17 August 2025, 08:56 PM IST

ഫഹദ് ഫാസിൽ | ഫോട്ടോ: മാതൃഭൂമി
ആളുകള്‍ക്ക് തന്നെ മടുത്തു കഴിയുമ്പോള്‍ ബാഴ്‌സലോണയില്‍ ഊബര്‍ ഡ്രൈവറാവണമെന്ന ഫഹദ് ഫാസിലിന്റെ വാക്കുകള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ആളുകളെ യാത്ര കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നുമില്ലെന്നായിരുന്നു ഒരു അഭിമുഖത്തില്‍ ഫഹദ് പറഞ്ഞത്. ഊബര്‍ ഡ്രൈവറാവുന്നതിനേക്കാള്‍ കൂടുതല്‍ താന്‍ ആസ്വദിക്കുന്ന മറ്റൊന്നുമില്ലെന്നും ഫഹദ് മുമ്പും പറഞ്ഞിട്ടുണ്ട്. എന്നാല്‍, എന്തുകൊണ്ട് ബാഴ്‌സലോണ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരമിപ്പോള്‍.
ഫഹദിന്റെ ഓണം റിലീസായ 'ഓടും കുതിര ചാടും കുതിര'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ത്താഫ് സലിമിനൊപ്പം പേളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മറുപടി നല്‍കിയത്. എപ്പോഴെങ്കിലും ചെയ്യണം എന്ന് ആഗ്രഹിക്കുന്ന, എന്നാല്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു ആഗ്രഹം എന്താണെന്ന പേളിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഫഹദ്.
കുറേ ആഗ്രങ്ങള്‍ ഉണ്ടെന്നും അതില്‍ ഒരെണ്ണം ഈയടുത്ത് പറഞ്ഞ, ബാഴ്‌സലോണയിലെ ഊബര്‍ ഡ്രൈവറാവുന്നതാണെന്നും ഫഹദ് മറുപടി നല്‍കി. ആളുകളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നത് നല്ലതല്ലേ എന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഇവിടെ കൊച്ചിയില്‍ എന്തുകൊണ്ട് എന്നായിരുന്നു പേളിയുടെ അടുത്ത ചോദ്യം. ഇതിന് ഒരുനിമിഷംപോലം ചിന്തിക്കാതെ തന്നെ ഫഹദിന്റെ മറുപടി, 'ട്രാഫിക് ഇത്തിരി കൂടുതലാണ്'. ഇവിടെയും ഓടിക്കാമെങ്കിലും അവിടുത്തെ റോഡുകള്‍ കുറച്ചുകൂടെ നല്ലതാണെന്നും ഫഹദ് പറയുന്നു.
Content Highlights: Fahadh Faasil Barcelona Uber Dreams
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·