Published: July 10, 2026 07:49 AM IST
1 minute Read
അർജന്റീന – കാബോ വെർദെ റൗണ്ട് ഓഫ് 32 മത്സരത്തിനിടെ (മത്സരം അർജന്റീന 3-2ന് ജയിച്ചു) ലോകകപ്പിൽ അരങ്ങേറ്റക്കാരനായ റോബർട്ടോ ലോപ്പസ്, സൂപ്പർ താരം ലയണൽ മെസ്സിയുടെ അടുത്തെത്തി എന്തോ ചെയ്യുന്നതും ഇതിഹാസ താരം പ്രതികരിക്കുന്നതിന്റെയും ചിത്രം വൈറലായിരുന്നു. സംഭവിച്ചതെന്തെന്ന് അപ്പോൾ വ്യക്തമായിരുന്നില്ലെങ്കിലും ആ സംഭാഷണത്തിനിടെ മെസ്സി പറഞ്ഞത് വെളിപ്പെടുത്തി ഒടുവിൽ റോബർട്ടോ ലോപ്പസ് രംഗത്ത്.
What you should work next
‘അത് വലിയ കാര്യമൊന്നുമല്ല. എന്റെ കൺവെട്ടത്ത് അദ്ദേഹത്തെ കണ്ടപ്പോൾ, മെസ്സി ഒരു യാഥാർഥ്യമാണെന്ന് ഉറപ്പുവരുത്താൻ ഞാനൊന്ന് തള്ളിനോക്കി. അദ്ദേഹം മനുഷ്യനാണോ എന്ന് ഉറപ്പുവരുത്താൻ എനിക്കൊന്ന് തൊട്ടുനോക്കേണ്ടിയിരുന്നു. പക്ഷേ, അദ്ദേഹത്തിന് അത് അത്ര ഇഷ്ടപ്പെട്ടില്ല’ – ഒരു ടോക് ഷോയിൽ റോബർട്ടോ ലോപ്പസ് പറഞ്ഞു.
What you should work next
‘മെസി പറഞ്ഞു, ‘ഇത് ഫൗളാണ് ലോപ്പസ്. ഇവിടെ പന്തില്ല. എന്നെ തൊടരുത്.’ അദ്ദേഹം എന്റെ ശ്രദ്ധ തെറ്റിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതി. അതുകൊണ്ട് ഞാനത് കാര്യമാക്കിയില്ല. അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് റഫറി ഇടവേളക്ക് വിസിലൂതി. അപ്പോൾ ഞാൻ അദ്ദേഹത്തിനടുത്തെത്തി പറഞ്ഞു, ‘നോക്കൂ, എനിക്കൊന്ന് നിങ്ങളെ തൊടണം. കാരണം, നിങ്ങൾ എന്റെ പിന്നിലാണെങ്കിൽ എനിക്ക് വലിയ പ്രശ്നമാണ്.’ ഞങ്ങൾ കൈകൊടുത്തു പിരിഞ്ഞു.’ – ലോപ്പസ് പറഞ്ഞു.
English Summary:





English (US) ·