എന്നെ നല്ല ഒരു പാർട്ണർ ആവാം എന്ന് ഞാൻ പഠിച്ചു, ഒട്ടും പക്വത ഇല്ലാത്ത ആളായിരുന്നു ഞാൻ; പ്രണയത്തെ കുറിച്ച് സെലീന ​ഗോമസ്

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam13 Sept 2025, 5:45 pm

ബെന്നി ബ്ലാങ്കോയുമായി ഡേറ്റിങിൽ ആയതിന് ശേഷമാണ് എനിക്ക പക്വത വന്നത്, ഒരു റിലേഷൻഷിപ്പിൽ എങ്ങനെയായിരിക്കണം, ഒരു നല്ല പാർട്ണർ എങ്ങനെയായിരിക്കണം എന്നെല്ലാം ഞാൻ പഠിച്ചു എന്ന് സെലീന ​ഗോമസ് പറയുന്നു

Selena Gomezzസെലീന ഗോമസും ബെന്നി ബ്ലാങ്കോയും
ഹോളിവുഡ് ഇന്റസ്ട്രി ഇപ്പോൾ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന വിവാഹമാണ് പോപ് ഗായകൻ ബെന്നി ബ്ലാങ്കോയുടെയും നടി സെലീന ഗോമസിന്റേതും. 2024 ഡിസംബറിൽ കഴിഞ്ഞതാണ് ഇരുവരുടെയും വിവാഹ നിശ്ചയം. തിരക്കുകൾ കാരണം അത് നീണ്ടു പോയി. ഇനി ദിവസങ്ങൾ മാത്രമേ ആ വിവാഹത്തിനായിട്ടുള്ളൂ. സെപ്റ്റംബർ അവസാനം വിവാഹം ഉണ്ടാവും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.

വിവാഹത്തിന് മുന്നോടിയായി ഇതാ തൻറെ പ്രതിശ്രുത വരനെ കുറിച്ച് വീണ്ടും സെലീന ഗോമസ് വാചാലനാവുന്നു. ബെന്നി ബ്ലാങ്കോയുമായി ഡേറ്റിങിൽ ആയതിന് ശേഷമാണ് തനിക്ക് കുറച്ചൊക്കെ പക്വത വന്നതും, ഇന്നത്തെ ഈ നിലയിലേക്ക് എത്തിയത് എന്നും സെലീന ഗോമസ് പറയുന്നു. അതിന് മുൻപ് ആയിരുന്നുെവങ്കിൽ ഒരുപക്ഷേ ഇങ്ങനെയായിരിക്കില്ലായിരുന്നു ഞങ്ങളുടെ ബന്ധം.

Also Read: നീ കണ്മണിയല്ലേ മണിമുത്തല്ലേ! അവന്റെ സ്‌നേഹം ആക്ടിങ് അല്ല റിയൽ ലവ്; ഇടക്കൊക്കെ വിളിക്കണം; ദേവദർശിന്റെയും റിമിയുടെയും ആത്മബന്ധം

ബെന്നി ബ്ലാങ്കോയുമായുള്ള ഡേറ്റിങിലൂടെ ഒരു റിലേഷൻഷിപ്പ് എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു, ഒരു നല്ല പാർട്ണർ ആവാൻ ശീലിക്കുകയായിരുന്നു ഞാൻ. തിരിച്ച് ബെന്നി ബ്ലാങ്കോയും അങ്ങനെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

അഞ്ച് വർഷം മുൻപ് നമ്മൾ കണ്ടുമുട്ടിയായിരുന്നെങ്കിലോ എന്ന് ഞങ്ങൾ സംസാരിക്കാറുണ്ട്. വെറുതേ സമയം പാഴാക്കി, കുറച്ചുകൂടെ നേരത്തെ കണ്ടുമുട്ടാമായിരുന്നു എന്ന് ബ്ലാങ്കോ എപ്പോഴും പറയും. അപ്പോഴായിരുന്നെങ്കിൽ എന്നെ ഇഷ്ടപ്പെടുമായിരുന്നില്ല എന്ന് ഞാനും പറയും. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ നന്മയും വിനയവും വിചിത്രമായ പെരുമാറ്റത്തെയും എല്ലാം ഞാൻ അഭിനന്ദിക്കുന്നു, അതിൽ അഭിമാനിക്കുന്നു.

Also Read: ഈ വിനയമാണ് ഞങ്ങളെ ആകർഷിക്കുന്നത്; ന്യൂയോർക്ക് ഫാഷൻ വീക്കിൽ ആരാധകരുടെ മനം കവർന്ന് ബിടിഎസിന്റെ ജങ്കൂക്ക്

എന്റെ ജീവിതത്തിൽ വന്നിട്ടുള്ളതിൽ ഏറ്റവും ഗ്രൗണ്ടഡ് ആയിട്ടുള്ള ആളാണ് ബെന്നി ബ്ലാങ്കോ , അവൻ എപ്പോഴും എന്നെ സാധാരമമായി അനുഭവപ്പെടാൻ പ്രേരിപ്പിക്കുന്നു- സെലീന ഗോമസ് പറഞ്ഞു.

യുഎഇയിൽ നിന്ന് 140 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പറക്കാം; ഇന്ത്യക്കാർക്ക് കൂടുതൽ ഇളവുകൾ


2023 ൽ ആണ് ബെന്നി ബ്ലാങ്കോയും സെലീന ഗോമസും പ്രണയത്തിലാണ് എന്ന ഗോസിപ്പുകൾ വന്നത്. വൈകാതെ ഇരുവരും അത് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ മാസം അവസാനം വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ഒരു വിവാഹമാണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് വിവരം. എപ്പോഴാണ് എന്ന ഡേറ്റ് കൃത്യമായി പുറത്തുവിട്ടിട്ടില്ല.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article