ഇലുമിനാറ്റി എന്ന രഹസ്യ സംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മലയാള സിനിമകളായ ലൂസിഫർ, ആവേശം, എമ്പുരാൻ എന്നിവ ഇറങ്ങിയതോടെ ശക്തമായി. ലോകത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഢ സംഘടനയായാണ് ഇലുമിനാറ്റിയെ പലരും വിശ്വസിക്കുന്നത്. ഇവരുടെ ചിഹ്നങ്ങൾ അമേരിക്കൻ ഡോളർ നോട്ടിൽ വരെ കാണാൻ സാധിക്കുമെന്നും പലരും വിശ്വസിക്കുന്നു.
ഹൈലൈറ്റ്:
- ലോകത്തെ നിയന്ത്രിക്കുന്ന ഒരു നിഗൂഢ ശക്തിയായി ഇലുമിനാറ്റിയെ ഗൂഢാലോചന സിദ്ധാന്തങ്ങൾ ചിത്രീകരിക്കുന്നു.
- സിനിമകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇലുമിനാറ്റിയെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമായിട്ടുണ്ട്.
ലൂസിഫർ1776 മെയ് 1-ന് ജർമ്മനിയിലെ ബവേറിയയിൽ സ്ഥാപിതമായ രഹസ്യസംഘടനയാണ് ഇലുമിനാറ്റി. ആഡം വെയ്‌ഷോപ്റ്റ് എന്ന ജർമ്മൻ തത്ത്വചിന്തകനാണ് ഈ സംഘടന സ്ഥാപിച്ചത്. അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും എതിർക്കുകയും ബുദ്ധിപരമായ ചിന്തകളെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു സംഘടനയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. 1785-ൽ ബവേറിയൻ സർക്കാർ ഈ സംഘടനയെ നിരോധിച്ചിരുന്നു. ലോകത്തെ സ്വാധീനിക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ടെന്ന സിദ്ധാന്തങ്ങളും നിലവിലുണ്ട്.
നമ്മൾ ഈ കാണുന്ന സാമൂഹിക ക്രമം അത് നിയന്ത്രിച്ച് പോരുന്ന ഒരു നിഗൂഢ ശക്തിയുണ്ടെന്നത് ലൂസിഫറിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ഇലുമിനാറ്റി എന്നത് ലോകത്തെ നിയന്ത്രിക്കുന്ന ഒരു രഹസ്യസംഘടനയാണ്. സർക്കാരുകളുടെ നയങ്ങളും പരസ്യങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഈ സംഘടനയുടെ നിയന്ത്രണത്തിലാണ്. നമ്മുടെ ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും അനുസരിച്ചാണ് നമ്മൾ ജീവിക്കുന്നത് എന്ന് വിശ്വസിക്കുമ്പോഴും, നമ്മൾ അറിയാതെ ഒരു പ്രത്യേക രീതിയിലേക്ക് നയിക്കപ്പെടുന്നു. വലിയ സ്വാധീനശക്തിയുള്ള ആളുകൾ, കോർപ്പറേറ്റുകൾ എന്നിവരൊക്കെയാണ് ഈ സംഘടനയിൽ അംഗങ്ങളായിരിക്കുന്നതെന്നു' മുരളി ഗോപി ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
വല്ലാത്തൊരു കഥയിൽ ബാബു രാമചന്ദ്രൻ ഇലുമാനിറ്റിയെ മനോഹരമായി തന്നെ പറഞ്ഞുവെക്കുന്നു. ലൂസിഫർ പുറത്തിറങ്ങുമ്പോൾ ആരാധകർക്കിടയിലേക്ക് നീക്കിവെച്ച ഒരു സീക്രെട് സൊസൈറ്റിയുടെ പേരാണ് ഇലുമിനിറ്റി. സിനിമയിലെ സ്റ്റീഫന്റെ ജീപ്പ് നമ്പറും മോഹൻലാലിൻറെ കണ്ണിലേക്കുള്ള ക്യാമറ ഫോക്കസും ഡാൻസ് ബാറിലെ മൂങ്ങയുടെ റെഫറൻസ് തുടങ്ങി പലതും ആളുകൾക്ക് ഇലുമാനിറ്റി എന്ന ഒരു പുതിയ ലോകം തുറന്ന് നൽകി.
അമേരിക്കൻ ഡോളറും ഇലുമാനിറ്റിയും തമ്മിലുള്ള ബന്ധം?
പുതിയൊരു ലോകം ക്രമം തന്നെ സൃഷ്ടിക്കാൻ കഴിയുമെന്ന് പലരും അവകാശപ്പെടുന്ന ഒരു രഹസ്യ സ്വഭാവമുള്ള സംഘടനയാണ് ഇലുമാനിറ്റി. എന്നാൽ അമേരിക്കയുടെ ഒരു രൂപ ഡോളറിന് ഇലുമാനിറ്റിയുമായി ബന്ധമുണ്ടോ?അമേരിക്കയിലെ വൺ ഡോളർ നോട്ടിന് മാത്രം കാലങ്ങൾ ഇത്രയധികം കഴിഞ്ഞിട്ടും വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ബാബു രാമചന്ദ്രൻ വല്ലാത്തൊരു കഥയിൽ പറയുന്നു. ഈ ഡോളറിൽ ചില പ്രത്യേകതകൾ കാണാൻ സാധിക്കും. ദി ഐ ഓഫ് പ്രൊവിഡൻസ്, സിംബൽ ഓഫ് അബ്സല്യൂട് പവർ. സർവം സാക്ഷിയായ ഒരു കണ്ണ്. ഇത് ഇലുമാനിറ്റിയുടെ സിംബലുകളിൽ ഒന്നാണ്. അതോടൊപ്പം, ഈ നോട്ടിൽ നൽകിയിരിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം എടുത്താൽ 13 ആണ്. ഇത് ഇലുമാനിറ്റി ഹൈറാക്കിയിലെ ലെവലുകളുടെ എണ്ണമാണിത്. കൂടാതെ സൂക്ഷിച്ച് നോക്കിയാൽ മൂങ്ങയുടെ ചിഹ്നവും ഡോളറിൽ കാണാൻ സാധിക്കും. ഒരു ഒറ്റ ഡോളറിൽ മാത്രം ഒരുമിച്ച് എങ്ങനെയാണ് ഇത്രയധികം ഇലുമാനിറ്റിയുടെ സിംബലുകൾ വരിക എന്നതും ചോദ്യമാണ്. അമേരിക്കയുടെ ദേശിയ മുദ്രയായ ദി ഗ്രേറ്റ് സീലിന്റെ പിൻഭാഗത്തും ഈ ദി ഐ ഓഫ് പ്രൊവിഡൻസ് കാണാൻ സാധിക്കുമെന്നും ബാബു രാമചന്ദ്രൻ തന്റെ യൂട്യൂബ് വീഡിയോയിൽ പറയുന്നു.
രചയിതാവിനെക്കുറിച്ച്ക്രിസ്റ്റിന കുരിശിങ്കൽനാല് വർഷമായി മാധ്യമ രംഗത്ത് ജോലി ചെയ്യുന്നു. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുകയും വിഡിയോകൾ അവതരിപ്പിക്കുകയും ചെയ്യുന്നു. കമ്മ്യൂണിറ്റി റേഡിയോയായ റേഡിയോ മാറ്റൊലിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി മാധ്യമ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഓൺലൈൻ വെബ് ജേർണലായ മുസിരിസ് പോസ്റ്റിൽ രണ്ടര വർഷക്കാലം സബ് എഡിറ്ററായി ജോലി ചെയ്തു. ഇപ്പോൾ സമയം മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ വായിക്കുക





English (US) ·