Authored by: ഋതു നായർ|Samayam Malayalam•12 Feb 2026, 3:20 p.m. IST
ആര് എന്തൊക്കെ പറഞ്ഞാലും എനിക്ക് വിഷയമില്ല, കാരണം എനിക്ക് എന്നെ അറിയാം. പിന്നെ എന്റെ വീട്ടുകാർക്കും എന്നെ അറിയാം
(ഫോട്ടോസ്- Samayam Malayalam)ALSO READ: പാലക്കാട് അയ്യർ ഫാമിലിയിലെ ശാന്തികൃഷ്ണ! ശ്രീനാഥ് പറഞ്ഞു നീ എന്റെ സങ്കൽപ്പത്തിലുള്ള ഭാര്യയല്ലെന്ന്, അതും 12 വർഷത്തിനുശേഷം
എന്റെ ഒപ്പം എപ്പോഴും അച്ഛനും അമ്മയും ഒക്കെ ഉള്ള ആളാണ്. എനിക്ക് അവരെ മാത്രം ബോധിപ്പിച്ചാൽ മതി. അല്ലാതെ മാറ്റരേയും നോക്കണ്ട. എല്ലാരേം കൊണ്ട് നല്ലത് പറയിക്കാൻ ആരെയും കൊണ്ട് ആകില്ല.
അഭിനയത്തെ വളരെ സീരിയസ് ആയി കാണുന്ന ആളാണ്. അതിനായി ഞാൻ എന്തേലും ഒക്കെ ചിന്തിക്കാറുള്ള ആളാണ്. അഞ്ചുവയസ് മുതൽ വന്ന ആളാണ്. എട്ടാം ക്ലാസിന്റെ അവസാനം വരെ അഭിനയിച്ചു. ഒൻപതാം ക്ലാസിൽ ആണ് നായികാ ആകുന്നത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ ഞാൻ ജോലി ചെയ്യുകയായിരുന്നു. പത്തുവയസുമുതൽ ഞാൻ ജോലി ചെയ്യുന്നുണ്ട്. എന്നെ എല്ലാരും പൊട്ടി എന്ന് വിചാരിക്കണം മന്ദബുദ്ധി എന്ന് വിചാരിക്കണം എന്ന് ആരേലും വിചാരിക്കുമോ. പക്ഷെ ഞാൻ അങ്ങനെ ആയതുകൊണ്ട് എനിക്ക് എല്ലാം സംസാരിക്കാം. ഞാൻ ഒന്നും ആലോചിക്കാതെ തന്നെയാണ് സംസാരിക്കാറ്; കാവ്യാ അമൃതയിൽ പറയുന്നു.





English (US) ·