എന്തിനാണ് ബിടിഎസ് ഫാൻസിനെ ആർമി എന്ന് വിളിക്കുന്നത്? ഇന്ന് ആർമി ഡേ, 12 വർഷം പൂർത്തിയാവുന്നു!

6 months ago 6

Authored by: അശ്വിനി പി|Samayam Malayalam9 Jul 2025, 5:30 pm

ലോകം മുഴുവനുമുള്ള ബിടിഎസ് ആരാധകർ എല്ലാ ആഘോഷിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അതെ, ഇന്നാണ് ആരാധകരെ ബിടിഎസ് താരങ്ങൾ ആദ്യമായി ഔദ്യോ​ഗികമായി തങ്ങളുടെ ആർമിയായി പ്രഖ്യാപിച്ചത്

ബിഡിഎസ് ആർമി ഡേബിഡിഎസ് ആർമി ഡേ
കൊറിയൻ പോപ് സംഗീത ലോകത്തിന് ഒരു പുതിയ മാനം നൽകിയ മ്യൂസിക് ബാന്റ് ആണ് ബിടിഎസ് . ബിടിഎസിന്റെ ആരാധകരെ ആർമി എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഏഴു പേർ അടങ്ങുന്ന ബിടിഎസ് ബാന്റ് ഇന്ന് കേരളത്തിലുൾപ്പടെ ഒരു വികാരമായി മാറിയിരിക്കുന്നു. ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനത്തിനായി ബിടിഎസ് വേർപിരിഞ്ഞിരുന്നുവെങ്കിലും, ഇപ്പോൾ സൗനിക കാമ്പ് തിരിച്ചെത്തിയ ബിടിഎസ്സിന്റെ ഒത്തു ചേരലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓരോ ദിവസവും ഇവരെ സംബന്ധിച്ച് വരുന്ന വാർത്തകൾ ആരാധകർക്ക് നൽകുന്ന ഉന്മേഷം വേറെ തന്നെയാണ്

ഇന്ന്, ജൂലൈ 9 - ബിടിഎസ് ഫാൻസിനെ ആദ്യമായി ആർമി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസമാണ്. 2013 ജൂലൈ 9 നാണ് ബിടിഎസ് ഫാൻസ് ഒരു ആർമിയായി വിശേഷിപ്പിക്കപ്പെട്ടത്. ലോകം മുഴുവനുള്ള ആർമി ഇന്ന് ആ ദിവസം ആഘോഷിക്കുകയാണ്. വ്യത്യസ്തവും രസകരവുമായ ബിടിഎസ് താരങ്ങളുടെ വീഡിയോകളും റീലുകളും ഫോട്ടോകളും എല്ലാം പങ്കുവച്ചുകൊണ്ടാണ് ആർമി ആ സ്നേഹം പ്രകടിപ്പിയ്ക്കുന്നത്.

Also Read: എന്റെ ഫെയിമും പണവും കണ്ട് വന്നവനല്ല അശ്വിൻ എന്ന് ദിയ പറഞ്ഞത് ഇതുകൊണ്ടാണ്; പ്രസവിക്കാൻ പോകുമ്പോഴും തിരിച്ചു വന്നപ്പോഴും അശ്വിൻ നൽകിയ സർപ്രൈസ്

ആർമി ദിനത്തിൽ ആശംസകൾ അറിയിച്ച് ജിമനും വി യും സോഷ്യൽ മീഡിയയിൽ എത്തി. ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്ന് ഹെഡ്‌ഫോൺ ധരിച്ച് ഒരു സെൽഫി ചിത്രത്തിനൊപ്പമാണ് ജിമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ജന്മദിനാശംസകൾ ആർമി, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, സംഗീതത്തിന് വേണ്ടി കഠിനാധ്വാനം ചെയ്ത് ഞാൻ നിങ്ങളിലേക്ക് തിരിച്ചുവരാം- എന്നാണ് ഫോട്ടോയ്ക്കൊപ്പം ജിമിൻ കുറിച്ചത്.

പാരീസിലെ തന്റെ യാത്രാചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിയുടെ പോസ്റ്റ്. ഹാപ്പി ആർമി ഡേ. ഇന്നത്തെ ദിവസം ഏറ്റവും സന്തോഷത്തോടെ ചെലവഴിക്കൂ - എന്നാണ് വി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വി യും ജിമിനും പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിങ്ങളുടെ ഇഖാമ പ്രൊഫഷൻ ശരിയാണോ? സൗദിയിൽ പിഴ ഒഴിവാക്കാൻ പരിശോധിക്കുക

എന്താണ് ബിടിഎസ് ആർമി , എന്തിനാണത്?

"A.R.M.Y" എന്നാൽ "Adorable Representative M.C. for Youth" എന്ന് അർത്ഥമാക്കുന്നു, ഈ പേരിന് പിന്നിൽ വലിയൊരു അർത്ഥമുണ്ട്. "ആർമി" എന്നത് സൈന്യത്തെയും ശരീര കവചത്തെയും സൂചിപ്പിക്കുന്നു. ഇവ രണ്ടും എപ്പോഴും ഒരുമിച്ചിരിക്കുന്നതുപോലെ, ആരാധകരും BTS-നൊപ്പം എപ്പോഴും ഉണ്ടായിരിക്കും എന്നാണ് ഈ ഫാൻഡം പേര് പ്രധാനമായും അർത്ഥമാക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article