പൊതുവെ ഞാന്‍ എല്ലാ മനുഷ്യരുടെയും വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ആളാണ്. അവര്‍ക്ക് അവരുടേതായ സ്വപ്‌നങ്ങളും ജീവിതവും എല്ലാമുണ്ടാവും.എ നിക്കും അതുണ്ട്. ആരെയും വേദനിപ്പിക്കരുത് എന്നതും എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ഭയങ്കരമായ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു ഞാന്‍. അത് രണ്ടും കൂടെ ആയപ്പോള്‍ എനിക്ക് ഒരാളോട് നന്നായി സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഞാന്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലുണ്ടാവും, അതൊഴികെ മറ്റെല്ലാം ആളുകളോട് സംസാരിക്കും, പക്ഷേ അതും പറഞ്ഞു എന്നതായിരിക്കും എന്റെ ധാരണ.
പ്രശ്‌നങ്ങളെ ഫേസ് ചെയ്യാനും എനിക്കറിയില്ലായിരുന്നു, അതില്‍ നിന്നെല്ലാം ഞാന്‍ ഓടിപ്പോകും. അതും എന്റെ കമ്യൂണിക്കേഷനിലെ പ്രശ്‌നമായിരുന്നു. എന്റെ കമ്യൂണിക്കേഷന്‍ പ്രോപ്പറാക്കാന്‍ വേണ്ടി മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ കൗണ്‍സിലിങ് എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എനിക്കിപ്പോള്‍ നന്നായിട്ടറിയാം, എന്റെ ജീവിതത്തില്‍ ചിലത് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ കമ്യൂണിക്കേഷന്റെ കുറവാണ് എന്ന്. അതുകൊണ്ട് തന്നെ എന്റെ ബന്ധങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു, എന്റെ പോരായ്മകള്‍ തിരിച്ചറിയുന്നു.
ഒരിക്കല്‍ മകന്‍ ആര്യന്‍ എന്നോട് ചോദിച്ചു, എന്റെ അമ്മ ഈ വീട്ടിലേക്ക് വരാന്‍ പാടില്ലേ എന്ന്.. അത് എനിക്ക് വളരെ അധികം കൊണ്ടു, എന്റെ അച്ഛനും അമ്മയ്ക്കും അത് സ്‌ട്രൈക്കായി. എന്തുകൊണ്ടില്ല, തീര്‍ച്ചയായും നിന്റെ അമ്മയ്ക്ക് വരാം എന്ന് പറഞ്ഞു. അവിടെ മുതലാണ് ആര്യന്റെ അമ്മ വീട്ടിലേക്ക് വന്നത്. ആര്യന് ഒരു കുറവും വരരുത്, അവന്‍ ഹാപ്പിയായിരിക്കണം എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. രണ്ട് മാസം മുന്‍പ് എന്റെ ജീവിതത്തില്‍ മനോഹരമായ ഒരു സംഭവമുണ്ടായി, ആര്യന്റെ അമ്മ എന്നെ വിളിച്ചു. നീ അവിടെയുണ്ടോ, എനിക്ക് മകള്‍ മിറയെ കാണാന്‍ വരണം എന്ന് പറഞ്ഞു, ഞാനില്ല, നീ വന്നോളൂ എന്ന് പറഞ്ഞു. രഞ്ജിനി വന്നു, എല്ലാവരും വീട്ടില്‍ മണിക്കൂറുകളോളം ചെലവഴിച്ചു.
എനിക്കത് വലിയ മിസ്സിങ് ഫീലായിരുന്നു, അയ്യോ ഞാനില്ലല്ലോ എന്ന്. അടുത്ത തവണ ഞാനുള്ളപ്പോള്‍ വരണം എന്ന് പറഞ്ഞു. അങ്ങനെ രഞ്ജിനി വീണ്ടും വന്നിരുന്നു, ഞങ്ങളെല്ലാവരും കുറേ നേരം കുറച്ച് നല്ല നിമിഷങ്ങള്‍ ഷെയര്‍ ചെയ്തു. അത് വളരെ മനോഹരമായിരുന്നു- വിഷ്ണു വിശാല്‍ പറഞ്ഞു




English (US) ·