എന്നും തല്ലും, ശരീരത്ത് പാടുകള്‍ വന്നു, പുറത്തയാള്‍ മാന്യന്‍! രണ്ടാനച്ഛനായി വന്ന മോഹന്‍ ശര്‍മയില്‍ നിന്ന് നേരിട്ട ക്രൂരതകളെ കുറിച്ച് ഐശ്വര്യ

1 month ago 4
തമിഴ്, മലയാളം സിനിമകളിലൊക്കെ സജീവമായിരുന്ന നടന്‍ മോഹന്‍ ശര്‍മ ഇന്ന് മരുന്ന് വാങ്ങാന്‍ പോലും കാശില്ലാതെ വൃദ്ധസദനത്തില്‍ കഴിയുകയാണ് എന്ന വാര്‍ത്ത എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. എന്നാല്‍ പിന്നീടാണ് നടി കുട്ടി പദ്മനി മോഹന്‍ ശര്‍മ തന്റെ ഭാര്യമാരോട് കാണിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ആദ്യകാല നടി ല്ക്ഷ്മിയുടെ മുന്‍ ഭര്‍ത്താവായിരുന്നു മോഹന്‍ ശര്‍മ, ലക്ഷ്മിയെ സാമ്പത്തികമായി പറ്റിച്ചാണോ പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങിയത്. അതിന് ശേഷം രണ്ടാം ഭാര്യയെയും സാമ്പത്തികമായി ശാരീരികമായി ഉപദ്രവിച്ചതായി കുട്ടി പദ്മിനി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ രണ്ടാനച്ഛനായി എത്തിയ മോഹന്‍ ശര്‍മയില്‍ നിന്ന് നേരിട്ട പീഡനങ്ങളെ കുറിച്ച് ലക്ഷ്മിയുടെ മകളും നടിയുമായി ഐശ്വര്യ ഭാസ്‌കറും വെളിപ്പെടുത്തുന്നു. എന്റെ എട്ട് വയസ്സ് മുതല്‍ 12 വയസ്സ് വരെ രണ്ടാനച്ഛനില്‍ നിന്ന് ക്രൂരമായ പീഡിയനങ്ങള്‍ നേരിട്ടു എന്ന് പറഞ്ഞ് കരയുകയായിരുന്നു ഐശ്വര്യ ഭാസ്‌കര്‍ . മള്‍ട്ടി മമ്മി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.

Samayam Malayalamനിങ്ങള്‍ മുസ്ലീം അല്ലേ, എങ്ങനെ ഹിന്ദുവിനെ കല്യാണം കഴിക്കും; പലരുടെയും ചോദ്യത്തിന് അന്ന് അമ്മ നല്‍കിയ മറുപടിയെ കുറിച്ച് ഖുശ്ബു സുന്ദര്‍
എന്റെ ചെറുപ്രായത്തില്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞിരുന്നു. അച്ഛനെ കണ്ട ഓര്‍മ പോലും എനിക്കുണ്ടായിരുന്നില്ല. അതിന് ശേഷം ഞാന്‍ വളര്‍ന്നത് മുത്തശ്ശിയ്‌ക്കൊപ്പമാണ്. അമ്മ എനിക്കൊരു അച്ഛനെ പോലെയായിരുന്നു. അക്കാലത്ത് അമ്മയ്ക്ക് ഷൂട്ടിങ് തിരക്കുകളാണ്, എനിക്കുള്ള കളിപ്പാട്ടങ്ങളും, ഡ്രസ്സുകളുമൊക്കെയായി വരുന്ന അച്ഛനെ പോലെയാണ് അമ്മയെ കണ്ടത്. എന്നെ കുളിപ്പിക്കുന്നതും ഭക്ഷണം തരുന്നതും പഠിപ്പിക്കുന്നതും, തെറ്റുകള്‍ കണ്ടാല്‍ വഴക്ക് പറയുന്നതും തല്ലുന്നതും എല്ലാം മുത്തശ്ശിയാണ്.

എന്റെ എട്ടാം വയസ്സിലാണ് അമ്മയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍ വരുന്നത്. അത് എന്റെ സ്വന്തം അച്ഛനാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. ഞങ്ങള്‍ ഒരുമിച്ച് മറ്റൊരു വീട്ടിലേക്ക് മാറിയപ്പോള്‍ മുത്തശ്ശി ഫാം ഹൗസിലേക്ക് മാറി. അമ്മ അപ്പോഴും ഷൂട്ടിങ് തിരക്കുകളിലായിരുന്നു, എന്നെ അച്ഛന്‍ എന്ന് വിശ്വസിപ്പിച്ച ആളുടെ അടുത്താക്കിയാണ് അമ്മ പോകുന്നത്. എന്നിക്ക് സ്‌പോര്‍ട്‌സ് പറഞ്ഞു തരുന്നതും പട്ടു പാവാട വാങ്ങി തരുന്നതും എല്ലാം അദ്ദേഹമാണ്, അത് എന്റെ അച്ഛനാണ് എന്ന് ഞാന്‍ വിശ്വസിച്ചു. എന്നെ തല്ലുമ്പോള്‍ അച്ഛനല്ലേ എന്നാണ് കരുതിയത്.


തല്ല് എന്ന് പറഞ്ഞാല്‍ ചെറിയ തല്ലൊന്നുമല്ല, തല്ലി തല്ലി, ശരീരത്തില്‍ പാടുകള്‍ വരുന്നത് വരെ തല്ലും. പക്ഷേ ഞാനത് ആരോടും പറഞ്ഞില്ല, എന്റെ അച്ഛനല്ലേ തല്ലുന്നത് എന്ന വിശ്വാസമായിരുന്നു. അമ്മയോട് പറഞ്ഞാല്‍, അമ്മയ്ക്കും അയാള്‍ക്കുമിടയില്‍ പ്രശ്‌നം വരുമോ എന്നോര്‍ത്ത് അവിടെയും പറഞ്ഞില്ല. അതിനിടയില്‍ എന്നെ സ്‌കൂള്‍ മാറ്റി, അവിടെ വച്ച് സീനിയറായ ചേച്ചിമാരില്‍ നിന്നും കാരണമില്ലാതെ തല്ല് വാങ്ങിയിരുന്നു. രണ്ടിടത്ത് നിന്നും തല്ല് വാങ്ങി, വളരെ ട്രോമ നിറഞ്ഞ കാലം.


അതേ സമയം അമ്മയ്ക്കും മറ്റുള്ളവര്‍ക്കും മുന്നില്‍ സ്‌നേഹനിധിയായ അച്ഛനാണ് അയാള്‍. അമ്മ ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ ഞങ്ങളെ പുറത്ത് കൊണ്ടു പോകും ഷോപ്പിങിന് കൊണ്ടുപോകും, ഫാമിലിയായി അമ്മ ഹാപ്പിയായിരുന്നു. ആ സന്തോഷം കളയരുത് എന്നും ഞാന്‍ കരുതി. ഒരിക്കല്‍ മുത്തശ്ശി വന്നു, അമ്മയും മുത്തശ്ശിയും എന്നെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുമ്പോഴാണ് ശരീരത്തിലെ പാട് കണ്ടത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞില്ല, പിന്നെ അച്ഛന്‍ തല്ലിയതാണ് എന്ന് പറഞ്ഞു. അന്ന് എന്റെ മുത്തശ്ശി അയാള്‍ക്ക് വാര്‍ണിങ് നല്‍കി, അതിന് ശേഷം മാതൃകാപരമായ അച്ഛനായിരുന്നു, തല്ലിയിട്ടില്ല. പിന്നീടവര്‍ വേര്‍പിരിയുകയും ചെയ്തു. അന്ന് അത് എന്റെ രണ്ടാനച്ഛനാണ് എന്നെനിക്ക് അറിയില്ലായിരുന്നു, സ്വന്തം അച്ഛനാണ് എന്ന് കരുതിയാണ് അത്രയും സഹിച്ചത് എന്ന് ഐശ്വര്യ ഭാസ്‌കര്‍ പറയുന്നു.
Read Entire Article