Published: October 11, 2025 10:52 AM IST
1 minute Read
ന്യൂഡൽഹി ∙ നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകുന്നത് എന്തൊരു കഷ്ടമാണ്! ശനിയാഴ്ച രാവിലെ ഡൽഹി അരുൺ ജയ്റ്റലി സ്റ്റേഡയിത്തിൽ നടന്നത് അക്ഷരാർഥത്തിൽ അതാണ്. വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചറിയിലേക്ക് അനായാസം ബാറ്റു വീശുകയായിരുന്ന ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ (175) റണ്ണൗട്ടായി പുറത്ത്. രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങി രണ്ടാം ഓവറിൽ തന്നെയാണ് നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയത്.
ജയ്ഡൻ സീൽസ് എറിഞ്ഞ പന്തിൽ അതിവേഗ സിംഗിളിനായി ഓടിയ ജയ്‌സ്വാളിനെ മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ശുഭ്‍മാൻ ഗിൽ തിരിച്ചയച്ചു. പിച്ചിന്റെ പകുതി വരെയെത്തിയ ജയ്‌സ്വാൾ തിരിഞ്ഞോടിയെങ്കിലും ക്രീസിലെത്തും മുൻപ് ചന്ദ്രപോളിന്റെ ത്രോയിൽ കീപ്പർ ടെവിൻ ഇംലാച്, ജയ്‌സ്വാളിനെ പുറത്താക്കുകയായിരുന്നു. ഇതോടെ നിരാശനായ ജയ്‌സ്വാൾ, ഗില്ലിനോട് പരിഭവം പ്രകടിപ്പിക്കുകയും ഡ്രസിങ് റൂമിലേക്കു മടങ്ങുകയും ചെയ്തു. വിശ്വസിക്കാനാകാതെ ഗില്ലും തലയിൽ കൈവച്ചു. ഇന്നു രണ്ടു റൺസ് മാത്രമാണ് ജയ്‌സ്വാളിനു കൂട്ടിച്ചേർക്കാനായത്. ആദ്യ സെഷൻ പുരോഗമിക്കുമ്പോൾ അർധസെഞ്ചറി പൂർത്തിയാക്കിയ ശുഭ്മാൻ ഗില്ലും അഞ്ചാമനായി ഇറങ്ങിയ നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ.
ഒന്നാം ദിനം, 2ന് 318 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. സെഞ്ചറിക്കരിക്കെ വീണ സായ് സുദർശനും (87) ഒന്നാം ദിനം ഇന്ത്യയ്ക്കായി തിളങ്ങി. പിച്ച് ബാറ്റിങ് പറുദീസയാകുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ ടോസ് നേടി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ടാമതൊന്നു ചിന്തിക്കാതെ ബാറ്റിങ് തിരഞ്ഞെടുത്തു. എന്നാൽ, ആദ്യ ഓവറുകളിൽ വിൻഡീസ് പേസർമാരുടെ ആധിപത്യമാണ് പിച്ചിൽ കണ്ടത്. പേസും സ്വിങ്ങുമായി ജയ്ഡൻ സീൽസും ആൻഡേഴ്സൻ ഫിലിപ്പും കളംപിടിച്ചതോടെ ഇന്ത്യൻ ഓപ്പണർമാർ പ്രതിരോധത്തിലായി. കരുതലോടെ തുടങ്ങിയ ജയ്സ്വാളും കെ.എൽ.രാഹുലും (38) ഒന്നാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർത്ത് ടീമിന്റെ അടിത്തറ ഭദ്രമാക്കി. പിന്നാലെ രാഹുലിനെ പുറത്താക്കിയ സ്പിന്നർ ജോമൽ വാരികാനാണ് വിൻഡീസിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. രാഹുൽ മടങ്ങിയെങ്കിലും മൂന്നാമനായി എത്തിയ സായ് സുദർശനെ കൂട്ടുപിടിച്ച ജയ്സ്വാൾ ആദ്യ സെഷനിൽ ഇന്ത്യയെ 28 ഓവറിൽ ഒന്നിന് 94 എന്ന നിലയിൽ എത്തിച്ചു.
What is this from Yashasvi Jaiswal to tally aft hitting consecutive to fielder that excessively successful a trial lucifer erstwhile determination is nary unit of runs? Blind moving astatine MCG costed him period and past happened the illness and present astatine Delhi wherever 200 was cakewalk!#INDvWIpic.twitter.com/DKYlfQ0fSK
— NightWatchMad 🏏 (@NightWatchMad) October 11, 2025ഇന്ത്യൻ ബാറ്റർമാരുടെ ആധിപത്യമായിരുന്നു രണ്ടാം സെഷനിൽ കണ്ടത്. ജയ്സ്വാൾ പേസർമാർക്കെതിരെ കട്ട് ഷോട്ടും ഫ്ലിക്കുകളുമായി കളം നിറഞ്ഞപ്പോൾ സ്പിന്നർമാരെ ബാക്ക് ഫൂട്ട് പഞ്ചുകളും ഡ്രൈവ് ഷോട്ടുകളുമായാണ് സായ് നേരിട്ടത്. രണ്ടാം വിക്കറ്റിൽ 193 റൺസ് കൂട്ടിച്ചേർത്ത സഖ്യം ഇന്ത്യൻ സ്കോറിങ്ങിന് വേഗം കൂട്ടി. ഇതിനിടെ ജയ്സ്വാൾ തന്റെ ഏഴാം ടെസ്റ്റ് സെഞ്ചറിയും സായ് തന്റെ രണ്ടാം ടെസ്റ്റ് അർധ സെഞ്ചറിയും കുറിച്ചു. കന്നി സെഞ്ചറിയിലേക്കു കുതിച്ച സായിയെ പുറത്താക്കിയ വാരികാൻ വിൻഡീസിനു വീണ്ടും പ്രതീക്ഷ നൽകി.
അപ്പോഴും അനായാസം റൺസ് കണ്ടെത്തിക്കൊണ്ടിരുന്ന ജയ്സ്വാൾ, ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ഇന്ത്യൻ സ്കോറിങ് മുന്നോട്ടുനയിച്ചു. സ്ലോഗ് സ്വീപ്പുകളിലൂടെ സ്കോറിങ് ഉയർത്തിയ ഗിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 300 കടക്കുമെന്ന് ഉറപ്പാക്കി. വിൻഡീസ് നിരയിൽ വാരികാൻ ഒഴികെ മറ്റാർക്കും പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.
English Summary:








English (US) ·