Authored by: അശ്വിനി പി|Samayam Malayalam•30 Mar 2026, 1:42 p.m. IST
അമ്മയെ എനിക്ക് നഷ്ടപ്പെട്ടു എന്ന് നവ്യ നായരുടെ ഭര്‍ത്താവ്, സന്തോഷ് മേനോന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നവ്യ നായരും
നവ്യ നായർഅങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള്‍ വിഷമിക്കണ്ട അമ്മേടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിര്‍ത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു. അമ്മേടെ സ്നേഹത്തിന് മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു.
Also Read: എന്നെ വില്ലത്തിയാകുന്നത് എന്റെ ശരികള്‍ ആണെങ്കില്‍, അഭിമാനത്തോട് ആ പദവി ഏറ്റെടുക്കു; വിവാഹ മോചനത്തിന് ശേഷം ഗൗരി പറയുന്നുഎന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലില്‍ വന്നു എന്റെ കച്ചേരി മുഴുവന്‍ കണ്ടു. രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. ''മക്കളേ.. ' ആ വിളി കാതുകളില്‍ മുഴങ്ങി നില്ക്കുന്നു.. ''മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ ' നിത്യ ശാന്തി നേരുന്നു- എന്നാണ് നവ്യയുടെ പോസ്റ്റ്
എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് നേരത്തെ സന്തോഷ് മേനോനും സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു അമ്മ. സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് ചങ്ങനാശേരിയിലുള്ള വീട്ടുവളപ്പില്‍ വച്ച് നടക്കും.
Also Read: എനിക്കെന്റെ അമ്മയെ നഷ്ടപ്പെട്ടു! അമ്മയുടെ മരണ വാര്‍ത്ത അറിയിച്ച് നവ്യ നായരുടെ ഭര്‍ത്താവ് സന്തോഷ് മേനോന്
2010 ല്‍ ആയിരുന്നു സന്തോഷ് മേനോന്റെയും നവ്യ നായരുടെയും വിവാഹം. അമ്മയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സന്തോഷ് മേനോന് തന്റെ തിരക്കുകള്‍ എല്ലാം മാറ്റിവച്ച് അമ്മയ്ക്കൊപ്പം തന്നെയായിരുന്നു. അമ്മയാണ് എന്റെ ലോകം, അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത് എന്ന് പലപ്പോഴും പറഞ്ഞു. ഇതിനിടയില്‍ നവ്യ നായരും സന്തോഷ് മേനോനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ വാര്‍ത്തകളോട് നവ്യ നായരോ, സന്തോഷ് മേനോനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






English (US) ·