എന്നെ തകർക്കാൻ കെട്ടിച്ചമച്ച കേസ്! ഇത് മനഃപൂർവ്വം ഇമേജ് കളയാൻ നടത്തിയ പ്ലാനിങ്; ലക്ഷ്മി മേനോൻ പറയുന്നു

4 months ago 5
തനിക്ക് എതിരെ വന്ന പരാതി കെട്ടിച്ചമച്ചതെന്ന് നടി ലക്ഷ്മി മേനോൻ . ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു എന്ന സംഭവത്തിലാണ് നടി വിശദീകരണം നൽകുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടി ലക്ഷ്മി മേനോന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിൽ നടിക്ക് അനുകൂലമായി വിധിയും വന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ കോടതി, സെപ്റ്റംബർ 17 ന് വീണ്ടും ഹർജി പരിഗണിക്കുന്നതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടു. അതേസമയം തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്ന ത്തിനുവേണ്ടി കെട്ടിച്ചമച്ച കേസ് ആണിതെന്നും തകർക്കാൻ വേണ്ടി പ്ലാൻ ചെയ്താണ് ഈ കേസ് വന്നതെന്നും ലക്ഷ്മി പറയുന്നു. പരാതിക്കാരന്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ല.

എന്റെ ഭാഗത്ത് നിന്നും പരാതിയില്‍ പറയുന്ന തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് ലക്ഷ്മി നൽകിയ വിശദീകരണം. ഈ പറയുന്ന പരാതിക്കാരന്‍ ബാറില്‍വെച്ച് തനിക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും ലക്ഷ്മി ആരോപിച്ചു.


കൊച്ചിയിലെ ഒരു ഐടി ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തതെന്ന് റിപ്പോർട്ടുണ്ട്. ലക്ഷ്മി മേനോനും മറ്റ് പ്രതികളും ഉണ്ടായിരുന്ന പബ്ബിൽ വച്ചാണ് തർക്കം ആരംഭിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞു. പരാതിക്കാരനും സുഹൃത്തുക്കളും സ്ഥലം വിടാൻ ശ്രമിച്ചപ്പോൾ സ്ഥിതിഗതികൾ വഷളായതായി റിപ്പോർട്ടുണ്ട്.

തന്റെ കാർ പിന്തുടരുകയും, തടഞ്ഞുനിർത്തി, ബലമായി വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയും പ്രതിയുടെ കാറിൽ കയറ്റുകയും ചെയ്തുവെന്ന് ആണ് ലക്ഷ്മിക്ക് എതിരെ വന്ന പരാതി. പരാതിക്കാന്റെ കാർ ലക്ഷ്മി മേനോനും സംഘവും തടയുന്നതും ഭീഷണിപ്പെടുത്തുന്നതും വൈറൽ വീഡിയോ ക്ലിപ്പിൽ കാണാം.

ALSO READ:അച്ഛനോട് അനുവാദം വാങ്ങിയ ശേഷമാണ് കെൽസി ടെയ്ലർ സ്വിഫ്റ്റിനെ പ്രപ്പോസ് ചെയ്തത്, വിരലിൽ അണിഞ്ഞത് 4.8 കോടിയുടെ വിജ്ര മോതിരം!


എന്നാൽ, ലക്ഷ്മി മേനോൻ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചതായി റിപ്പോർട്ടുണ്ട്. നടി അവ അടിസ്ഥാനരഹിതവും പ്രചോദിതവുമാണെന്ന് വിശേഷിപ്പിച്ചു. സ്രോതസ്സുകൾ പ്രകാരം, ആരോപണവിധേയമായ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താൻ കേസ് കെട്ടിച്ചമച്ചതാണെന്നും അവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

നിയമ പോരാട്ടം തുടരുന്നു
ALSO READ: 47 കാരൻ! എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് ആങ്കറിങ്ങിലേക്ക് ഇറങ്ങി; ഫാമിലിയും സുഹൃത്തുക്കളും കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ വരവിനായി
ഹൈക്കോടതിയുടെ ഇടക്കാല ഇളവ് നടിക്ക് ആശ്വാസം നൽകിയെങ്കിലും കേസ് വിവരങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അടുത്ത വാദം സെപ്റ്റംബർ 17 ന് നടക്കും. 'കുംകി', 'ശബ്ദം', 'മിരുതൻ', 'അവതാരം', 'ചന്ദ്രമുഖി 2', 'വേദാളം', 'റെക്ക' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തമിഴ്, മലയാളം ചലച്ചിത്രമേഖലയിൽ പ്രശസ്തയായ ലക്ഷ്മി ആർ മേനോൻ റോഷൻ മാത്യുവും ദിലീഷ് പോത്തനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'റോന്ത്' എന്ന മലയാള ചിത്രത്തിലായിരുന്നു ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Read Entire Article