി. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ആക്ഷന്‍- പാക്ക്ഡ് ഇതിഹാസം അടുത്ത വര്‍ഷം ജൂണ്‍ 25-ന് തീയേറ്ററുകളില്‍ എത്തും. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, തുടങ്ങി ഭാഷകളില്‍ റിലീസ് ചെയ്യുന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്.
പ്രശാന്ത് നീല്‍ വിഭാവനം ചെയ്തതുപോലെ ശക്തമായ ഒരു വേഷത്തില്‍ എന്‍ടിആറിനെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. തീവ്രമായ ആക്ഷന്റെയും ആകര്‍ഷകമായ കഥാസന്ദര്‍ഭത്തിന്റെയും ത്രില്ലിംഗ് കോമ്പിനേഷന്‍ 'എന്‍ടിആര്‍നീല്‍' അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് പേരുകേട്ട പ്രശാന്ത് നീല്‍, എന്‍ടിആറിന്റെ ഓണ്‍-സ്‌ക്രീന്‍ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്ന തന്റെ അതുല്യമായ മാസ് കാഴ്ചപ്പാട് പ്രൊജക്റ്റിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസുകളായ മൈത്രി മൂവി മേക്കേഴ്സും എന്‍ടിആര്‍ ആര്‍ട്സും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു.
മൈത്രി മൂവി മേക്കേഴ്സ്, എന്‍ടിആര്‍ ആര്‍ട്സ് ബാനറില്‍ കല്യാണ് റാം നന്ദമുരി, നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭുവന്‍ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂര്‍ സംഗീതം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് ചലപതിയാണ്.
ഡിഒപി: ഭുവന്‍ ഗൗഡ, സംഗീതം: രവി ബസ്രൂര്‍, നിര്‍മാതാക്കള്‍: കല്യാണ് റാം നന്ദമുരി, നവീന്‍ യേര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, ഹരികൃഷ്ണ കൊസരാജു, പിആര്‍ഒ: പ്രതീഷ് ശേഖര്‍
Content Highlights: Jr. NTR & Prashanth Neel`s untitled enactment movie releases June 25th, 2026
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·