എന്നാലും ആ വലിയ മനസ്സിനെ സമ്മതിച്ചേ പറ്റൂ, ചിരിച്ചുകൊണ്ട് സ്വീകരിച്ചല്ലോ; സംയുക്തയെ കുറിച്ച് ആരാധകര്‍

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam16 Feb 2026, 12:19 p.m. IST

തങ്ങളുടെ ഇമേജിന് കോട്ടം വരുത്തുന്ന ഒരു കാര്യവും ചെയ്യാന്‍ നടിമാര്‍ പൊതുവെ തയ്യാറാവാറില്ല, പ്രത്യേകിച്ചും സൗന്ദര്യത്തെ കുറച്ചു കാണിക്കുന്ന ഒന്നാണെങ്കില്‍ തീര്‍ച്ചയായും. പക്ഷേ സംയുക്ത അങ്ങനെയല്ല

samyuktha fanസംയുക്ത
മലയാള സിനിമയിലെ പോലെയല്ല, തമിഴ് - തെലുങ്ക് സിനിമാ ലോകത്തേക്ക് എത്തിയാല്‍ അവിടെ താരങ്ങളോടുള്ള ആരാധന വളരെ കൂടുതലാണ്. മലയാളത്തില്‍ നിന്ന് അന്യഭാഷയിലേക്ക് പോയ മലയാളിത താരങ്ങള്‍ക്കും വലിയ സ്വീകരണം പലപ്പോഴും കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകത്ത്. ഇഷ്ടപ്പെട്ട താരത്തെ നേരില്‍ കാണുന്നതും, അവര്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് വരച്ച ചിത്രങ്ങളോ, ഡിസൈന്‍ ചെയ്ത ഫ്രെയിമുകളോ ഒക്കെ കൊടുക്കുന്നത് സര്‍വ്വ സാധാരണവുമാണ്.

അത്തരത്തില്‍ കഴിഞ്ഞ ദിവസം നടി സംയുക്ത യ്ക്ക് കിട്ടിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇഷ്ടപ്പെട്ട താരത്തിന് അവരുടെ തന്നെ മനോഹരമായ ചിത്രം വരച്ചുകൊടുത്ത്, അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കാത്ത ആരാധകരുണ്ടോ. അങ്ങനെ ഒരു ആരാധകന്‍ സംയുക്തയുടെ ചിത്രം വരച്ച് എത്തുകയായിരുന്നു. സന്തോഷത്തോടെ അത് സ്വീകരിച്ച സംയുക്ത ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. നടിയുടെ ഈ വലിയ മനസ്സിനെയാണ് ആരാധകര്‍ പ്രശംസിക്കുന്നത്.

Also Read: 40 കോടി ചെലവാക്കി, വിശാലിന്റെ അഭിമാന പ്രശ്‌നം; പണിതിട്ടും പണിതിട്ടും പണിതീരാത്ത താരസംഘടന, 9 വര്‍ഷം വെറുതേയല്ല!

ഇതിലെന്താണ് ഇത്ര പ്രശംസിക്കാന്‍ എന്ന് ചോദിക്കുന്നവര്‍, ആരാധകന്‍ വരച്ച ആ ചിത്രം ഒന്ന് കാണുക തന്നെ വേണം. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടാണ് അയാള്‍ ചിത്രം വരച്ചിരിക്കുന്നത്, എന്നാല്‍ എത്രയൊക്കെ പറഞ്ഞാലും ആ ചിത്രത്തിലെ മുഖത്തിന്റെ സൗന്ദര്യം അല്പം വിരൂപമാണ്. മറ്റേതൊരു നടിയാണെങ്കിലും സ്വീകരിക്കാന്‍ ഒന്ന് മടിക്കുമായിരുന്ന അത്തരമൊരു ചിത്രം സംയുക്ത ചിരിച്ചുകൊണ്ട് സ്വീകരിക്കുകയും അയാളുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു, ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യുന്നതായി കാണാം. അവരുടെ ഹൃദയം വളരെ വലുതാണെന്ന് ആരാധകര്‍ പറയുന്നു.


ലില്ലി, തീവണ്ടി, കടുവ പോലുള്ള മലയാള സിനിമകളിലൂടെ തുടക്കം കുറിച്ചതാണ് സംയുക്ത. വളരെ പെട്ടന്ന് തന്നെ നടിയ്ക്ക് അന്യഭാഷയിലും സ്വീകരണം ലഭിച്ചു. വാത്തി എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയതിന് പിന്നാലെയാണ് ബിഗ് ബജറ്റ് ചിത്രങ്ങള്‍ സംയുക്തയെ തേടിയെത്തിയത്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് ഒന്നിനു പിറകെ ഒന്നായി മികച്ച സിനിമകളുമായി തിരക്കിലാണ് നടി. തെലുങ്ക് സിനിമാരാധകര്‍ സംയുക്തയെ സ്വീകരിച്ചുകഴിഞ്ഞു. ഇനി മലയാളത്തിലേക്ക് ഇല്ലേ എന്ന് ചോദിച്ചാല്‍, മികച്ച റോളുകള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യും എന്ന് തന്നെയാണ് സംയുക്തയുടെ മറുപടി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article