
കല്യാണി പ്രിയദർശൻ | ഫോട്ടോ: www.facebook.com/Kalyanipriyadarsan
ഈ ഓണക്കാലത്ത് താൻ അഭിനയിച്ച രണ്ട് മലയാള ചിത്രങ്ങൾ പുറത്തിറങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടി കല്യാണി പ്രിയദർശൻ. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, അരുൺ ഡൊമിനിക്ക് ഒരുക്കുന്ന ലോക എന്നിവയാണ് ആ ചിത്രങ്ങൾ. തന്റെ അച്ഛൻ പ്രിയദർശനെക്കുറിച്ച് കല്യാണി പറഞ്ഞ കാര്യം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
പ്രിയദർശനും ബോളിവുഡ് താരം സെയ്ഫ് അലി ഖാനും താൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളുടെ പോസ്റ്ററുകൾക്കുമുന്നിൽ നിൽക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ആ 'വൈറൽ' വാചകങ്ങൾ കല്യാണി കുറിച്ചത്. 'എന്ത് ക്യൂട്ട് ആണ് എന്റെ അച്ഛൻ അല്ലേ?, നന്ദി സെയ്ഫ് അലി ഖാൻ സർ' എന്നാണ് ഒരു ചിത്രത്തിനൊപ്പം കല്യാണി എഴുതിയത്. അടുത്ത ചിത്രത്തിനൊപ്പം ഏതാനും സ്മൈലികളാണ് കല്യാണി ചേർത്തത്. ഇതേ ശ്രേണിയിൽ വരുന്ന മറ്റൊരു ചിത്രത്തിനൊപ്പം അച്ഛന്റെ ക്യൂട്ട്നെസിനെക്കുറിച്ചാണ് നടി എഴുതിയത്.

ഫഹദ് ഫാസിലാണ് 'ഓടും കുതിര ചാടും കുതിര'യിലെ നായകൻ. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസാണ് ലോക: ചാപ്റ്റർ 1-ചന്ദ്ര നിർമിക്കുന്നത്. നസ്ലിനാണ് ചിത്രത്തിലെ നായകൻ. തമിഴിലെ നൃത്തസംവിധായകൻ സാൻഡിയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
അതേസമയം സെയ്ഫ് അലി ഖാനേയും അക്ഷയ് കുമാറിനേയും പ്രധാന കഥാപാത്രങ്ങളാക്കി ഹൈവാൻ എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് പ്രിയദർശൻ. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞദിവസം കൊച്ചിയിൽ തുടങ്ങിയിരുന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകതയും ഹൈവാൻ എന്ന ചിത്രത്തിനുണ്ട്. സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഇത് കൂടാതെ ഭൂത് ബംഗ്ലാ, ഹേരാ ഫേരി 3 എന്നീ ഹിന്ദി ചിത്രങ്ങളും പ്രിയദർശൻ ഒരുക്കുന്നുണ്ട്. രണ്ടിലും അക്ഷയ് കുമാർ ആണ് നായകൻ. പ്രിയദർശൻ ഒരുക്കുന്ന ഇരുപത്തിയൊമ്പതാമത്തെ ഹിന്ദി ചിത്രമാണ് ഹൈവാൻ.
Content Highlights: Actress Kalyani Priyadarshan celebrates Onam with 2 Malayalam movie releases
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·