06 May 2025, 02:43 PM IST

സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയിൽനിന്ന് | Photo: Screen grab/ YouTube: RoXz Entertainments
സാമൂഹികമാധ്യമങ്ങളില്‍ വൈറലായി നടന്‍ പ്രണവ് മോഹന്‍ലാലിന്റെ പുതിയ ദൃശ്യങ്ങള്‍. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ പിന്തുടര്‍ന്ന് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യാത്രയില്‍ പ്രണവിനൊപ്പം അമ്മ സുചിത്രയും ഉണ്ടായിരുന്നു.
'ലാലേട്ടനാണെന്ന് വിചാരിച്ച് വണ്ടിയുടെ പുറകില്‍ പോയതാ... പക്ഷേ അപ്പു', എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ആരാധകര്‍ തോളില്‍ കൈവെച്ച് ഫോട്ടോയെടുക്കമ്പോള്‍ ക്ഷമയോടെ നിന്ന നടനെ പ്രകീര്‍ത്തിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറഞ്ഞു.
ഇങ്ങനെയും പാവം ഉണ്ടാവുമോ എന്നായിരുന്നു ഒരു കമന്റ്. എന്റെ പൊന്നോ സിംപിള്‍, പാവം ഒരു പയ്യന്‍, എന്റമ്മോ എത്ര സിപിംള്‍, തോള്‍ ചരിഞ്ഞിട്ടാ, കുറച്ചു ജാഡയൊക്കെയാവാം, അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു തുടങ്ങി കമന്റുകളും വീഡിയോയ്ക്കുതാഴെ വന്നിട്ടുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത 'എമ്പുരാനി'ലാണ് പ്രണവ് ഒടുവില്‍ അഭിനയിച്ചത്. ഇതില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ യൗവ്വന കാലത്തെ വേഷത്തിലാണ് പ്രണവ് എത്തിയത്. 'ഭ്രമയുഗ'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനംചെയ്യുന്ന ചിത്രമാണ് പ്രണവിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 'എന്‍എസ്എസ്2' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈയിടെ പൂര്‍ത്തിയായിരുന്നു.
Content Highlights: Pranav Mohanlal`s humble enactment with fans astatine the airdrome goes viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·