എന്നാല്‍ ഇപ്പോഴും വിഷയത്തില്‍ പല കോണില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മാത്രമുള്ള പ്രശ്‌നമല്ല എന്നാണ് നടി നിത്യ മേനോന്‍ പറയുന്നത്. വെറൈറ്റി ഇന്ത്യ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
Also Read: തന്നെ വെറുക്കുന്നവരോട് സമാന്തയ്ക്ക് എന്താണ് പറയാനുള്ളത്; ചോദ്യത്തിന് നടി നല്‍കിയ മറുപടി
ദക്ഷിണേന്ത്യന്‍ സിനിമയില്‍ മാത്രമേ ഇത് സംഭവിക്കൂ എന്ന് ഒറ്റപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത് ശരിയല്ല, എല്ലായിടത്തും ഉണ്ടെന്ന് സ്ത്രീകളെ ഉപഭോഗവസ്തുക്കളായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഒരു പ്രവണതയാണ്, എല്ലാവരും അത് പിന്തുടരുന്നു.
പ്രശ്‌നത്തിന്റെ മൂലകാരണം സിനിമയുടെ അമിത വാണിജ്യവല്‍ക്കരണത്തിലാണ്. വാണിജ്യപരവും ആവേശകരവുമായ എന്തും പ്രേക്ഷകര്‍ പലപ്പോഴും വന്‍ വിജയത്തിനായി ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. അത് അമിതമാണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അതെ.
അഭിനേതാക്കള്‍ക്ക് അതിരുകള്‍ ഉണ്ടായിരിക്കില്ലേ, ഒരു രംഗം അവതരിപ്പിയ്ക്കുന്ന ആള്‍ക്ക് ഇത് വസ്തു നിഷ്ഠമായി ചിത്രീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പറയാന്‍ കഴിയില്ലേ എന്നാണ് ഞാന്‍ ചിന്തിച്ചു പോകുന്നത്. ഇനി അല്ല എങ്കില്‍ വ്യക്തമായ ഒരു ഗെയിം പ്ലാനെങ്കിലും ഉണ്ടായിരിക്കണം.
ഒരു നടിക്ക് ശക്തമായ ബോധ്യങ്ങള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഇത് നേരത്തെ ഇങ്ങനെ തന്നെയാണ് എന്ന് പറഞ്ഞ് എന്നോട് ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ പറയുന്നത് എനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. ഞാനൊരിക്കലും അങ്ങനെ ഒരു വേഷമോ രംഗമോ ചെയ്യില്ല. ഒരു അഭിനേതാവ് അല്ലെങ്കില്‍ കലാകാരി എന്ന നിലയില്‍ നിങ്ങളുടെ മുന്‍ഗണന എന്താണ് എന്നതിനെ ആശ്രയിച്ചാണ് ആ തീരുമാനം- നിത്യ മേനോന്‍ പറഞ്ഞു.




English (US) ·