02 August 2025, 08:10 PM IST

കേരള പോലീസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റർ
നിയമപ്രകാരമല്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നടപടികളില്‍ മുന്നറിയിപ്പുമായി കേരള പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ആടുജീവിതം എന്ന സിനിമയെ വിഷയമാക്കിയാണ് കേരള പോലീസിന്റെ പോസ്റ്റ്. ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ആടുജീവിതം തഴയപ്പെട്ടതുപോലെ കഷ്ടപ്പെട്ടിട്ട് ഫലമില്ലാതാകുമെന്നും പോസ്റ്റില്‍ പറയുന്നു. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ ചിത്രവും ഇതിനോടൊപ്പമുണ്ട്.
'നമ്മള്‍ മലയാളികളാണ്, മണ്ടന്‍മാരല്ല' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. മറ്റ് രാജ്യങ്ങളില്‍ നിയമപ്രകാരമില്ലാതെ പോയാല്‍ ജയിലിലാകാന്‍ സാധ്യതയുണ്ടെന്നും വലിയ തുക പിഴയായി അടയ്‌ക്കേണ്ടി വരുമെന്നും കേരള പോലീസിന്റെ കുറിപ്പിലുണ്ട്. അനധികൃതമായി കുടിയേറിയവര്‍ യാതൊരു കാരണവശാലും സ്വന്തം രാജ്യത്തോ, പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ലെന്നും നിയമപ്രകാരം പ്രവാസത്തിലേര്‍പ്പെട്ടവര്‍ക്കുള്ള യാതൊരു സഹായ സൗകര്യങ്ങളും അത്തരക്കാര്‍ക്ക് ലഭിക്കില്ലെന്നും യാത്രാ വിലക്കിന് സാധ്യതയുണ്ടെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.
എന്നാല്‍ ഈ പോസ്റ്റിന് താഴെ കേരള പോലീസ് പേജിന്റെ അഡ്മിനെ അഭിനന്ദിച്ചുള്ള കമന്റുകളാണ് നിറയുന്നത്. കൃത്യമായ സമയത്താണ് ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നതെന്നും അഡ്മിന്‍ ആയാല്‍ ഇങ്ങനെ വേണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. കേരള പോലീസിന്റെ അവാര്‍ഡ് വരെ പൃഥ്വിരാജിനാണെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
Content Highlights: kerala constabulary societal media station astir amerciable migration aadujeevitham nationalist movie awards
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·