എന്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഒരാള്‍; ബിനീഷ് ചന്ദ്രന് നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍, വിമര്‍ശനങ്ങളൊന്നും ഇവിടെ ഏല്‍ക്കുന്നില്ല

1 week ago 5
പതിനാള് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചു വരുമ്പോള്‍ മഞ്ജു വാര്യര്‍ക്ക് ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. പുതിയ ജനറേഷനൊപ്പം എങ്ങനെ പിടിച്ചു നില്‍ക്കണം എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ അവിടെ നിന്നെല്ലാം വളരെ എളുപ്പത്തില്‍ മഞ്ജുവിന് പുറത്തു കടക്കാന്‍ സാധിച്ചതും, ലൈം ലൈറ്റില്‍ പിന്നീട് സജീവമായി നില്‍ക്കാന്‍ ഏറ്റവും അധികം പിന്തുണച്ചതും ഒരൊറ്റ ആളാണ്, സനന്ത സഹചാരിയായ ബിനീഷ് ചന്ദ്രന്‍ .

വെറുമൊരു പ്രൈവെറ്റ് സെക്കട്ടറി എന്നതിനപ്പുറം, മഞ്ജുവിന്റെ പ്രൊഫഷണല്‍ തിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം, ഒരു സഹോദരനെ പോലെ ബിനീഷ് കൂടെ തന്നെ നിന്നു. യാത്രകളിലൊക്കെ മഞ്ജുവിനുള്ള ഏറ്റവും വലിയ കരുത്തും സുരക്ഷിതത്വവും ബിനീഷ് കൂടെയുണ്ട് എന്നത് തന്നെയായിരുന്നു. മഞ്ജുവിന്റെ ഏറ്റവും മനോഹരമായ ഫോട്ടോകള്‍ പലതും എടുത്തതും, മഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന എല്ലാ ഫോട്ടോകള്‍ക്കും പിന്നില്‍ ബിനീഷ് ചന്ദ്രന്‍ മാത്രമാണ്.

Also Read: ശ്രീലക്ഷ്മി അറക്കല്‍ തുപ്പിയത് പ്രശ്‌നമാണ്, പക്ഷേ ആര്‍ജെ അഞ്ചലിക്ക് കുടിച്ചതിന്റെ ബാക്കി മുഴുവന്‍ ഭക്ഷണത്തിലും കലക്കാമോ?

ബിനീഷിനെയും മഞ്ജുവിനെയും ചേര്‍ത്തുവച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ പടച്ചു വിട്ടപ്പോഴും മഞ്ജു അതിനെയൊന്നും മുഖവിലയ്‌ക്കെടുത്തില്ല, മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂര്‍ എന്നത് പോലെ, മമ്മൂട്ടിക്ക് ജോര്‍ജ്ജ് എന്നത് പോലെ മഞ്ജു വാര്യര്‍ക്ക് ഒരു ബിനീഷ് ചന്ദ്രനുണ്ട്.

ഇത്തവണത്തെ മഞ്ജു വാര്യരുടെ ജന്മദിനവും ബിനീഷ് ആഘോഷമാക്കി. അതിന്റെ എല്ലാ ചിത്രങ്ങള്‍ക്കൊപ്പമാണ്, തന്റെ മാഡത്തിന് ബിനീഷ് ചന്ദ്രന്‍ പിറന്നാള്‍ ആശംസകളുമായി എത്തിയത്. ജന്മദിനാശംസകള്‍ മഞ്ജു മാം, ഈ ലോകത്തിന് ആശ്വാസം പകരുന്ന, സാന്നിധ്യവും സന്തോഷവും നിറയ്ക്കുന്ന ഉറവിടമാണ് താങ്കള്‍- എന്നാണ് ബിനീഷ് ചന്ദ്രന്‍ ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. എപ്പോഴും കൂടെയുണ്ടാവുന്നതിന് നന്ദി, ഒരുപാട് സ്‌നേഹവും ബഹുമാനവും- എന്ന് മഞ്ജു അതിന് മറുപടിയും കൊടുത്തു.


സമീപകാലത്ത് സനല്‍ കുമാര്‍ ശശിധരനെ പോലുള്ളവര്‍ മഞ്ജു വാര്യര്‍ ബനീഷ് ചന്ദ്രന്റെ തടവറയിലാണെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യഥാര്‍ത്ഥ സ്‌നേഹവും ബഹുമാനവും എന്നതാണ് വലിയ കാര്യം എന്നത് ഈ പോസ്റ്റിലൂടെ ബിനീഷും മഞ്ജുവും വ്യക്തമാക്കുന്നു. ഇന്നലെ, സെപ്റ്റംബര്‍ 9 ന് ആയിരുന്നു മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ജന്മദിനം
Read Entire Article