എന്റെ ആകാശവും ഭൂമിയും അച്ഛനാണ്; ഫാദേഴ്സ് ഡേയിൽ മീനാക്ഷി പങ്കുവച്ച പോസ്റ്റ്! ഇത് തന്നെയാണ് മഞ്ജു വാര്യരും പറഞ്ഞത്

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam15 Jun 2025, 8:48 pm

എന്തുകൊണ്ട് വേർപിരിഞ്ഞപ്പോൾ മകളെ കൂടെ കൂട്ടിയില്ല എന്ന ചോദ്യത്തിന് മഞ്ജു വാര്യർ ഒരുത്തരം നൽകിയിരുന്നു, അത് എത്രത്തോളം വ്യക്തമാണ് എന്ന് കാണിക്കുന്നതാണ് മീനാക്ഷിയുടെ ഫാദേഴ്സ് ഡേ പോസ്റ്റ്

ഫാദേഴ്സ് ഡേയിൽ മീനാക്ഷിയുടെ പോസ്റ്റ്ഫാദേഴ്സ് ഡേയിൽ മീനാക്ഷിയുടെ പോസ്റ്റ്
ഇന്ന് അച്ഛൻമാരുടെ ദിവസമാണ്. സെലിബ്രേറ്റികൾ എല്ലാവരും അച്ഛന്മാരുടെ ദിവസം ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പലരുടെയും പോസ്റ്റ്. വളരെ ഇമോഷണലായ ഫോട്ടോകളും പോസ്റ്റുകളും ഇന്ന് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. വളരെ വൈകിയാണെങ്കിലും മീനാക്ഷി ദിലീപും അച്ഛന് ആശംസകളുമായി എത്തി.

കുട്ടിക്കാലത്തെ ഒരു ബോട്ട് സവാരിയ്ക്കിടയിൽ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് മീനാക്ഷിയുടെ പോസ്റ്റ്. ഇപ്പോൾ ട്രെന്റിങ് ആയ, 'എന്റെ ആകാശവും ഭൂമിയും' എന്ന ക്യാപ്ഷനെ സൂചിപ്പിയ്ക്കുന്ന തരത്തിൽ ആകാശത്ത് ഭൂമിയുടെ ഒരു ഇമോജിയും, ലവ് ഇമോജിയും നൽകിക്കൊണ്ടാണ് ഇൻസ്റ്റഗ്രാം സ്റ്റോറി. കൈ കെട്ടി അച്ഛനോട് ചേർന്ന് നിൽക്കുന്ന മീനാക്ഷിയെയും, മീനാക്ഷിയെ ചേർത്തു നിർത്തിയ പഴയ ദിലീപിനെയും ചിത്രത്തിൽ കാണാം.

Also Read: ആദ്യത്തെ ചിത്രം അച്ഛൻ പരിചയപ്പെടുത്തി, രണ്ടാമത്തെ ചിത്രം അമ്മയ്ക്കൊപ്പവും! മകൾക്ക് വേണ്ടി കട്ടയ്ക്ക് നിന്ന് ഉർവശിയും മനോജ് കെ ജയനും

ഇത് കാണുമ്പോഴാണ്, നേരത്തെ മഞ്ജു വാര്യർ പറഞ്ഞത് എത്ര സത്യമാണ് എന്ന് ആളുകൾക്ക് ബോധ്യമാവുന്നത്. വിവാഹ മോചനത്തിന് ശേഷം മകളെ ഉപേക്ഷിച്ചത് എന്തിന്, എന്തിന് ദിലീപിനൊപ്പം കുട്ടിയെ വിട്ടു എന്നൊക്കെയുള്ള ചോദ്യങ്ങൾ മഞ്ജു നിരന്തരം നേരിട്ടിരുന്നു. മകളുടെ സന്തോഷം അതാണെന്നായിരുന്നു അതിന് മഞ്ജു വാര്യർ നൽകിയ മറുപടി. എന്റെ മകൾക്ക് അവളുടെ അച്ഛൻ എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നെനിക്കറിയാം, തിരിച്ച് അച്ഛനും. അതുകൊണ്ട് തന്നെ അവരെ വേർപിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് വളരെ വ്യക്തമായി മഞ്ജു പറഞ്ഞിരുന്നു.

Also Read: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും, മാളവിക മോഹന് മറുപടി നൽകി മുംബൈ പൊലീസ്; എന്താണ് സംഭവിച്ചത്?

എന്റെ ആകാശവും ഭൂമിയും അച്ഛനാണ്; ഫാദേഴ്സ് ഡേയിൽ മീനാക്ഷി പങ്കുവച്ച പോസ്റ്റ്! ഇത് തന്നെയാണ് മഞ്ജു വാര്യരും പറഞ്ഞത്


Also Read: അച്ഛൻ പോയി എന്ന വാർത്ത കേട്ടതും ഠപ്പേ ന്ന് ഞാൻ താഴെ വീണു, കല്യാണം വരെയും ഞാൻ അച്ഛനൊപ്പം തന്നെയായിരുന്നു; കരച്ചിലടക്കാനാവാതെ റിമി

മഞ്ജുവും മീനാക്ഷിയുമായുള്ള ബന്ധം ഒരിക്കലും അറത്തു മാറ്റാൻ കഴിയാത്തതാണ്, പകരം വയ്ക്കാൻ കഴിയാത്തതാണ് അതിൽ താനൊരിക്കലും ഇടപെടില്ല എന്ന് ദിലീപും പറഞ്ഞിരുന്നു. മകളുടെ അമ്മ എന്ന നിലയിലുള്ള മഞ്ജുവിനോടുള്ള ബഹുമാനത്തെ കുറിച്ചും ദിലീപ് സംസാരിച്ചിട്ടുണ്ട്. ഇന്ന് ഡെർമറ്റോളജി വിഭാഗം ഡോക്ടറാണ് മീനാക്ഷി, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article