എന്തൊരു സ്ട്രോങ്ങ് മമ്മയാണ് നീയെന്ന് പേളി! അശ്വിന്റെ ചേട്ടനും പോസ്റ്റുമായി രംഗത്ത്; ഓമിയുടെ വരവ് സോഷ്യൽമീഡിയ ട്രെൻഡിങ്

6 months ago 6

Authored by: ഋതു നായർ|Samayam Malayalam7 Jul 2025, 8:30 am

ദിയകൃഷ്ണയുടെ കുടുംബവും ആയി വളരെ വർഷത്തെ ബന്ധമാണ് പേളിക്ക് ഉള്ളത്. ഇവരുടെ വളരെ വർഷങ്ങൾക്ക് മുൻപേയുള്ള ഫങ്ഷനും പേളി എത്തിയിരുന്നു. അശ്വിന്റെ ചേട്ടനും ഏറെ ഇമോഷണൽ പോസ്റ്റാണ് പങ്കുവച്ചിരിക്കുന്നത്

ദിയ കൃഷ്ണദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
എന്തൊരു സ്ട്രോങ്ങ് മമ്മയാണ് നീയെന്ന് ദിയ കൃഷ്ണയോട് പേളി മാണി. സോഷ്യൽ മീഡിയയിൽ പ്രണയം വിവാഹം , പ്രേഗിന്സി ടൈം, എന്നിങ്ങനെ അത്രയേറെ ഓളം ഉണ്ടാക്കിയ രണ്ടാളുകൾ ആണ് പേളിയും ദിയയും. ഇവരുടെ വിവാഹം പോലും സാമ്യതകൾ ഏറെയാണ്. ഒരുപക്ഷേ പേളി മാണിയുടെ പ്രെഗ്നൻസി പിരീഡ് പോലെ ആയിരുന്നു ദിയയുടേതും. ഞങ്ങൾ കാത്തിരുന്ന ഒരു വീഡിയോ പേളിയുടേതാണ് ഇതേ പോലെ എന്നാണ് ദിയകൃഷ്ണയ്ഡ് മകന്റെ ബെർത്ത് വ്ലോഗ് വന്നപ്പോൾ മിക്ക ആളുകളൂം കുറിച്ചത്.

വാക്കുകൾക്ക് അതീതമാണ് ഓസി നിന്റെ ഈ ജേർണി.നോര്മല് ഡെലിവെറിയിൽ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ വേദന എത്രയുണ്ട് എന്ന് ഊഹിക്കാം. സിസേറിയനും ബുദ്ധിമുട്ടുകൾ ഏറെയാണ് എങ്കിലും ഓസിയുടെ പേടി കണ്ടപ്പോൾ സി സെക്ഷൻ തെരഞ്ഞെടുക്കും എന്ന് കരുതി എന്നിങ്ങനെ നീളുന്നു കമന്റുകൾ.

നീ എത്ര സ്‌ട്രോങ് ആയ മമ്മയാണ്!!! അഭിനന്ദനങ്ങൾ ദിയക്കും അശ്വിനും!!! ഇതുകാണുമ്പോൾ ഭയങ്കര സന്തോഷം; വാവയെ സ്വാഗതം ചെയ്യുന്നു പേളി കുറിച്ചു.

ട്രെൻഡിങ് ലിസ്റ്റിൽ മൂന്നാമതാണ് ഇന്നലെ നൈറ്റ് പങ്കുവച്ച വീഡിയോ ഇതിനകം തന്നെ മൂന്നുമില്യണ് മുകളിൽ ആണ് വീഡിയോയുടെ കാഴ്ചക്കാർ. അതേസമയം പതിനായിരത്തോളം കമന്റുകൾ ആണ് ലഭിച്ചത്. അതിൽ സെലിബ്രിറ്റികൾ മുതലുള്ളവരുടെ കമന്റുകൾ ശ്രദ്ധേയം ആണ്. ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്തുമാത്രം വേദന അനുഭവിച്ചാണ് ഓരോ പെൺകുട്ടിയും അമ്മ ആകുന്നത്. ഒ

രു മകൾക്ക് അച്ഛൻ നൽകേണ്ട സപ്പോർട്ട്,സഹോദരിമാർ നൽകിയ സ്നേഹം,ഒരു ഭർത്താവിന്റെ കൈത്താങ്ങ് --ഇത് കിട്ടുന്ന സ്ത്രീ ഒരിക്കലും തലകുനിച്ചു നടക്കില്ല നിങ്ങളുടെ കുടുംബം ഈ ലോകത്തിന് തന്നെ മാതൃകയാണ്; എന്നിങ്ങനെ നീളുകയാണ് കമന്റുകൾ.

ALSO READ: മൂന്നാലു ഏക്കറിലെ വീടും സ്ഥലവും! അത് കണ്ടിട്ടാണ് ഷെമിയെ വിവാഹം ചെയ്തതെന്ന് ആരോപണം; മറുപടിയുമായി ടിടി ഫാമിലി
അശ്വിന്റെ കുടുംബം ഒന്നടങ്കം ഹോസ്പിറ്റലിൽ എത്തിയിരുന്നു. തന്റെ അനുജന്റെ വാവയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഞങ്ങളുടെ ഹൃദയം ഓമി കീഴടക്കി കഴിഞ്ഞു എന്നാണ് കിഷോർ ഗണേഷ് കുറിച്ചത്. അതേസമയം അശ്വിന്റെ കുടുംബത്തെ കാണുന്നില്ലല്ലോ എന്ന പരാതി ഇക്കഴിഞ്ഞ ദിവസം ദിയയുടെ വീഡിയോ വന്നപ്പോൾ ആണ് കെട്ടടങ്ങിയത്.

ALSO READ: നീയൊരു പെണ്ണല്ലേ നിന്നെക്കൊണ്ട് എന്തിന് കൊള്ളാം എന്ന ചോദ്യം ഇവിടെ വേണ്ട! ഷീന എന്തും ചെയ്യും; മാതൃകയാക്കാം ഈ വീട്ടമ്മയെ
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ആണ് അശ്വിൻ ദിയ വിവാഹം നടന്നത്. തനിക്ക് എത്രയും വേഗം ഒരു കുഞ്ഞിന്റെ അമ്മയാകണം എന്ന ആഗ്രഹം പലവട്ടം ദിയ പറഞ്ഞിരുന്നു.അതേസമയം നീഓം ബേബിയെ വീട്ടിൽ സ്നേഹത്തോടെ ഓമി എന്നാണ് വിളിക്കുക.
Read Entire Article