എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നായിരുന്നു പലരും ചോദിച്ചത്! എന്റെ മറുപടി അത് നിയമത്തിന്റെ വഴിയാണ്

5 months ago 6

Authored by: ഋതു നായർ|Samayam Malayalam27 Jul 2025, 8:26 am

പ്രതികരണങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയ വഴി അല്ല; നിയമത്തിന്റെ വഴിയാണ് എന്റെ സത്യം; ഞാൻ പറയാൻ ഉള്ളതെല്ലാം ബന്ധപ്പെട്ട സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്

സുചിത്ര നായർസുചിത്ര നായർ (ഫോട്ടോസ്- Samayam Malayalam)
തനിക്ക് എതിരെ വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി സുചിത്ര നായർ . തനിക്ക് എതിരെ വന്ന വാർത്തകൾക്കും പ്രസ്താവനകൾക്കും നേരിട്ട് പ്രതികരിക്കുന്നില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചു. കുടുംബവും താനും അതിനെ നിയമപരമായി തന്നെ നേരിടും- സുചിത്ര പറഞ്ഞു.

എല്ലാവർക്കും നമസ്കാരം

സൂചിത്രയാണ് ഇപ്പോ ഇങ്ങനെ ഒരു പോസ്റ്റ് ഇടാൻ കാരണം കഴിഞ്ഞ
കുറച്ചു ദിവസങ്ങൾ ആയി എന്നെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ നിങ്ങൾ എല്ലാവരും
കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒരുപാട് ആളുകൾ ചോദിക്കാറുണ്ട് എന്താണ് സത്യം
എന്താണ് പ്രതികരിക്കാത്തത് എന്നൊക്കെ.

ALSO READ: നീ വന്നതോടെ ഞാൻ ആകെ മാറി ഓമൂ! മകന്റെ വരവിൽ വന്ന മാറ്റത്തെക്കുറിച്ച് ദിയ
ഈ വന്ന വാർത്തകൾക്കും പ്രസ്താവനകൾക്കും എനിക്ക് യാതൊരു ബന്ധമോ ഇല്ലാത്ത കാര്യങ്ങൾ ആണ്. ഇനി എന്റെ പ്രതികരണം നിമപരമായി ആയിരിക്കണം എന്ന് എന്റെ കുടുംബവും ഞാനും തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് ഇതുവരെ റെസ്പോണ്ട് ചെയ്യാഞ്ഞത് . ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വന്ന അപ്പോൾ തന്നെ ഞാൻ എന്റെ നിലപാടുമായി ഇതിനു എതിരെ എവിടെയൊക്കെയാണോ പരാതി കൊടുക്കേണ്ടത് അവിടെയൊക്കെ ഞാനും കുടുംബവും പരാതി സമർപ്പിച്ചു കഴിഞ്ഞു. ആയതിനാൽ എന്റെ പ്രതികരണം നിയമമാണ്. നിയമപരമായി ആണ് ഞാൻ മുന്നോട്ട് പോകുന്നത്. ഇതാണ് എന്റെ തീരുമാനം എന്ന് എല്ലാ പ്രിയപ്പെട്ടവരെയും അറിയിക്കുന്നു. നിയമവും ദൈവവും നിങ്ങളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ; സുചിത്ര.


വാനമ്പാടി പരമ്പരയുടെ സംവിധായകൻ ആദിത്യന്റെ ഭാര്യ രോണു സുചിത്രക്ക് എതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് എതിരെ പ്രതികരിക്കുകയായിരുന്നു സുചിത്ര നായർ.

വാനമ്പാടി പരമ്പരയിൽ പദ്മിനി എന്ന കഥാപാത്രമായിട്ടാണ് സുചിത്ര എത്തിയത്. വില്ലത്തി വേഷങ്ങളിലും ഡിവോഷണൽ പരമ്ബരകളിലും ഭാഗമായിരുന്നു സുചിത്ര നായർ. മലൈക്കോട്ടയിലെ വാലിബൻ സിനിമയിൽ മികച്ച റോളിൽ ആണ് സുചിത്ര എത്തിയത്.

Read Entire Article