Published: April 20 , 2025 01:26 PM IST
1 minute Read
ജയ്പൂർ∙ 14–ാം വയസ്സിൽ ഐപിഎൽ അരങ്ങേറ്റ മത്സരം കളിച്ച് റെക്കോർഡിട്ട രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. എന്തൊരു അരങ്ങേറ്റമാണ് ഇതെന്നാണ് വൈഭവിന്റെ ബാറ്റിങ് വിഡിയോ പങ്കുവച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചത്. ഒരു എട്ടാം ക്ലാസുകാരന്റെ ഐപിഎൽ അരങ്ങേറ്റം കാണാൻ താൻ നേരത്തേ എഴുന്നേറ്റുവെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി.
പ്രായം എത്രയാണെന്നതു വൈഭവിന്റെ കാര്യത്തിൽ വിഷയമേയല്ലെന്ന് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല പ്രതികരിച്ചു. ഇത്രയും വലിയൊരു വേദിയിൽ യാതൊരു സഭാകമ്പവും ഇല്ലാതെയാണു വൈഭവ് ബാറ്റു ചെയ്തതെന്നും ഭോഗ്‍ല വ്യക്തമാക്കി. മുൻ ഇന്ത്യൻ താരം ശ്രീവത്സ് ഗോസ്വാമിയും വൈഭവിനെ പുകഴ്ത്തി രംഗത്തെത്തി.‘‘14–ാം വയസ്സിൽ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു. വൈഭവ് സൂര്യവംശി ഐപിഎലിലെ ആദ്യ പന്തു തന്നെ സിക്സടിക്കുകയാണ്. ഇതാണ് ഐപിഎലിന്റെ സൗന്ദര്യം.’’– ശ്രീവത്സ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
20 പന്തുകൾ നേരിട്ട വൈഭവ് 34 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സറുകളും രണ്ടു ഫോറുകളും വൈഭവ് ബൗണ്ടറി കടത്തി. മത്സരത്തിന്റെ ഒൻപതാം ഓവറിൽ എയ്ഡൻ മാർക്രമിന്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണു താരത്തെ പുറത്താക്കുന്നത്. ഐപിഎല്ലിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ താരമാണ് 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി. നേരിട്ട ആദ്യ പന്തിൽ തന്നെ പേസർ ഷാർദൂൽ ഠാക്കൂറിനെ സിക്സർ പറത്തിയാണ് വൈഭവ് ഐപിഎൽ കരിയറിനു തുടക്കം കുറിച്ചത്. ഇംപാക്ട് പ്ലേയറായാണ് വൈഭവ് അരങ്ങേറ്റ മത്സരത്തിനിറങ്ങിയത്. പേസർ സന്ദീപ് ശർമയെ പിൻവലിച്ച ശേഷമായിരുന്നു താരത്തിന്റെ വരവ്.
കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന മെഗാതാരലേലമാണ് വൈഭവിനെ രാജസ്ഥാനിലെത്തിച്ചത്. 1.1 കോടി രൂപ നൽകി റോയൽസ് താരത്തെ സ്വന്തമാക്കി. ഐപിഎൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അന്ന് വൈഭവിന്റെ പേരിലായി. വൈഭവിന്റെ പ്രായത്തിൽ തട്ടിപ്പുണ്ടെന്ന് ഇടയ്ക്ക് ആരോപണങ്ങൾ ഉയർന്നെങ്കിലും താരത്തിന്റെ കുടുംബം ഇതെല്ലാം തള്ളി.
What were you doing astatine the property of 14 ? Vaibhav suryavanshi non chalantly hits a six successful his precise archetypal shot successful the IPL . This is the quality of IPL ! #RRVSLSG #vaibhavsuryavanshi
— Shreevats goswami (@shreevats1) April 19, 2025English Summary:








English (US) ·