എന്നെയും കോകിലയെയും വിഷം വച്ച് കൊന്ന് കളഞ്ഞേക്ക്; 10 വര്‍ഷമായി സഹിക്കുന്നു എന്ന് ബാല

1 week ago 2
bala wifeബാലയും ഭാര്യ കോകിലയും
തമിഴ്‌നാട്ടുകാരനാണെങ്കിലും, മലയാള സിനമിലൂടെ ഏറെ പരിചിതനാണ് ബാല . കേരളത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെയാണ് ബാല ആദ്യം വിവാഹം ചെയ്തത്. ആ ബന്ധങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം ഇപ്പോള്‍ കോകില എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത്, പുതിയൊരു ജീവിതവുമായി മുന്നോട്ടു പോകുകയാണ്. എന്നാല്‍ പലപ്പോഴും ഓരോ ആരോപണങ്ങളുമായി ബാല രംഗത്ത്‌തെത്താറുണ്ട്.

സിനിമകളുടെ പേരില്‍ അല്ല എങ്കിലും, കുറച്ചു വര്‍ഷങ്ങളായി തന്റെ വ്യക്തി ജീവിതത്തിന്റെ പേരിലും ആരോപണങ്ങളുടെയും വിവാദങ്ങളുടെയുമൊക്കെ പേരിലാണ് ബാല വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ കുറച്ച് മാസങ്ങളായി പ്രത്യേകിച്ച് യാതൊരു അപ്‌ഡേറ്റും ബാലയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ പുതിയൊരു ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുകയാണ് ബാല.

Also Read: നിനക്ക് റിഗ്രറ്റ്സേ ഇല്ലേ എന്ന് പ്രസന്ന ചോദിക്കും; ചിന്തിക്കാറേയില്ല, കൈവിട്ട അവസരങ്ങളെ കുറിച്ച് സ്‌നേഹ

എന്താണ് വിഷയമെന്നോ, ആരാണ് കാരണമെന്നോ ബാല പറയുന്നില്ല. ഹെല്‍പ് മി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ആരാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിയമമാവും. പെണ്ണുങ്ങള്‍ക്ക് എന്തും ആവാലോ, ആണുങ്ങളെ അല്ലേ പേടിപ്പിക്കുന്നത്. നിയമത്തിന്റെ പേരില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

എല്ലാം കഴിഞ്ഞ് ഞാനും ഭാര്യയും സന്തോഷത്തോടെ കഴിയുകയാണ്. മെയ് 27 ന് കോകിലയുടെ ജന്മദിനമാണ്. അതിന് അവലുടെ അമ്മയും അനിയത്തിയുമൊക്കെ വന്നിട്ടുണ്ട്. ഞങ്ങള്‍ വൈക്കം ക്ഷേത്രത്തില്‍ പോയതാണ്. അപ്പോഴാണ് വീണ്ടും ഇതുണ്ടായിരിക്കുന്നത്. മാധ്യമങ്ങള്‍ എല്ലാം നല്ലതാണ്, പക്ഷേ ചിലര്‍ റവന്യുവിന് വേണ്ടി ഇല്ലാത്തതും പറയുന്നു. ഇവിടെയൊരു നിയമുണ്ടോ, എത്രയായി അനുഭവിക്കുന്നു. ഇനിയും എന്നെ ഉപദ്രവിച്ചാല്‍ ഞാനൊരു വലിയ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കും. പലതും ഞാന്‍ തുറന്ന് പറയും. ഇതൊന്നും പോരെങ്കില്‍ എന്നെയും ഭാര്യ കോകിലയും വിഷം വചച്ച് കൊന്നേക്ക്- എന്ന് പറഞ്ഞാണ് ബാലയുടെ വീഡിയോ അവസാനിക്കുന്നത്.

Also Read: വിവാഹം പേടിയായിരുന്നു, രണ്ട് വര്‍ഷമായി കാഴ്ചപ്പാട് മാറി; വിവാഹം മാത്രമല്ല സന്തോഷം എന്ന് ആന്‍ഡ്രിയ


ആരെ ഉദ്ദേശിച്ചാണ് വീഡിയോ എന്ന് ബാല പറയുന്നില്ല. മുന്‍ ഭാര്യമാരെയാണോ, അതോ സോഷ്യല്‍ മീഡിയ സൈബര്‍ അറ്റാക്കുകളെയാണോ എന്നാണ് എല്ലാവരുടെയും ചോദ്യം. ബാല ഈ വിധം പറയാന്‍ മാത്രം മറ്റാരുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായതായി കാണുന്നില്ല എന്നും കമന്റുകള്‍ വരുന്നുണ്ട്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article