രവീന്ദ്രൻ അമ്മയ്ക്കൊപ്പംചെറുപ്പത്തിലേ പാട്ടിനോടും ഡാന്‍സിനോടുമൊക്കെയായിരുന്നു രവീന്ദ്രന് താത്പര്യം. എംജിആര്‍ സിനിമകളുടെ ആരാധകന്‍ കൂടെയായ താന്‍ ഇടികളുടെ എണ്ണം നോക്കിയാണ് സിനിമകള്‍ കണ്ടിരുന്നത് എന്ന് പറയുന്നു. ആ ഇടി സിനിമകളെല്ലാം തന്നെ സ്വാധീനിക്കുകയും ചെയ്തിരുന്നു. സ്‌കൂളിലൊക്കെ പ്രശ്‌നമുണ്ടാക്കി പല സ്‌കൂളുകളും മാറ്റുകയും ചെയ്തു.
Also Read: 43 വയസ്സായി, ഈ പ്രായത്തില്‍ ഞാന്‍ അനുഭവിക്കുന്ന ശാരീരിക വേദന സഹിക്കാന്‍ വയ്യ എന്ന് രഞ്ജിനി ഹരിദാസ്പക്ഷേ ഞാന്‍ കണ്ട അടിയും ഇടിയുമല്ല സിനിമ എന്ന തിരിച്ചറിവുണ്ടായത് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠനത്തിന് പോയതിന് ശേഷമാണ്. ഒരു തലൈ രാഗം എന്ന ആദ്യ ചിത്രം ഹിറ്റായതോടെ ഓവര്‍നൈറ്റ് സ്റ്റാറായി രവീന്ദ്രന്‍ ആഘോഷിക്കപ്പെട്ട കാലവുമുണ്ടായിരുന്നു.
മദ്രാസിലെ മകന്‍ എന്ന ചിത്രത്തിന് ശേഷമാണ് രവീന്ദ്രന് വില്ലന്‍ വേഷങ്ങള്‍ വന്നു തുടങ്ങിയത്. അവിടെ നിന്നിങ്ങോട്ട് വളരെ ക്രൂരനായ വില്ലന്‍ വേഷങ്ങളായി രവീന്ദ്രനെ തേടിയെത്തിയത്. പപ്പയുടെ സ്വന്തം പപ്പൂസ് എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിന് ശേഷം പല അമ്മമാരും എന്നെ പ്രാകാന്‍ തുടങ്ങി. എന്റെ അമ്മ ഒരു ഡോക്ടറാണ്, പലരും അമ്മയോട് വന്ന് നിങ്ങളുടെ മോന്‍ എന്ത് ക്രൂരനാണ് എന്ന് ചോദിക്കുമ്പോള്‍ അമ്മ കരഞ്ഞിട്ടുണ്ട്.
സിനിമ നിര്‍ത്താനുള്ള കാരണം അതായിരുന്നില്ല. ഞാന്‍ അറിഞ്ഞ സിനിമകള്‍ അല്ല അഭിനയിക്കുന്നത്, എന്റെ കാഴ്ചപ്പാടുകളിലെ മാറ്റം എല്ലാം അതിന് കാരണമായിരുന്നു. സിനിമ നിര്‍ത്താന്‍ തീരുമാനിച്ചതിന് ശേഷം നല്ലൊരു ഹിറ്റിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. ഒരു പരാജയം ചെയ്തിട്ട് ഫീല്‍ഡ് ഔട്ടായി എന്ന് പറയുന്നതിനെക്കാള്‍ നല്ലൊരു സിനിമ ചെയ്ത് നിര്‍ത്തണം എന്നായിരുന്നു. പപ്പയുടെ സ്വന്തം പപ്പൂസ് എന്ന ചിത്രത്തിലൂടെ അത് സംഭവിച്ചു. ഇത് തന്നെയാണ് പെര്‍ഫക്ട് ടൈം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവിടെയാണ് ബ്രേക്ക് എടുത്തത്
പിന്നീട് ഞാന്‍ തിരിച്ചുവന്നത് കിളിപോയി എന്ന സിനിമയിലൂടെയാണ്. വില്ലന്‍ വേഷങ്ങള്‍ മാറി, കോമഡി വേഷങ്ങളായി. ഇടുക്കി ഗോള്‍ഡ്, കെട്ട്യോളാണ് എന്റെ മാലാഖ പോലുള്ള സിനിമകള്‍ ഞാന്‍ ആസ്വദിച്ചു ചെയ്തതാണ്- രവീന്ദ്രന്‍ പറഞ്ഞു






English (US) ·