എന്തുകൊണ്ട് അനുപമ ആ വ്യക്തിയുടെ പേര് പറയുന്നില്ല, ധ്രുവ് വിക്രം അല്ല എങ്കില്‍ അത് വ്യക്തമാക്കുന്നില്ല?

1 month ago 9
ധന്യ വര്‍മയ്ക്ക് അനുപമ പരമേശ്വരന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും ദേശീയ മാധ്യമങ്ങളിലെയും എല്ലാം പ്രധാന ചര്‍ച്ചാ വിഷയം. നാര്‍സിസിസത്തെ കുറിച്ചുള്ള അനുപമയുടെ അനുഭവവും തുറന്നു പറച്ചിലും സമൂഹത്തില്‍ ചര്‍ച്ചയാവേണ്ട ഒന്ന് തന്നെയാണ് എന്ന വിലയിരുത്തലുകളും നിഗമനങ്ങളുമാണ് വരുന്നത്. എന്താണ് നാര്‍സിസിസം എന്ന തിരിച്ചറിവും, എത്രത്തോളം അതൊക്കെ ഓരോരുത്തര്‍ അനുഭവിക്കുന്നുണ്ട് എന്നുമുള്ള തുറന്ന് പറച്ചിലുകളും ധാരാളമായി കാണാം.

തന്റെ കണ്ണീര്‍ ഗ്രന്ഥി താഴ്ന്നു പോകുന്ന തലത്തില്‍ രണ്ട് വര്‍ഷത്തോളം മാനസികമായി ശാരീരികമായും ഇത്രയും അധികം ഒരാളില്‍ നിന്ന് അനുപമ അനുഭവിച്ചു എന്ന് പറയുന്നത് തന്നെ വലിയൊരു ഞെട്ടലാണ്. ഒരു വ്യക്തിയെ കുറിച്ച് ഇത്രയധികം തുറന്നു പറച്ചിലുകള്‍ ധീരമായി നടത്തിയ അനുപമ എന്തുകൊണ്ട് ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ആരാണോ ഓപ്പോസിറ്റ് നില്‍ക്കുന്നത്, അയാളുടെ പേര് പറയാത്തത് തന്നെയാണ് അനുപമയ്ക്ക് ഇത്രയും വലിയ കാര്യം പറയാനുള്ള ധൈര്യം നല്‍കുന്നത് എന്നാണ് വിലയിരുത്തലുകള്‍.

Samayam Malayalamവീണുപോയപ്പോഴാണ് ഞാൻ മദ്യപാനത്തിലേക്ക് പോയത്; തന്റെ വീഴ്ചയെ കുറിച്ചും, വീഴ്ത്താന്‍ ശ്രമിച്ചവരെ കുറിച്ചും ഭഗത് മാനുവല്‍
അതേ സമയം ആരാണ് ആ വ്യക്തി എന്ന ചോദ്യത്തിന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്ന പേര് ധ്രുവ് വിക്രമിന്റേതാണ്. എന്തെന്നാല്‍, ധ്രുവ് വിക്രമുമായുള്ള പ്രണയ ഗോസിപ്പുകളും സ്വകാര്യ ചിത്രങ്ങളും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സ്വകാര്യ ചിത്രം പുറത്ത് വന്നതിന് ശേഷമാണ് ആ പ്രണയ ഗോസിപ്പുകള്‍ക്ക് തുടക്കമായത്. പിന്നീട് പൊതു പരിപാടികളിലും, വിദേശ യാത്രകളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തതും വന്നതുമായ ചിത്രങ്ങളും വീഡിയോകളും വൈറലായി.

എന്നാല്‍ അത്രയധികം പ്രണയ ഗോസിപ്പുകള്‍ വന്നിട്ടും അനുപമയോ ധ്രുവ് വിക്രമോ ആ വാര്‍ത്ത സ്ഥിരീകരിച്ചിരുന്നില്ല. ഒന്നിച്ചുള്ള ഫോട്ടോകള്‍ പോലും പങ്കുവച്ചിരുന്നില്ല. ആ പ്രണയ ഗോസിപ്പുകള്‍ സത്യമല്ല എങ്കില്‍, അനുപമ പറയുന്ന മുന്‍ പങ്കാളി ധ്രുവ് വിക്രം അല്ല എങ്കില്‍ എന്തുകൊണ്ട് നടി അതിനൊരു ക്ലാരിഫിക്കേഷന്‍ നല്‍കുന്നില്ല എന്ന തരത്തിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു.


തന്റെ ഒരു ധീരമായ തുറന്നു പറച്ചിലിന്റെ പേരില്‍, മറ്റൊരു ആളെ അത് വ്യക്തിപരമായ ബാധിക്കുന്നുണ്ട് എന്നറിഞ്ഞാല്‍, അയാള്‍ക്ക് അതില്‍ പങ്കില്ല എങ്കില്‍ തീര്‍ച്ചയായും അനുപമ അതിന് ക്ലാരിഫിക്കേഷന്‍ നല്‍കും. തനിക്കെതിരെ ഇത്രയും സൈബര്‍ അറ്റാക്ക് ഉയരുമ്പോള്‍ ധ്രുവ് വിക്രമെങ്കിലും പ്രതികരിക്കേണ്ടതാണ്. അത് രണ്ടുമില്ലാത്ത സാഹചര്യത്തില്‍ അനുപമ പറയുന്ന ആ നാര്‍സിസിസ്റ്റ് ധ്രുവ് വിക്രം തന്നെയാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ചോദ്യം.
Read Entire Article