എന്തൊരു പെണ്‍കുട്ടിയാണവള്‍; മമിത ബൈജുവിനെ പ്രശംസിച്ച് രാധിക ശരത്കുമാര്‍

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam18 Apr 2026, 1:43 p.m. IST

സൂര്യ നായകനായി എത്തുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തിലാണ് രാധിക ശരത് കുമാറും മമിത ബൈജുവും ഒന്നിച്ചഭിനയിച്ചത്. മമിതയെ കുറിച്ച് വാതോരാതെ പ്രശംസിക്കുകയാണിപ്പോള്‍ രാധിക ശരത്കുമാര്‍

radhika sarathkumar mamitha baijuമമിത ബൈജുവിനെ കുറിച്ച് രാധിക ശരത്കുമാർ
വിശ്വനാഥന്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തില്‍ സൂര്യയ്‌ക്കൊപ്പം മമിത ബൈജുവിന്റെ ഗംഭീര പ്രകടനം കൈയ്യടി നേടിയിരുന്നു. മമിതയുടെ ക്യൂട്‌നസ്സും കുറുമ്പുകളും കൊണ്ട് സമ്പന്നമായിരുന്നു ട്രെയിലര്‍. രാധിക ശരത് കുമാര്‍ സൂര്യയുടെ അമ്മയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് വെങ്കി അള്‍ടൂരിയാണ്.

ഇപ്പോഴിതാ മമിതയുടെ അഭിനയത്തെ കുറിച്ച് വാതോരാതെ പ്രശംസിച്ചിരിയ്ക്കുകയാണ് രാധിക ശരത് കുമാര്‍.അ പാകര കഴിവുള്ള, എന്തും പെട്ടന്ന് പഠിച്ചെടുക്കാന്‍ ഗ്രാസ്പിങ് പവറുള്ള നായികയാണ് മമിത എന്നാണ് രാധിക ശരത്കുമാറിന്റെ അഭിപ്രായം

അടുത്തിടെ ഞാനൊരു സിനിമ ചെയ്തു, വെങ്കി അള്‍ടൂരി സംവിധാനം ചെയ്ത സിനിമ. സൂര്യ, ഞാന്‍, മമിത ബൈജു ഒക്കെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ സംവിധായകനോട് പറഞ്ഞു, സര്‍ ഈ കഥ വളരെ നന്നായിട്ടുണ്ട്. പക്ഷേ, ഈ ഹീറോയിന്‍ റോള്‍ ആരാണ് ചെയ്യുന്നത് എന്നതാണ് പ്രധാനം. ആ പെണ്‍കുട്ടി ഗംഭീരമായിരുന്നാല്‍ മാത്രമേ ഈ സിനിമ നിലനില്‍ക്കുകയുള്ളൂ എന്ന്.

Also Read: പത്താം ക്ലാസ് പരീക്ഷ രണ്ട് വട്ടം എഴുതി തോറ്റു, ചിലര്‍ക്ക് പഠിക്കാനുള്ള കഴിവുണ്ട് എനിക്കതില്ല എന്ന് അക്ഷര ഹാസന്‍

അദ്ദേഹം കുറച്ച് നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു, അതെ നമ്മള്‍ അങ്ങനെ ശരിയായ ഒരാളെ കണ്ടെത്തിയിട്ടുണ്ട് എന്ന്. ഒരു ദിവസം വന്നിട്ട് എന്നോട് പറഞ്ഞു, ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിട്ടുണ്ട്, മാം ഒരു തവണ അവര്‍ക്കൊപ്പം ഒരു സീന്‍ റിഹേഴ്‌സല്‍ ചെയ്യൂ, എനിക്കൊന്ന് ടെസ്റ്റ് ചെയ്യാനാണ് എന്ന്.

അപ്പോഴാണ് മമിത ബൈജു എന്ന പെണ്‍കുട്ടിയെ കൊണ്ടുവന്ന് കാണിക്കുന്നത്. അഭിനയിക്കുന്തോറും ഞാന്‍ സംവിധായകനെ നോക്കി, അതെ നിങ്ങള്‍ ഏറ്റവും മികച്ച ഒരാളെ തന്നെയാണ് കൊണ്ടുവന്നത് എന്നാലോചിച്ചു. എനിക്ക് പോലും സര്‍പ്രൈസ് ആയിരുന്നു, അത്രയും പെട്ടന്നാണ് മമിത ഓരോ കാര്യവും പഠിച്ച് മനസ്സിലാക്കി വളരെ എളുപ്പത്തില്‍ ചെയ്യുന്നത്. ഒരു മികച്ച നടിയാണ് അവര്‍.

പക്ഷേ ആ പെണ്‍കുട്ടി വളരെ സിപിളായ സാധാരണമായ റോളുകള്‍ ചെയ്തുകൊണ്ടാണ് കരിയര്‍ തുടങ്ങിയത്. സൈഡില്‍ വന്നു നില്‍ക്കുന്ന ചെറിയ റോളുകള്‍ പോലും ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് അവള്‍ മികച്ചൊരു മുന്‍നിര നായികയായി മാറിയിരിക്കുന്നു. ശരിക്കും അത് പ്രശംസിക്കണം- രാധിക ശരത്കുമാര്‍ പറഞ്ഞു.


ഇതുപോലെ ഒരു അഭിമുഖത്തില്‍ മമിത ബൈജുവും രാധിക ശരത്കുമാറിനെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് രാധിക ശരത്കുമാറിന് അമ്മ മരിച്ചു എന്ന വാര്‍ത്ത വന്നത്. മാമിന് എല്ലാം അമ്മയാണം, അമ്മയെ അത്രയും ഇഷ്ടമാണ് എന്നൊക്കെ എന്നോട് പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ആ മരണ വാര്‍ത്ത കേട്ടപ്പോഴും, ഒരു അഭിനേത്രി എന്ന നിലയില്‍ തന്റെ കമ്മിറ്റ്‌മെന്റ് ചെയ്തു തീര്‍ത്തിട്ടാണ് അവര്‍ പോയത്. അന്ന് ആ ഷോട്ട് ചെയ്തില്ലെങ്കില്‍ മറ്റ് പലരുടെയും ഡേറ്റ് ക്ലാഷാവും, പ്രൊഡക്ഷനെ അത് ബാധിക്കും എന്നെല്ലാം മാമിന് അറിയാം. അതും ഒരു കോമഡി രംഗമായിരുന്നു. ആ വേദന മറച്ച് വച്ച് ചിരിച്ചുകൊണ്ട് അഭിനയിച്ചത് എനിക്ക് അതിശയമായിരുന്നു എന്നാണ് മമിത ബൈജു നേരത്തെ പറഞ്ഞിരുന്നത്‌
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article