എന്തിനാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നത് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്! കാൻസറോ ട്യൂമറോ പോലെയല്ല ഫൈബ്രോമയാൾജിയ ഭീകരനാണ്; പ്രിയ

8 months ago 11

Authored by: ഋതു നായർ|Samayam Malayalam23 May 2025, 12:44 pm

ഉറക്കം ഇല്ലായ്മ ആണ് മെയിൻ പ്രശ്നം. ഇനി ഉറങ്ങി എണീറ്റാലും ക്ഷീണം മാറില്ല. ഒന്ന് ചലിക്കണം എങ്കിൽ പോലും പരസഹായം വേണം. ആ അവസ്ഥയിലേക്ക് എത്തും. ഇടയ്ക്കിടെ വീണു പോകും. തുടക്കം മുതൽക്കേ മനസിലാക്കിയില്ലെങ്കിൽ അതി ഭീകര അവസ്ഥ ഉണ്ടാകും

പ്രിയ നിഹാൽ പ്രിയ നിഹാൽ (ഫോട്ടോസ്- Samayam Malayalam)
ഫൈബ്രോമയാൾജിയ തന്റെ ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തിയെന്ന് നടിയും വ്ലോഗറും ആയ പ്രിയ നിഹാൽ. ജീവിതത്തിൽ അത്രയും മോശം അവസ്ഥയിലൂടെ കടന്നുപോയി. ശരീരത്തിൽ പറ്റുന്ന ചില മാറ്റങ്ങൾ നമ്മൾ ശ്രദ്ധിക്കാതെ പോകരുത്. സ്വയം ചികിത്സിക്കാതെ നല്ലൊരു ഡോക്ടറിനെ കണ്ടാൽ പരിഹാരം കാണാം- പ്രിയ പറയുന്നു. കൂടുതലും ഈ അസുഖം വരുന്നത് മുപ്പത് കഴിഞ്ഞ സ്ത്രീകളിൽ ആണ്. പെട്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസം ആണെങ്കിലും ചില ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പായും ഡോക്‌ടറുടെ നിർദ്ദേശം എടുക്കണമെന്നും പ്രിയ പറയുന്നു

എഴുന്നേൽക്കാൻ ഉള്ള മടി, കുളിക്കാനും നടക്കാനും എന്തിനും മടി വയ്യായ്ക ആണ്. ക്ഷീണം ആണ് മെയിൻ പ്രശ്നം. മുഖമെല്ലാം വീർത്തുതുടങ്ങി എല്ലാവരും ചോദിച്ചു എങ്കിലും അത് അത്ര കാര്യം ആക്കിയില്ല. ഓരോ ദിവസവും കഴിയും തോറും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ശരീരത്തിൽ നീര് വച്ചുതുടങ്ങി . നോക്കുമ്പോൾ ആള് നല്ല ഹെൽത്തി ആണ് അപ്പോൾ നമ്മൾ കരുതും ഇവർ വെറുതെയാണ് കാണിക്കുന്നത് എന്ന്. പക്ഷേ ഒരു ദിവസം കുളിച്ചുകൊണ്ടിരുന്നപ്പോൾ താഴെ വീണു. സാധാരണ ഒരു വ്യക്തി താഴെ വീണാൽ കൈ നിലത്തുകുത്തി നമ്മൾ എണീക്കും. പക്ഷെ എനിക്ക് എഴുന്നേൽക്കാൻ വയ്യ. എല്ലാവരെയും വിളിച്ചു. ആരും കേട്ടില്ല. എല്ലാവരും ഉറങ്ങിയ അവസ്ഥയിൽ ആയിരുന്നല്ലോ. അപ്പോൾ ആണ് മനസിലാക്കിയത് എന്റെ അവസ്ഥ വളരെ മോശം ആണെന്ന്. ഒരു വിധത്തിൽ ഞാൻ അവിടെ നിന്ന് എണീറ്റു. പക്ഷേ ബോഡി ഫുൾ പെയിൻ ആണ്. ഞാൻ എങ്ങോട്ട് മുൻപോട്ട് പോകും എന്ന ചിന്തയിൽ വരെ ഞാൻ എത്തി.

ALSO READ: നക്ഷത്രമനയുടെ ഉടമ! കൊച്ചച്ഛന്റെ ഓർമ്മകളും; സ്നേഹയുമായി പ്രണയം വിവാഹം; എന്തിനും ഒപ്പം നിൽക്കുന്ന ആളെന്ന് പ്രകാശ് വർമ്മ

ഫൈബ്രോമയാൾജിയയുടെ കാരണം അജ്ഞാതമാണ്. പക്ഷേ ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുടെ സംയോജനം ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു സെൻട്രൽ സെൻസിറ്റൈസേഷൻ സിൻഡ്രോം എന്നും ഈ അവസ്ഥയെ വിളിക്കുന്നു. ഡിപ്രെഷൻ എനിക്ക് വന്നതാണ്. പക്ഷെ ഇതൊക്കെ ഈ രോഗത്തിന്റെ അവസ്ഥയാണ് എന്ന് പിന്നെ ആണ് മനസിലാക്കുന്നത്. എന്തിനാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നത് എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. കേൾക്കുന്നവർക്ക് തോന്നും ഇത് കാൻസറോ ട്യൂമർ ഒന്നും അല്ലല്ലോ പിന്നെ ഇവൾക്ക് എന്താണ് എന്ന് എന്നാൽ ഈ രോഗം അതിനേക്കാൾ ഭീകരമാണ്. ചികിത്സയോ ഡയഗോണോസൈസ് ഒന്നും ചെയ്യാൻ ആകില്ല. എല്ലാം നോർമൽ ആയിരിക്കും പക്ഷേ ഇത് ശരീരത്തിനുണ്ടാക്കുന്ന വിഷയങ്ങൾ അത്രയും ഭീകരമാണ്.

പെയിൻ കില്ലർ കഴിച്ചാൽ പെയിൻ മാറും പക്ഷേ യോഗ, രോഗിക്ക് കിട്ടുന്ന ഒരു സപ്പോർട്ടിങ് സിസ്റ്റം ഉണ്ടാകണം എങ്കിൽ മാത്രമേ ഇതിന് പരിഹാരം ഉണ്ടാകൂ. ഇഷ്ടം ഉള്ള കാര്യങ്ങൾ പോലും ചെയ്യാൻ ആകില്ല. എല്ലാത്തിനും പരസഹായം വേണം. അങ്ങനെയുള്ള അവസ്ഥയിലേക്ക് എത്തുന്നുണ്ട്. സ്‌പെഷ്യൽ മഗ്നീഷ്യം സപ്ലിമെന്റ് എടുക്കുമ്പോൾ കുറച്ചു മാറ്റങ്ങൾ വന്നു. യോഗ ചെയ്താലും മാറ്റങ്ങൾ സംഭവിക്കും- പ്രിയ നിഹാൽ പറയുന്നു.

സൈക്കോതെറാപ്പി, അക്യുപങ്ചർ, ഹൈഡ്രോതെറാപ്പി, ക്വിഗോങ്, യോഗ, തായ് ചി തുടങ്ങിയ ധ്യാന വ്യായാമങ്ങൾ എന്നിവയിലൂടെ ഫൈബ്രോമയാൾജിയക്ക് നേരിയ ആശ്വാസം ഉണ്ടാക്കാൻ കഴിയും . എല്ലാത്തിനും പുറമെ ഈ രോഗികൾക്ക് കൊടുക്കേണ്ട ഒരു സപ്പോർട്ട് ഉണ്ട് അതാണ് ഈ രോഗത്തിന് ആദ്യം വേണ്ടത് പ്രിയയും നിഹാലും പറയുന്നു

Read Entire Article