Published: September 21, 2026 02:29 PM IST Updated: September 21, 2026 02:40 PM IST
1 minute Read
ചെറുപ്പം മുതലേ ഞാൻ ഏഷ്യൻ ഗെയിംസും ഒളിംപിക്സുമൊക്കെ ടിവിയിൽ കാണാറുണ്ട്. ഷൂട്ടിങ് മത്സരങ്ങൾ കാണാൻ എനിക്ക് അന്നുതന്നെ ഇഷ്ടമായിരുന്നു. എപ്പോഴെങ്കിലും ഒരു തോക്കെടുത്തു വെടിവയ്ക്കണമെന്നൊക്കെ എനിക്ക് അപ്പോൾ തോന്നുമായിരുന്നു.
ഒന്നുമറിയാതെ ഒന്നാമത്
കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കലാണ് എന്റെ വീട്. തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ്എസിലായിരുന്നു സ്കൂൾ പഠനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ബിഎയ്ക്കു പഠിക്കുമ്പോൾ 2018ൽ ഞാൻ എൻസിസിയിൽ ചേർന്നു. ഒരു ദിവസം എൻസിസി ഷൂട്ടിങ് ടീമിലേക്കു ട്രയൽസ് ഉണ്ടെന്ന അറിയിപ്പ് വന്നു. ഞാൻ ഭയങ്കര എക്സൈറ്റഡായി. കാരണം, റൈഫിൾ തൊടാനും ഷൂട്ട് ചെയ്തു നോക്കാനുമൊക്കെ പറ്റുമല്ലോ. എങ്ങനെയാണ് അതു പ്രവർത്തിപ്പിക്കുന്നതെന്ന് അറിയണം, അത്രേയുണ്ടായിരുന്നുള്ളൂ ആഗ്രഹം.
What you should work next
ഒരു പരിശീലനവുമില്ലാതെ, ഞാൻ അവിടെപ്പോയി തോക്കെടുത്തു, വെടിവച്ചു. ഫലം വന്നപ്പോൾ ഒന്നാമത്. അങ്ങനെ ഞാൻ ഷൂട്ടറായി. അന്ന് ജയിച്ചശേഷം വീട്ടിലെത്തി അമ്മയോട് അക്കാര്യം പറഞ്ഞതൊക്കെ ഇന്നും ഓർമയിൽ തെളിഞ്ഞുനിൽപുണ്ട്. പിന്നെ ഞാൻ എൻസിസിയുടെ എല്ലാ സിലക്‌ഷനും പോയി. അങ്ങനെ ദേശീയ ടീമിൽ വരെയെത്തി. ഷൂട്ടിങ്ങിൽ ടാലന്റുണ്ടെന്നു തോന്നിയപ്പോൾ സീരിയസായി. അതു തുടരാൻ പറ്റുമെന്നോ, ഇവിടെ ഏഷ്യൻ ഗെയിംസ് വരെ വരാൻ പറ്റുമെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ, ഷൂട്ടിങ് എനിക്ക് ഇഷ്ടമായിരുന്നു.
വായ്‌പയെടുത്ത് തോക്ക് വാങ്ങി
ഷൂട്ടിങ് സാമഗ്രികൾക്കൊക്കെ വലിയ വിലയാണെന്ന കാര്യംപോലും ഞാൻ പിന്നീടാണു മനസ്സിലാക്കുന്നത്. റൈഫിൾ അസോസിയേഷനിൽ അംഗത്വം എടുത്തപ്പോഴും കുറെ ബുദ്ധിമുട്ടി. ഷൂട്ടിങ് ആക്സസറീസ് വാങ്ങിക്കാനൊക്കെ എൻസിസി ബറ്റാലിയനിലെ കമാൻഡിങ് ഓഫിസർ കേണൽ ജയദീപ് ശർമ സഹായിച്ചു. 2022ന്റെ തുടക്കത്തിലാണു ഷൂട്ടിങ് താരമായ മനു എസ്.രവിയെ പരിചയപ്പെട്ടത്. അന്ന് ഞാൻ കേരളത്തിൽ ഒന്നാം റാങ്കായിരുന്നു. പക്ഷേ, എനിക്കു സ്വന്തമായി റൈഫിൾ പോലുമുണ്ടായിരുന്നില്ല. റൈഫിൾ വാങ്ങിച്ചുകൂടേ എന്നു മനുവാണു ചോദിക്കുന്നത്. വീട്ടിൽ പറഞ്ഞപ്പോൾ അച്ഛനും അമ്മയും സമ്മതിച്ചു. റൈഫിളിന് 7 ലക്ഷം രൂപയോളം വിലവരും. വായ്പയെടുത്താണു വാങ്ങിയത്. അപ്പോഴൊക്കെ പലരും ചോദിച്ചു: ‘എന്തിനാ ഇങ്ങനെ ലക്ഷങ്ങൾ ചെലവാക്കുന്നത്, എന്തെങ്കിലും റിസൽട്ട് ഉണ്ടാകുമോ.’ അപ്പോഴൊക്കെ ഞാൻ പറയും: ‘എനിക്കു ചെയ്യാൻ പറ്റും. ഞാൻ ഒളിംപിക്‌സിൽ വരെ പോകും.’ ജയം എന്റെ ഉത്തരവാദിത്തമായി.
മനുവും കുടുംബവും
ഞാനൊരു സാധാരണ കുടുംബത്തിൽനിന്നു വരുന്നയാളാണെന്ന് അറിയാവുന്നതുകൊണ്ടു കോച്ച് മനോജ് കുമാർ പലപ്പോഴും ഫീസ് പോലും വാങ്ങാതെയാണു പരിശീലിപ്പിച്ചത്.കഴിഞ്ഞ വർഷമായിരുന്നു മനുവുമായുള്ള വിവാഹം. എന്റെ വിജയത്തിനു പിന്നിൽ ഏറ്റവും വലിയ പിന്തുണ മനുവിന്റേതാണ്.ജയിക്കുമ്പോൾ എല്ലാവരും എന്റെ മുഖം മാത്രമാണു കാണുന്നത്. പക്ഷേ എന്റെ കുടുംബം, കോച്ച്... അവരെല്ലാം ഈ വിജയത്തിന്റെ ഭാഗമാണ്. ഇനി 50 മീറ്റർ റൈഫിൾ വ്യക്തിഗത, ടീം മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഞാനെന്റെ പരമാവധി ശ്രമിക്കും. എല്ലാവരും ഒപ്പം നിൽക്കണം; പിന്തുണയ്ക്കണം
English Summary:






English (US) ·