Authored by: ഋതു നായർ|Samayam Malayalam•13 Jul 2025, 10:03 am
അമൃതയ്ക്ക് വിമർശനം! റിയൽ ലൈഫ് ചിത്രങ്ങൾ എന്ന രീതിയിൽ ആണ് ആദ്യം പോസ്റ്റ് വന്നത് പിന്നാലെ വിമർശനം ഉയർന്നതോടെ റിയൽ അല്ലെന്ന് വ്യക്തമാക്കി അമൃത രംഗത്തുവന്നു.
സോനാ നായർ (ഫോട്ടോസ്- Samayam Malayalam) താരങ്ങൾ അടക്കം ആശംസാ പോസ്റ്റുകളും ആയി എത്തിയപ്പോഴാണ് അത് ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ എന്ന് എഡിറ്റ് ചെയ്തു അമൃത ചേർത്തത്. ആശംസകൾ നേർന്നവർ പോലും ശരിക്കും ഞെട്ടിപ്പോയ പോസ്റ്റിൽ സോനാ നായർ കൃത്യമായ മറുപടി തന്നെ അമൃതയ്ക്ക് നൽകുകയും ചെയ്തു.
എന്തിനാണ് അമൃത, ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്? നിങ്ങളുടെ ആരാധകരെ കബളിപ്പിക്കാൻ വേണ്ടിയാണോ? നിങ്ങളുടെ യഥാർത്ഥ ജീവിതത്തിലെ കാര്യമാണെങ്കിൽ അതിനു അർത്ഥമുണ്ട് . അല്ലെങ്കിൽ ഒരിക്കലും അത് ശരിയല്ലെന്നാണ് സോനാ നായർ കുറിച്ചത്. സോനക്ക് മറുപടിയും ആയി അമൃത എത്തുകയും ചെയ്തു. എന്നാൽ സീരിയൽ റീച്ചിനുവേണ്ടിയുള്ള പോസ്റ്റ് ആയിരുന്നു ഇതെന്ന് അമൃതയുടെ വരികളിൽ നിന്നും വായിച്ചെടുക്കാം.ചിത്രത്തിൽ അമൃതയുടെ അമ്മയും നിറഞ്ഞതോടെയാണ് ആണ് അമൃതയുടെ വിവാഹം ആണോ ഇതെന്ന് ആരാധകരും കരുതിയത്. എന്നാൽ വിമർശനം കൂടിയതോടെയാണ് അമൃത പോസ്റ്റ് എഡിറ്റ് ചെയ്തതും
.
![]()
ഷൂട്ടിങ്, ലൊക്കേഷൻ എന്നിങ്ങനെ ഹാഷ് ടാഗുകൾക്ക് ഒപ്പമാണ് അമൃത ചിത്രങ്ങൾ പങ്കിട്ടത്, ചിത്രത്തിൽ അമ്മയെ കാണുന്നതും, കൂടെ നിൽക്കുന്ന മറ്റ് ആർട്ടിസ്റ്റുകളുടെ മുഖം അത്ര പരിചിതമല്ലാത്തതുകൊണ്ടും റിയൽ ലൈഫ് ഇൻസിഡന്റ് ആണെന്ന് ആരാധകർ കരുതിയതിൽ തെറ്റുപറയാൻ ആകില്ല.
നടൻ ദീപൻ അടക്കം കമന്റുകൾ പങ്കുവച്ചെത്തിയിട്ടുണ്ട്. അതേസമയം പോസ്റ്റിന് താഴെ ഹാപ്പി എൻഗേജ്മെന്റ് ഡേ എന്ന് പറഞ്ഞ് സഹോദരൻ അമൽ നായരും കമന്റ് പങ്കിട്ടിരുന്നു. അതോടെ സഹോദരൻ എന്താ ഫ്രെയിമിൽ ഇല്ലാത്തത് എന്ന് ചോദിക്കുന്നവരും ഉണ്ട്. എന്നാൽ പിന്നാലെ റിയൽ അല്ല ഗൈയ്സ് എന്ന് പറഞ്ഞ് അമൃത പോസ്റ്റ് എഡിറ്റ് ചെയ്തു.
ALSO READ: അമ്മ സാക്ഷി, അമൃത നായരുടെയും ഗോവിന്ദ് രാജിൻറെയും വിവാഹ നിശ്ചയം കഴിഞ്ഞോ? ഇത് ഒറിജിനൽ അല്ല!അമൃതയ്ക്കൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ കൂട്ടിന് പോയി തുടങ്ങിയ അമൃതയുടെ അമ്മയും അഭിനയ രംഗത്തേക്ക് എൻട്രി നടത്തിയിരുന്നു. ചില ഗസ്റ്റ് അപ്പിയറൻസിലൂടെയാണ് അമ്മ അഭിനയം സ്റ്റാർട്ട് ചെയ്‌തത് സൂപ്പർ ഗേൾസ് ലൊക്കേഷനിൽ അമൃതയ്ക്ക് ഒപ്പം അമ്മയും ഉണ്ടെന്നാണ് സൂചന.
ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഗീതാ ഗോവിന്ദത്തിലാണ് അമൃത നായർ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. കുടുംബവിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ആണ് അമൃത നായർ അറിയപ്പെട്ടു തുടങ്ങിയത്. ഇടക്ക് വച്ച് ആ പരമ്പരയിൽ നിന്നും പിന്മാറിയെങ്കിലും സ്റ്റാർ മാജിക്കിലൂടെയും പ്രേക്ഷകർക്ക് പരിചിതയായി മാറി.





English (US) ·