എന്തുകൊണ്ട് ലാവണ്ടർ ജേഴ്‌സി; ടോസ് നേടിയ ഗുജറാത്തിന്റെ തീരുമാനം ലക്‌നൗവിന് തിരിച്ചടിയോ?

8 months ago 8
അൽപ്പം പ്രത്യേകതകളുമായി ആണ് ഗുജറാത്ത് ടൈറ്റൻസ് ഹോം ഗ്രൗണ്ടിൽ ലക്‌നൗ സൂപ്പർ ജെയ്ന്റ്‌സിനെ നേരിടാൻ ഇറങ്ങുന്നത്. ഐപിഎൽ 2025 സീസണിൽ ഉടനീളം കടും നീലയും ഗോൾഡ് നിറവും അടങ്ങിയ ജേഴ്‌സി അണിഞ്ഞാണ് മൈതാനത്ത് ഇറങ്ങിയിട്ടുള്ളത്. എന്നാൽ ഇന്ന് ലക്‌നൗവിനെ നേരിടുമ്പോൾ ശുഭ്മാൻ ഗില്ലിന്റെ ടൈറ്റൻസിന്റെ ജേഴ്‌സി ലാവണ്ടർ നിറത്തിലുള്ളതാണ്.
LSG vs GT: ഗുജറാത്ത് കരുത്തരാണെങ്കിലും ലക്‌നൗവിനെ ഭയക്കണം; ജയിക്കാൻ ഗില്ലും സംഘവും മെനയേണ്ട തന്ത്രങ്ങൾ ഇങ്ങനെ
കാൻസറിനെക്കുറിച്ച് അവബോധം വളർത്തുന്നതിനും നേരത്തെയുള്ള കണ്ടെത്തലിനായി മെഡിക്കൽ പരിശോധനകൾക്ക് വിധേയരാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഗുജറാത്ത് ടൈറ്റൻസ് സ്‌പെഷ്യൽ ജഴ്‌സി ധരിച്ച് ഇന്ന് മൈതാനത്ത് എത്തുന്നത്.

എന്തുകൊണ്ട് ലാവണ്ടർ ജേഴ്‌സി; ടോസ് നേടിയ ഗുജറാത്തിന്റെ തീരുമാനം ലക്‌നൗവിന് തിരിച്ചടിയോ?


അതേസമയം തുടർച്ചയായ മൂന്നാം വർഷമാണ് ഗുജറാത്ത് ടൈറ്റൻസ് ഈ ക്യാമ്പൈനുമായി മുന്നോട്ടുപോകുന്നത്. കാൻസർ രോഗികൾക്ക് നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഗുണനിലവാരമുള്ള പരിചരണത്തിന്റെയും നിർണായക പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കാൻസർ അതിജീവിച്ചവർക്കും രോഗികൾക്കും വേണ്ടി ബാറ്റ് ചെയ്യാൻ മാത്രമല്ല, മുപ്പതിനായിരം ലാവെൻഡർ പതാകകളും പതിനായിരം ലാവെൻഡർ ജേഴ്‌സികളും വിതരണം ചെയ്തുകൊണ്ട് ആരാധകരെ ഒന്നിപ്പിക്കാനും ഗുജറാത്ത് ടൈറ്റൻസ് പദ്ധതിയിടുന്നുണ്ട് എന്നും ഫ്രാഞ്ചൈസി അറിയിച്ചു.

അതേസമയം ഇത് ആദ്യമായി അല്ല ഒരു ടീം ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ജേർസിയുടെ നിറം മാറ്റി മൈതാനത്ത് ഇറങ്ങുന്നത്. ഐപിഎല്ലിലെ മറ്റ് കുറച്ച് ടീമുകളും ചില മത്സരത്തിന് പ്രത്യേക ജേർസികൾ അണിഞ്ഞ് മൈതാനത്ത് ഇറങ്ങുന്നത് പതിവ് കാഴ്ചയാണ്.

മരങ്ങൾ നടുന്നതിനെക്കുറിച്ചും ആഗോളതാപനം കുറയ്ക്കുന്നതിനെക്കുറിച്ചും അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർ‌സി‌ബി) എല്ലാ വർഷവും പച്ച നിറത്തിലുള്ള ജേഴ്‌സി ധരിക്കാറുണ്ട്. ഗ്രാമീണ ഇന്ത്യയിലെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2024, 2025 സീസണുകളിൽ രാജസ്ഥാൻ റോയൽസ് (ആർ‌ആർ) ഓരോ തവണയും പിങ്ക് നിറത്തിലുള്ള ജേർസിയും ധരിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ആദ്യം ഫീൽഡിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. പിച്ച് മനസിലാക്കികൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പ് തന്നെയായിരുന്നു അത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ജയിക്കാനുള്ള സാധ്യത കൂടുതലുള്ള പിച്ച് ആണ് നരേദ്ര മോദി സ്റ്റേഡിയത്തിന്റേത്.

മത്സരത്തിനായി തയ്യാറാകുന്ന ഇരു ടീമുകളും പ്ലേയിങ് ഇലവനിൽ വലിയ മാറ്റങ്ങൾ ഇല്ലാതെ തന്നെയാണ് മൈതാനത്ത് ഇറങ്ങുന്നത്.

ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് പ്ലേയിങ് ഇലവൻ: മിച്ചൽ മാർഷ്, ഐഡൻ മർക്രം, നിക്കോളാസ് പൂരൻ, ഋഷഭ് പന്ത് (wk)(c) ആയുഷ് ബഡോണി, അബ്ദുൾ സമദ്, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, ആവേശ് ഖാൻ, വില്യം ഒറൂർക്കെ

ഗുജറാത്ത് ടൈറ്റൻസ് പ്ലേയിങ് ഇലവൻ: ശുഭ്മാൻ ഗിൽ (c), ജോസ് ബട്ട്‌ലർ (wk), ഷെർഫാൻ റൂഥർഫോർഡ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ

Read Entire Article