എന്നെ ഇത്രയും മൈക്രോസ്‌കോപ് ചെയ്യുന്നത് എനിക്കറിയില്ലായിരുന്നു; ജന്തര്‍ മന്ദര്‍ വിഷയത്തില്‍ പറഞ്ഞതിനെ കുറിച്ച് വിസ്മയ മോഹന്‍ലാല്‍

1 month ago 7
ജന്തര്‍ മന്ദര്‍ പ്രക്ഷോഭത്തില്‍ പലരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയെങ്കിലും, വിസ്മയ മോഹന്‍ലാലിന്റെ പ്രതികരണം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിന്റെ പേരില്‍ വിസ്മയയ്ക്ക് പല തരത്തിലുള്ള സൈബര്‍ അറ്റാക്കും നേരിടേണ്ടി വന്നു. ആദ്യ സിനിമ പരാജയപ്പെടുത്തിത്തരാം, പൃഥ്വിരാജിന് എന്താണ് സംഭവിച്ചത് എന്ന് അച്ഛനോട് ചോദിച്ചു നോക്കൂ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഭീഷണിയായിരുന്നു അത്.

അതിന് ശേഷം മേജര്‍ രവി നല്‍കിയ വിശദീകരണവും ചര്‍ച്ചയായി. വിസ്മയയ്ക്ക് രാഷ്ട്രീയ അറിവും ബോധവുമില്ല, ഒരു പട്ടിയെ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടാലും കരഞ്ഞുകൊണ്ട് നടക്കുന്ന പാവം പെണ്‍കുട്ടിയാണ് വിസ്മയ എന്നായിരുന്നു മേജര്‍ രവിയുടെ പക്ഷം. അതും വലിയ രീതിയിലുള്ള ചര്‍ച്ചയായി.

Samayam Malayalamഎന്റെ ബോഡി ടൈപ്പും ഞാന്‍ പറയുന്ന മലയാളവും പ്രശ്‌നമാവുമോ എന്ന പേടിയുണ്ടായിരുന്നു; ആദ്യമായി വിസ്മയ മോഹന്‍ലാല്‍ പറയുന്നു
ഇപ്പോഴിതാ ജന്തര്‍ മന്ദര്‍ പ്രക്ഷോഭത്തില്‍ താന്‍ പ്രതികരിച്ചതിനെ കുറിച്ച് വിസ്മയ മോഹന്‍ലാല്‍ തന്നെ സംസാരിക്കുന്നു. ആഗസ്റ്റ് 7 ന് ആദ്യ ചിത്രമായ തുടക്കം റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിസ്മയ. എന്നെ ഇത്രയും മൈക്രോസ്‌കോപ് ചെയ്യുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു എന്നാണ് വിസ്മയ പറഞ്ഞത്.

സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഒരു മൈക്രോസ്‌കോപ് നിരീക്ഷണത്തിലാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം ഞാന്‍ കേരളത്തിലല്ല ജീവിച്ചത്, അധികവും പുറത്തായിരുന്നു. പക്ഷേ സാധാരണ ജനങ്ങളെ പോലെയല്ല, ഞാനൊരു കാര്യം പറഞ്ഞാല്‍ ജനങ്ങള്‍ ജഡ്ജ്‌മെന്റല്‍ ആവും എന്നെനിക്ക് പിന്നീട് തിരിച്ചറിയാന്‍ സാധിച്ചു. കാരണം എന്റെ അച്ഛന്‍ മോഹന്‍ലാലാണ് എന്നതുകൊണ്ട്.

അച്ഛനെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും അവരുടെ അഭിപ്രായ പ്രകടനങ്ങളും എല്ലാം ഉണ്ടാവാം. പക്ഷേ അത് ഞാന്‍ നോക്കാറില്ല, ഞാന്‍ കമന്റുകള്‍ നോക്കിയിട്ടില്ല. അച്ഛനൊപ്പം പോവുമ്പോള്‍ എനിക്ക് നേരെ ഒരുപാട് കണ്ണുകളുണ്ടാവും, ഒരുപാടാളുകള്‍ എന്നെ നോക്കുന്നുണ്ടാവും എന്നൊക്കെ അറിയാം. പക്ഷേ അതിനപ്പുറം, ഞാന്‍ പ്രുന്ന കാര്യങ്ങള്‍ ഇത്രയധികം മൈക്രോസ്‌കോപ് ചെയ്യും എന്നതിനെ കുറിച്ച് എനിക്ക് ധാരണ ഉണ്ടായിരുന്നില്ല- വിസ്മയ മോഹന്‍ലാല്‍ പറഞ്ഞു.


മോഹന്‍ലാലിന്റെ മകളാണ് എന്ന തരത്തിലുള്ള വലിയൊരു സ്റ്റാര്‍ഡം ചെറുപ്പം മുതലേ അനുഭവപ്പെട്ടിട്ടില്ല എന്നും വിസ്മയ പറയുന്നുണ്ട്. കാരണം ഞങ്ങള്‍ പഠിച്ചത് ഊട്ടിയിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ്. അവിടെ കുട്ടികള്‍ക്കൊന്നും എന്റെ അച്ഛന്‍ ഇത്രവലിയ സ്റ്റാറാണ് എന്നൊന്നും അറിയില്ല. സ്റ്റാഫ്‌സിന് അറിയാമായിരുന്നു, ചോദിക്കുമായിരുന്നു എന്നതിനപ്പുറത്തേക്ക് അച്ഛന്റെ സ്റ്റാര്‍ഡം ഞങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് വിസ്മയ പറഞ്ഞത്
Read Entire Article