എന്നെന്നും ഫാമിലി മാൻ; കരിയറിലും ജീവിതത്തിലും മെസ്സിയുടെ ഫസ്റ്റ് ചോയ്സ്‌ കുടുംബം മാത്രം

2 weeks ago 3

അർജുൻ രാധാകൃഷ്ണൻ

അർജുൻ രാധാകൃഷ്ണൻ

Published: September 01, 2026 09:01 AM IST Updated: September 01, 2026 09:06 AM IST

1 minute Read

ലയണൽ മെസ്സി കുടുംബത്തോടൊപ്പം. Photo by ANNE-CHRISTINE POUJOULAT / AFP
ലയണൽ മെസ്സി കുടുംബത്തോടൊപ്പം. Photo by ANNE-CHRISTINE POUJOULAT / AFP

ജീവിതത്തിലെയും കരിയറിലെയും കനൽവഴികളിൽ പൊള്ളിയപ്പോഴെല്ലാം ആ മുറിവുകളിൽ തേൻ പുരട്ടാൻ ലയണൽ മെസ്സിക്ക് ഒപ്പംനിന്നതു തന്റെ കുടുംബമായിരുന്നു. കാൽ നിലത്തുറച്ച പ്രായം മുതൽ ഫുട്ബോളിൽ ഹരിശ്രീ കുറിപ്പിച്ച മുത്തശ്ശി സെലിയ ഒലിവേറ മുതൽ കളത്തിനകത്തും പുറത്തും കൈപിടിച്ച പിതാവ് ഹോർഹെ മെസ്സിയും കൂടെനിന്ന മാതാവ് സെലിയ കുച്ചീറ്റിനിയും ഭാര്യ അന്റൊനെല്ലയും ചേരുമ്പോൾ മാത്രമേ, മെസ്സി എന്ന അധ്യായം പൂർണമാകൂ.

What you should work next

മുത്തശ്ശിയുടെ മകൻ

മെസ്സിയിലെ ഫുട്ബോളറെ നാലാം വയസ്സിൽ തിരിച്ചറിഞ്ഞതും അന്നുമുതൽ കുഞ്ഞുമെസ്സിയെ കളത്തിനകത്തും പുറത്തും പിന്തുണയുമായി ഒപ്പംനിന്നതും മുത്തശ്ശി സെലിയ ഒലിവേറയാണ്. വീടിനടുത്തുള്ള ക്ലബിൽ കളിക്കാൻ പോയ മെസ്സിയെ പ്രായക്കുറവുമൂലം ടീമിലെടുക്കാൻ അധികൃതർ തയാറിയില്ല. ഇതറിഞ്ഞ സെലിയയാണ് മെസ്സിക്കു വേണ്ടി ക്ലബ് അധികൃതരോടു വാദിച്ചതും നാലാം വയസ്സിൽത്തന്നെ മെസ്സിയെ ഫുട്ബോൾ ടർഫിലേക്ക് ഇറക്കവിട്ടതും. പിന്നാലെ മെസ്സിക്കു കൃതമായ പരിശീലനം ഉറപ്പാക്കാൻ പിതാവ് ഹോർഹെയോടു വാശിപിടിച്ചതും സെലിയ തന്നെ. മെസ്സിക്കു 10 വയസ്സുള്ളപ്പോഴായിരുന്നു സെലിയയുടെ മരണം. 2022 ലോകകപ്പ് ഫൈനലിന്റെ അവസാന നിമിഷം നിറകണ്ണുകളോടെ ആകാശത്തേക്കു നോക്കി മുത്തശ്ശിക്കു നന്ദിപറയുന്ന മെസ്സിയുടെ ചിത്രം ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല.

വഴികാട്ടിയ ഹോർഹെ

മുത്തശ്ശി വെട്ടിയ ഫുട്ബോൾ വഴിയിലൂടെ മെസ്സിയെ മുന്നോട്ടുനയിച്ചത് പിതാവ് ഹോർഹെയായിരുന്നു. പ്രാദേശിക ഫുട്ബോൾ താരമായ ഹോർഹെയാണ് മെസ്സിയുടെ ആദ്യത്തെ കോച്ച്. തന്റെ മകന്റെ കളിമികവു മനസ്സിലാക്കിയ ഹോർഹെ, ജോലി ഉപേക്ഷിച്ച് മെസ്സിയുടെ കരിയനൊപ്പം നിന്നു. ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയപ്പോഴും ചികിത്സയ്ക്കും മികച്ച പരിശീലനത്തിനുമായി സ്പെയിനിലേക്കു പോയപ്പോഴുമെല്ലാം നിഴൽപോലെ ഹോർഹെ ഉണ്ടായിരുന്നു മെസ്സിക്കൊപ്പം.  ഈ വർഷം ഓഗസ്റ്റ് 8ന് ഹോർഹെയും മെസ്സിയെ വിട്ടുപിരഞ്ഞു.

അമ്മയുടെ ത്യാഗം

മുത്തശ്ശിയും പിതാവും മെസ്സിയുടെ ഫുട്ബോൾ കരിയറിനു പിന്നാലെ പോയപ്പോൾ കുടുംബത്തെ ചേർത്തുനിർത്തിയതും മുന്നോട്ടുകൊണ്ടുപോയതും മാതാവ് സെലിയ കുച്ചീറ്റിനിയാണ്. ആദ്യകാലത്തു മെസ്സിയുടെ ചികിത്സയ്ക്കു പണംകണ്ടെത്താൻ ദിവസവേതന ജോലികൾക്കു പോയിരുന്ന സെലിയ, ഇതിനൊപ്പം തന്റെ മറ്റു മക്കളെയും അല്ലലില്ലാതെ വളർത്തി.   ബാർസയിലെ ലാ മെസിയ അക്കാദമയിലെ തന്റെ റൂമിൽ അമ്മയുടെ ഒരു ചിത്രം മെസ്സി സ്ഥാപിച്ചു. അമ്മ എപ്പോഴും ഒപ്പമുണ്ടാകണമെന്ന ആഗ്രഹത്തിൽ തന്റെ ഇടതുകയ്യിൽ അമ്മയുടെ ചിത്രം പച്ച കുത്തുകയും ചെയ്തു. 

ഞാൻ തിരിച്ചുവരും

13 വയസ്സിൽ റൊസാരിയോ വിട്ട് ബാർസയിലേക്കു പോകുമ്പോൾ തന്റെ ബാല്യകാല സുഹൃത്തും കാമുകിയുമായ അന്റൊനെല്ലയ്ക്ക് മെസ്സിയൊരു കത്തുനൽകി- ഞാൻ തിരിച്ചുവരും, ഒരു നാൾ നമ്മൾ ഒന്നിക്കും. ബാർസയിലെ വണ്ടർ കിഡിൽനിന്ന് ലോക ഫുട്ബോളിലെ അതിമാനുഷികനായി വളർന്നപ്പോഴും ആന്റൊനെല്ലയെ മെസ്സി കൈവിട്ടില്ല. 2017ൽ തന്റെ ജന്മനാട്ടിൽവച്ച് ഇരുവരും വിവാഹിതരായി. താരങ്ങൾ ആഴ്ചകൾ വച്ച് പുതിയ പങ്കാളികളെ കണ്ടെത്തുന്ന ഫുട്ബോൾ ലോകത്ത് വൺ വുമൻ മാൻ പോളിസി മുറുകെ പിടിച്ച മെസ്സി, അവിടെയും വ്യത്യസ്തനായി.  തന്റെ ഐതിഹാസിക കരിയറിന് കർട്ടനിടാൻ മെസ്സി തീരുമാനിക്കുമ്പോൾ  അന്റൊനെല്ലയും മക്കളായ തിയാഗോ, മറ്റേയോ, സിറോ എന്നിവരും മെസ്സിക്ക് ഒപ്പമുണ്ട്.

messi-family

പിതാവ് ഹോർഹെയ്ക്കും മാതാവ് സെലിയയ്ക്കും ഒപ്പം.

English Summary:

Lionel Messi's household has been his unwavering enactment strategy done life's challenges and vocation milestones. His grandmother, Celia Oliveira, identified his endowment aboriginal on, portion his father, Jorge Messi, guided his nonrecreational path, and his mother, Celia Cuccittini, provided important affectional and fiscal support. Together with his wife, Antonela Roccuzzo, and their children, they signifier the implicit representation of the Messi legacy.

Read Entire Article