Published: July 14, 2026 09:21 AM IST Updated: July 14, 2026 09:29 AM IST
1 minute Read
സിഡ്നി∙ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം. ഓസീസ് താരം ആഷ്‌ലി ഗാർഡ്‌നർക്കെതിരെ മുൻ പങ്കാളിയാണ് രംഗത്തെത്തിയത്. ടീമിലെ സഹതാരമായിരുന്ന ജോർജിയ വോളുമായി ആഷ്‌ലി ഗാർഡ്‌നർക്കു ബന്ധമുണ്ടായിരുന്നെന്ന് ഗാർഡ്‌നറുടെ മുൻ പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ചു. ടീമിലെ മറ്റൊരു താരവുമായി ഗാർഡ്‌നർക്ക് ബന്ധമുണ്ടായതിനെ തുടർന്ന് മോണിക്കയുമായുള്ള ദാമ്പത്യം തകർന്നതെന്ന ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ടിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. റിപ്പോർട്ടിൽ താരത്തിന്റെ പേര് വ്യക്തമാക്കിയിരുന്നില്ലെങ്കിലും, മോണിക്ക റൈറ്റ് സമൂഹമാധ്യമത്തിലൂടെ ഇതു തുറന്നുപറയുകയായിരുന്നു.
What you should work next
പത്രവാർത്ത ‘വളരെ അവ്യക്തമാണ്’ എന്ന് കുറിച്ചുകൊണ്ട് മോണിക്ക, ജോർജിയ വോളിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും, ‘ഇവരുമായി ചേർന്നാണ് എന്റെ പങ്കാളി എന്നെ ചതിച്ചത്’ എന്ന് ക്യാപ്ഷൻ നൽകുകയും ചെയ്തു. കഴിഞ്ഞവർഷം അവസാനം ഇന്ത്യയിൽ നടന്ന വനിതാ ഏകദിന ലോകകപ്പിനിടെയാണ് ഗാർഡ്‌നറും മോണിക്കയും തമ്മിലുള്ള ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ സമയത്ത് ഗാർഡ്‌നറുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ ടീമംഗങ്ങൾ ശ്രദ്ധിച്ചിരുന്നു. മത്സരങ്ങൾക്കിടയിൽ മോണിക്ക ഇന്ത്യയിലേക്ക് വന്നെന്നും ടൂർണമെന്റിന് ശേഷം ഓസ്‌ട്രേലിയൻ ടീം നാട്ടിലേക്ക് മടങ്ങിയതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായെന്നുമാണ് വിവരം.
തങ്ങൾക്കിടയിലെ ബന്ധത്തിൽ മാറ്റങ്ങൾ സംഭവിച്ചതായി മോണിക്കയോട് ഗാർഡ്‌നർ തുറന്നുപറയുകയും, ഏതാനും മാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയുമായിരുന്നു. കഴിഞ്ഞ നവംബറിൽ സിഡ്നിയിലെ വീട്ടിൽനിന്നു മാറിയ ഗാർഡ്‌നർ, തങ്ങളുടെ വിവാഹ മോതിരങ്ങൾ അവിടുത്തെ അലമാരയിൽ ഉപേക്ഷിച്ചതായും ഡെയ്‌ലി മെയിൽ അവകാശപ്പെടുന്നു. സംഭവം ഇപ്പോൾ ഓസ്‌ട്രേലിയൻ ഡ്രെസ്സിങ് റൂമിലെ പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ടെന്നും ഗാർഡ്‌നറുടെ ചില സഹതാരങ്ങൾ ഇപ്പോഴും മോണിക്കയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
നിലവിൽ ഓസ്‌ട്രേലിയൻ ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ 29 വയസ്സുകാരിയായ ആഷ്‌ലി ഗാർഡ്‌നർ, തഹ്‌ലിയ മഗ്രാത്തിനൊപ്പം ടീമിന്റെ കോ-വൈസ് ക്യാപ്റ്റനായി അടുത്തിടെ നിയമിതയായിരുന്നു. ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായും ആഷ്‌ലി ഗാർഡ്‌നർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
English Summary:





English (US) ·