എന്ത് തോന്നിവാസമാണ് കാണിച്ചത് എന്ന് 'തുടരും' കണ്ട ഒരമ്മ, ഞാന്‍ തരുണിനെ ചൂണ്ടിക്കാണിച്ചു- അബിന്‍ ബിനോ

8 months ago 7

13 May 2025, 07:14 PM IST

tharun moorthy abin bino

അബിൻ ബിനോ തരുൺ മൂർത്തിക്കൊപ്പം, അബിൻ ബിനോ | Photo: Instagram/ Abin Bino

മലയാള സിനിമയിലെ റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ട് തീയേറ്ററില്‍ നിറഞ്ഞോടുകയാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'. ഏപ്രില്‍ 25-ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം കളക്ഷനില്‍ 200 കോടിയും പിന്നിട്ട് മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. അത്തരത്തില്‍ പ്രേക്ഷകരില്‍നിന്ന് ലഭിച്ചൊരു വൈകാരികപ്രതികരണത്തെക്കുറിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അബിന്‍ ബിനോയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

'തുടരും' ചിത്രത്തില്‍ മണിയന്‍ എന്ന കഥാപാത്രത്തെയാണ് അബിന്‍ ബിനോ അവതരിപ്പിച്ചത്. മണിയന്‍ എന്ന കഥാപാത്രത്തിന്റെ ഒരു പ്രവൃത്തിയാണ് ചിത്രത്തിലെ നിര്‍ണായക വഴിത്തിരിവ്. ഇതിനോട് ചിത്രം കാണാനെത്തിയ സ്ത്രീകളില്‍ ഒരാള്‍ പ്രതികരിച്ചതിനെക്കുറിച്ച് അബിന്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ഇതാണ് സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

'കറ്റാനത്ത് തീയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍,അവിടെ ഓഫീസ് സ്റ്റാഫുമായി സംസാരിച്ചുനില്‍ക്കുമ്പോള്‍ ഒരു അമ്മ കൈയില്‍ പിടിച്ചുനിര്‍ത്തിയിട്ട് നീ എന്ത് തോന്നിവാസമാണ് കാണിച്ചത് എന്ന് ചോദിച്ചു. തരുണിനെ ചൂണ്ടിക്കാണിച്ച്, അതാ ആ ചേട്ടന്‍ പറഞ്ഞിട്ടാണെന്ന് ഞാന്‍ പറഞ്ഞു. അല്ലാതെ ഞാന്‍ എന്തുപറയാന്‍', എന്നായിരുന്നു അബിന്റെ വാക്കുകള്‍. ഇതിപ്പോള്‍ വീണ്ടും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അബിന്‍ അഭിമുഖത്തില്‍ മനസുതുറന്നു. 'തീയേറ്ററില്‍ പടം കണ്ടുകഴിഞ്ഞപ്പോള്‍ കുറച്ചുനേരം അങ്ങനെയങ്ങ് ഇരുന്നുപോയി. നമ്മള്‍ ഒരുപാട് ആഗ്രഹിച്ച ലാലേട്ടനെ കിട്ടി. ഒരുപാട് ഫാന്‍സ് ഷോയ്ക്കുപോയി ആര്‍പ്പുവിളിച്ച് നടന്ന ഒരാള്‍ക്ക് ഇടയ്‌ക്കൊരു വീഴ്ച വന്നുപോയി, അവിടുന്ന് തിരിച്ച് നമ്മളെല്ലാം ആഗ്രഹിച്ച ഒരാളെക്കിട്ടുമ്പോള്‍ എന്തായാലും നമ്മള്‍ക്ക് ഭയങ്കര സന്തോഷമായിരിക്കും. അതുപോലെയായിരുന്നു 'തുടരും' എന്ന സിനിമ'- അബിന്‍ പറഞ്ഞു.

Content Highlights: Abin Bino astir viewer's absorption to Maniyan quality successful Thudarum movie

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article