എന്നും ഉറങ്ങാൻപോകുന്നതിന് മുൻപ് ഭാര്യയുടെ കാലിൽ തൊട്ട് വണങ്ങും -നടൻ രവി കിഷൻ

6 months ago 7

Ravi Kishan

രവി കിഷനും ഭാര്യയും | ഫോട്ടോ: Instagram

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി കിഷൻ. കപിൽ ശർമ്മയുടെ നെറ്റ്ഫ്ലിക്സ് ഷോ ആയ 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം അജയ് ദേവ്​ഗൺ, മൃണാൾ ഠാക്കൂർ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഷോയ്ക്കെത്തിയത്.

ഷോ പുരോ​ഗമിക്കുന്നതിനിടെ കപിൽ ശർമ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ രവി കിഷൻ അത് സമ്മതിക്കുകയായിരുന്നു. താൻ ഭാര്യ പ്രീതി കിഷന്റെ കാൽ തൊട്ട് വണങ്ങാറുണ്ടെന്നും എന്നാൽ ഭാര്യ അതിന് സമ്മതിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഭാര്യ ഉറങ്ങുമ്പോഴാണ് താൻ അവരുടെ കാൽ തൊട്ട് വന്ദിക്കുന്നതെന്നും രവി കിഷൻ കൂട്ടിച്ചേർത്തു.

"എനിക്ക് പണമോ മറ്റൊന്നുമോ ഇല്ലാതിരുന്നപ്പോൾ അവൾ എന്റെ ദുഃഖങ്ങളിൽ പങ്കാളിയായിരുന്നു. അന്നുമുതൽ അവൾ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാൻ എന്താണോ, ആ പാവം എന്റെ കൂടെയുണ്ടായിരുന്നു... അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാൽതൊട്ട് വണങ്ങേണ്ടിയിരിക്കുന്നു. അതിന് അവർ യോ​ഗ്യയാണ്." രവി കിഷൻ വിശദമാക്കി.

ഷോയുടെ ഈ ഭാ​ഗത്തിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണ് രവി കിഷന് അഭിനന്ദനങ്ങളുമായെത്തിയത്. യഥാർത്ഥ സ്നേഹം ഈ ലോകത്ത് വിരളമാണ്. അതിനാൽ രവി സാറിന് എൻ്റെ അഭിനന്ദനങ്ങൾ എന്നായിരുന്നു ഒരു കമന്റ്. ഒരു സ്ത്രീ തന്റെ പങ്കാളിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുകയും, പങ്കാളി അതിനെ വളരെയധികം ബഹുമാനിക്കുകയും ചെയ്യുമ്പോൾ, ഒരു സ്ത്രീക്ക് അവളുടെ ജീവിതം വിജയകരമാകാൻ മറ്റെന്താണ് വേണ്ടതെന്നാണ് മറ്റൊരു പ്രതികരണം.

തന്റെ ബാല്യകാല സഖിയായ പ്രീതിയെ 1993-ലാണ് രവി കിഷൻ വിവാഹംകഴിച്ചത്. റീവ, തനിഷ്ക്, ഇഷിത, സാക്ഷവ് എന്നിങ്ങനെ നാല് മക്കളാണ് ഇവർക്കുള്ളത്. മൂത്തമകൾ റീവ കിഷൻ 'സബ് കുശൽ മംഗൾ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറ്റ് മക്കൾ സിനിമാ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.

Content Highlights: Ravi Kishan reveals helium touches his wife`s feet regular connected Kapil Sharma`s show

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article