12 August 2025, 08:11 PM IST

വീഡിയോയിൽനിന്ന് | Photo: X:ANI
സെൽഫിയെടുക്കാൻ അടുത്തേക്ക് വന്ന യുവാവിനെ തള്ളിമാറ്റി നടിയും രാജ്യസഭാ എം.പിയുമായ ജയാ ബച്ചൻ. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, ഇത് എന്താണ്, ദേഷ്യപ്പെട്ടുകൊണ്ട് ജയാ ബച്ചൻ യുവാവിനോട് ചോദിച്ചു. ജയാ ബച്ചന്റെ സഹ പാർലമെന്റ് അംഗവും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദിയും ഈ സമയത്ത് അവരോടൊപ്പമുണ്ടായിരുന്നു. നടിയുടെ പെരുമാറ്റത്തെ എതിര്‍ത്തുകൊണ്ട് ഒട്ടേറെ ആളുകള്‍ രംഗത്തെത്തി. അവരുടെ കാര്‍ക്കശ്യത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കമന്റുകളിൽ ഭൂരിഭാഗവും.
നേരത്തെ, നടനും സംവിധായകനുമായ മനോജ് കുമാറിന്റെ മരണാനന്തര ചടങ്ങിനിടെയും സമാനമായ സംഭവമുണ്ടായിരുന്നു. പ്രായമായ ഒരു പുരുഷൻ ചിത്രം എടുക്കാൻ ശ്രമിച്ചതായിരുന്നു അന്ന് നടിയെ പ്രകോപിപ്പിച്ചത്. ഇത്തരമൊരു ചടങ്ങില്‍വെച്ച് ഫോട്ടോ എടുത്തതിന് ഒപ്പമുണ്ടായിരുന്ന വ്യക്തിയെ അവർ ശകാരിക്കുകയും ചെയ്തു.
Content Highlights: Actress-MP Jaya Bachchan's Reaction to Selfie Request Draws Criticism





English (US) ·