വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം ഭാര്യ എനിക്ക് അത്താഴം പാകം ചെയ്തു തന്നിരിക്കുന്നു. ഞാന്‍ ഇന്ന് എന്തോ ചെയ്തു എന്നാണ് തോന്നുന്നത്- എന്ന് പറഞ്ഞുകൊണ്ടാണ് നാഗ ചൈതന്യ ശോഭിത അത്താഴുമായി വരുന്ന ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിയ്ക്കുന്നത്. നീ എന്നെ കളിയാക്കിയതാണോ പ്രശംസിച്ചതാണോ എന്ന കമന്റുമായി ശോഭിതയുമെത്തി.
45 ആം വയസ്സില്‍ പദ്മപ്രിയ അമ്മയായി; കുഞ്ഞിനൊപ്പമുള്ള 365 ദിവസത്തെ കുറിച്ച് നടി!
വിവാഹത്തിന് ശേഷം ഒരിക്കലും ഭക്ഷണം പാകം ചെയ്തിട്ടില്ല എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ശോഭിത തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞാന്‍ നല്ലൊരു ഭക്ഷണപ്രിയയാണ്. എന്നാല്‍ ഒന്നും പാകം ചെയ്യാന്‍ എനിക്ക് അറിയില്ല, വിശക്കുമ്പോള്‍ എന്തെങ്കിലും ഓഡര്‍ ചെയ്തു കഴിക്കുകയാണ് ചെയ്യുന്നത്. ഹൈദരബാദില്‍ എവിടെയാണ് നല്ല ഭക്ഷണം കിട്ടുന്നത് എന്ന് ഗവേഷണത്തിലാണ് ഇപ്പോള്‍ താന്‍ എന്നാണ് അന്ന് ശോഭത പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഇന്ന് നാഗ ചൈതന്യ പങ്കുവച്ച പോസ്റ്റില്‍ വലിയ അതിശയമില്ല എന്ന് പറയുന്ന ആരാധകരുമുണ്ട്.
2014 ഡിസംബറില്‍ ആയിരുന്നു ശോഭതയുടെയും നാഗ ചൈതന്യയുടെയും വിവാഹം. നാഗ ചൈതന്യ സമാന്ത റുത്ത് പ്രഭുവുമായുള്ള പ്രണയ വിവാഹ ജീവിതത്തിന് ശേഷം ശോഭിതയെ വിവാഹം ചെയ്യുന്നു എന്നതുകൊണ്ടു തന്നെ ഈ കപ്പിള്‍സിന് ഒരുപാട് സൈബര്‍ അറ്റാക്കകുകള്‍ നേരിടേണ്ടി വന്നിരുന്നു. തന്റെ കഴിഞ്ഞ ജീവിതത്തില്‍ എന്ത് സംഭവിച്ചുവോ അത് എന്റെ മാത്രം കാര്യമാണെന്നും അതിലേക്ക് തന്റെ ഭാര്യയെ വലിച്ചിഴയ്ക്കരുത് അവള്‍ പാവമാണെന്നും പറഞ്ഞ് നാഗ ചൈതന്യയും എത്തി. എന്നിട്ടും സൈബര്‍ അറ്റാക്ക് കുറഞ്ഞിരുന്നില്ല. ഇപ്പോള്‍ സമാന്ത മറ്റൊരു ജീവിതത്തിലേക്ക് കടന്നപ്പോഴാണ് ശോഭിതയ്ക്ക് നേരെയുള്ള സൈബര്‍ അറ്റാക്കിന് ശമനം വന്നത്.
തന്റെ ഹാപ്പി പ്ലേസ് ആണ് ശോഭിത എന്നാണ് നാഗ ചൈതന്യ പറയുന്നത്. വളരെ പൊസ്സസ്സീവാണ് ആള്. തൊണ്ടല്‍ എന്ന ചിത്രത്തില്‍ നായിക സായി പല്ലവിയ്‌ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചതിലൊക്കെ പരിഭവമുണ്ടായിരുന്നുവത്രെ. അതേ സമയം വിവാഹ ജീവിതം തങ്ങളുടെ രണ്ട് പേരുടെയും കരിയറിനെ ബാധിച്ചിട്ടില്ല, അത് കൂടുതല്‍ പോക്കസ്ഡ് ആയി മുന്നോട്ടു പോകുകയാണ് എന്നാണ് ശോഭിതയും നാഗ ചൈതന്യയും പറഞ്ഞിട്ടുള്ളത്.




English (US) ·