എന്റെ ഉള്ളിന്റെ ഉള്ളിൽ ഇന്നും രജനിയോട് ക്രഷ്! കൂലിയിൽ ഫയർ ആണ് രജനിയെന്നും സിമ്രാൻ

5 months ago 5

Authored by: ഋതു നായർ|Samayam Malayalam10 Aug 2025, 8:28 pm

ഓഗസ്റ്റ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം, ഹൃതിക് റോഷനും ജൂനിയർ എൻടിആറും അഭിനയിക്കുന്ന അയൻ മുഖർജിയുടെ വാർ 2 വുമായി ഒരു ഫൈറ്റ് തന്നെ തീയേറ്ററുകളിൽ നടത്തും എന്നുറപ്പാണ്

രജനികാന്ത് സിമ്രാൻരജനികാന്ത് സിമ്രാൻ (ഫോട്ടോസ്- Samayam Malayalam)
തന്റെ സീക്രട്ട് ക്രഷ് ആണ് രജനീകാന്തെന്ന് നടി സിമ്രാൻ. രജനികാന്തിന്റെ ചിത്രം കൂലി അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാകുമെന്നും സിമ്രാൻ പറയുന്നു.

എന്നത്തേയും പോലെ ഇത്തവണയും രജനീ സാറിന്റെ സിനിമയ്ക്കായി ഞാൻ ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്രയും എളിമയും വിനയവും ഉള്ള വ്യക്തിയെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ദൈവം പ്രത്യേകം ഭൂമിയിലേക്ക് അയച്ച വ്യക്തി എന്നും രജനിയെ കുറിച്ച് സിമ്രാൻ പറയുന്നു.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിൽ സന്തോഷമുണ്ടെന്നും സിമ്രാൻ കൂട്ടിച്ചേർത്തു. പ്രധാനമായും തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് സിമ്രാൻ പ്രവർത്തിച്ചിട്ടുള്ളത്. വർഷങ്ങളായി ഹിന്ദി, മലയാളം, കന്നഡ സിനിമകളിലും താരം സജീവമായിരുന്നു. ആർ. മാധവന്റെ 2022-ൽ പുറത്തിറങ്ങിയ റോക്കട്രി: ദി നമ്പി ഇഫക്റ്റിന്റെ ഭാഗമായിരുന്നു സിമ്രാൻ

കൂലിയുടെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ മുതൽക്കേ പ്രേക്ഷകയും ആകാംക്ഷയിലാണ്. ലോകേഷ് കനകരാജ് ആണ് കൂലി സംവിധാനം ചെയ്യുന്നത്. 3.02 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറ്റിൽ മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകന്റെ മനം കവരാൻ സാധിച്ചു.

ALSO READ: രേണുവിനെ സെപ്റ്റിടാങ്ക് എന്ന് അക്ബർ, ആട്ടാൻ തോന്നുന്നു എന്ന് നെവിൻ; മനക്കരുത്ത് കൊണ്ട് പിടിച്ചു നിൽക്കുന്നവൾ, കപ്പ് രേണുവിന് തന്നെ എന്ന് സോഷ്യൽ മീഡിയ!
രജനിയുടെ കരിയറിൽ തന്നെ ഇത്രയും വയലൻസ് ഉള്ള ചിത്രം വേറെ ഉണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് ട്രെയ്‌ലർ പോലും അണിയറക്കാർ പുറത്തുവിട്ടത്. മലയാളി താരമായ സൗബിനും ചിത്രത്തിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാള സിനിമ പ്രേമികളും.


ALSO READ: ഒരു ആണിന് മാത്രമല്ല ഒരു പെണ്ണിനും ഭർത്താവിനെ സംരക്ഷിക്കാനാകും! അതുതന്നെയാണ് ലേഖ ചെയ്തത്; വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം

രജനിയേയും സൗബിനെയും കൂടാതെ ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് ഗാനം ഒരുക്കിയിരിക്കുന്നത്. പവര്‍ഹൗസ്എ ന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കൂലി'യുടെ നിര്‍മാണം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിർവ്വഹിക്കുന്നത്'. ഓഗസ്റ്റ് പതിനാലിന് ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

Read Entire Article