മമിത ബൈജുകര എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറും വന്നപ്പോള്‍ തന്നെ മമിതയുടെ ഗംഭീര ലുക്കും അഭിനയവും പ്രശംസകള്‍ നേടിയിരുന്നു. അതിനിടയില്‍ പല വിമര്‍ശനങ്ങളും വരികയും ചെയ്തു. എന്തിനാണ് അന്യഭാഷയില്‍ നിന്ന് ഒരു നടിയെ മേക്കപ്പിട്ട് കറുപ്പിച്ച് ഇവിടെ കൊണ്ടുവന്ന് അഭിനയിപ്പിക്കുന്നത്, തമിഴിലെന്താ നല്ല നടിമാരില്ലേ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഇത്തരം ചോദ്യം കേള്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മമിതയോട് ചോദിക്കുകയുണ്ടായി. നടി വ്യക്തമായി തന്റെ മറുപടി പറഞ്ഞു.
Also Read: 13 വര്‍ഷത്തോളമായി കൂടെയുണ്ടായിരുന്നു, എന്റെ ഒരു സഹോദരനെ പോലെ; ബിജീഷിനെ കുറിച്ച് അനന്യയും പറയുന്നുഎനിക്ക് നല്‍കിയ അവസരം, അല്ലെങ്കില്‍ എന്റെ മുന്നില്‍ വന്ന അവസരം ഞാന്‍ സ്വീകരിക്കുകയാണ് ചെയ്തത്. ഒരു അഭിനേത്രി ആയിരിക്കുമ്പോള്‍ എല്ലാ തരം വേഷങ്ങളും ലഭിക്കണം, അത് ചെയ്തു നോക്കണം എന്നാണല്ലോ. അങ്ങനെ ഒരു അവസരം ലഭിക്കുമ്പോള്‍ അത് ചെയ്യാനായി ശ്രമിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ആര് വേണം ഇന്ന റോള്‍ ചെയ്യാന്‍ എന്നത് പൂര്‍ണമായും ആ സിനിമയുടെ സൃഷ്ടാക്കളുടെ തിരഞ്ഞെടുപ്പാണ്.
അങ്ങനെ നമ്മളെ തിരഞ്ഞെടുക്കുന്നത് അനീതിയാണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ. ജോലി ചെയ്ത് നമ്മള്‍ നേടിയെടുക്കുന്നതാണ്, ചെയ്യാന്‍ പറ്റും എന്ന വിശ്വാസം. അതുകൊണ്ടാണ് അവസരം ലഭിക്കുന്നത്. കര എന്ന സിനിമയെ സംബന്ധിച്ച്, അത്തരമൊരു ചുറ്റുപാടില്‍ ജീവിയ്ക്കുന്ന സ്ത്രീകള്‍ക്ക് തന്നെ കണ്ടതിന് ശേഷം നമ്മളിലൊരാളാണ് അവള്‍ എന്ന് കണ്‍വിന്‍സ് ചെയ്യാന്‍ എനിക്ക് സാധിച്ചാല്‍, അതാണ് എന്റെ ഗോള്‍. അത് ഒറു അഭിനേത്രി എന്ന നിലയിലെ എന്റെ നേട്ടമാണ്.
അത് മാത്രമല്ല, ഇത്തരം മാറ്റങ്ങള്‍ അതിരുകള്‍ മറികടക്കുന്നു എന്നത് കൂടെയാണ്. മറ്റൊരു ഭാഷയില്‍ നിന്ന് അഭിനയിച്ച് തെളിയിക്കുക എന്നത് ഒരു കടമ്പയാണ്. എന്നെ സംബന്ധിച്ച് എന്റെ അതിരുകള്‍ മറികടന്ന് അഭിനയിക്കുക എന്നത് എന്റെ കടമയാണ്, എന്റെ ഉത്തരവാദിത്വമാണ്- മമിത ബൈജു പറഞ്ഞു






English (US) ·