
മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് | Photo: Instagram/ Manju Warrier
സാമൂഹികമാധ്യമങ്ങളില്‍ വൈറലായി സൂപ്പര്‍താരം മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു വളര്‍ത്തുനായയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങളേക്കാള്‍ അതിന്റെ ക്യാപ്ഷനാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
'എന്തുവന്നാലും സ്‌നേഹം, വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനില്‍ക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു', എന്നാണ് മഞ്ജുവിന്റെ ക്യാപ്ഷന്‍. ചിത്രം പകര്‍ത്തിയ സംവിധായകന്‍ ജിസ് ജോയ്ക്കും നിര്‍മാതാവ് ബിനീഷ് ചന്ദ്രനും പോസ്റ്റില്‍ നന്ദി പറയുന്നു.
ഏറെക്കാലങ്ങള്‍ക്കുശേഷം മഞ്ജു വാര്യരെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുന്ന പോസ്റ്റ് ജിസ് ജോയിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'നീലത്തൊപ്പി, പച്ച കണ്ണട, ചുവന്ന ഫ്‌ളോര്‍' എന്ന ക്യാപ്ഷനോടെയാണ് ജിസ് ജോസ് ചിത്രം പങ്കുവെച്ചത്. ഇരുവരും ഒന്നിക്കുന്ന ഏതെങ്കിലും ചിത്രത്തിനുവേണ്ടിയാണോ കൂടിക്കാഴ്ച എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.
അതേസമയം, മഞ്ജു വാര്യരുടെ പോസ്റ്റിന് കമന്റുമായി നിരവധിപ്പേര്‍ എത്തി. നടന്‍ ടൊവിനോ തോമസും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ചിത്രം ക്യൂട്ടാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 'മിണ്ടാപ്രാണികള്‍ക്ക് സ്നേഹത്തോടെ ഒരുതലോടല്‍ കൊടുത്താല്‍ അത് തിരിച്ചുകിട്ടും, മനുഷ്യനില്ലാത്ത സ്നേഹം മൃഗത്തിനുണ്ട്, മനുഷ്യമൃഗങ്ങളേക്കാളും സ്നേഹിക്കാന്‍ പറ്റിയതാ, ധൈര്യമായി സ്നേഹിച്ചോളൂ, ചതിക്കില്ല ഉറപ്പ്', എന്നിങ്ങനെയാണ് കമന്റുകള്‍. 'എല്ലാ ഫോട്ടോയും സൂക്ഷിച്ചുനോക്കിക്കേ, അവന് എന്തോ പിണക്കം പോലെ', എന്ന് ചിത്രത്തിലെ നായയെ ഉദ്ദേശിച്ച് ഒരു കമന്റുമുണ്ട്.
Content Highlights: Manju Warrier`s heartwarming Instagram station with a favored canine goes viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·