എന്റെ ഏറ്റവും വലിയ പ്രശ്‌നം അതാണ്; ഡോമിനേറ്റിങ് ഭര്‍ത്താവാണോ ശരത്കുമാര്‍ എന്ന ചോദ്യത്തിന് രാധികയുടെ മറുപടി

1 month ago 8
radhika sarathkumar loveരാധിക ശരത്കുമാർ
തമിഴ് സിനിമ ഇന്റസ്ട്രിയിലെ പ്രണയ ജോഡികളാണ് ഇന്നും രാധികയും ശരത്കുമാറും. റീല്‍ വീഡിയോകളൊക്കെയായി ന്യൂ ജെനറേഷനെയും വെല്ലുന്ന ചില പോസ്റ്റുകള്‍ വരെ പങ്കുവയ്ക്കാറുണ്ട്. എന്നിരുന്നാലും ശരത്കുമാര്‍ ഒരു ഡോമിനേറ്റിങ് ഭര്‍ത്താവ് ആണോ? ഒരു അഭിമുഖത്തിനിടയില്‍ സുഹാസിനി ഈ ചോദ്യം ചോദിച്ചപ്പോള്‍ രാധിക വളരെ മനോഹരമായ ഒരു മറുപടി നല്‍കി.

ഷൂട്ടിങ് ആവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും കാര്യത്തിനോ വേണ്ടി ഞാന്‍ ലണ്ടനില്‍ ആയിരിക്കാം, അദ്ദേഹം നാട്ടിലും. രാവിലെ അഞ്ച് - അഞ്ചര മണിയൊക്കെ ആവുമ്പോള്‍ ശരത് എഴുന്നേല്‍ക്കും, അപ്പോള്‍ എനിക്ക് ഒരു കോള്‍ വരും. ഇവിടെ അഞ്ചര മണി എന്ന് പറഞ്ഞാല്‍, ലണ്ടനില്‍ മൂന്ന് മണിയായിരിക്കും. വിളിച്ചിട്ട് പറയുന്നത്, എനിക്ക് ഒരു നല്ല ചായ തരാന്‍ കിച്ചണില്‍ വിളിച്ചു പറ എന്നാണ്. ഈ ഒരൊറ്റ പ്രശ്‌നമേ എനിക്കുള്ളൂ.

Also Read: ദിവസം ഒരു 30 ലക്ഷം, മാസം ഒന്നരക്കോടി കിട്ടിയാല്‍ മതി; അത്രയേയുള്ളൂ തന്റെ ആഗ്രഹം എന്ന് വിഘ്‌നേശ് ശിവന്‍

എനിക്ക് എന്ത് വേണം എന്നത് നീ കറക്ടായി ചെയ്യണം എന്നതാണ് ശരത്തിന്റെ ആവശ്യം. ഷൂട്ടിങ് കാര്യങ്ങളോ ഓഫീസിലെ കാര്യങ്ങളോ ഒക്കെ കഴിഞ്ഞ് ഞാന്‍ ക്ഷീണിച്ച് വീട്ടില്‍ വന്നാലും ഇത് തന്നെ അവസ്ഥ. പക്ഷേ ഒരു സ്റ്റെപ് മുന്നോട്ട് എടുത്ത് നമ്മള്‍ അത് അവര്‍ക്ക് വേണ്ടി ചെയ്യുമ്പോള്‍ ആ ഒരു റിലേഷന്‍ഷിപ് കൂടുതല്‍ ആസ്വാദകരമാവുകയാണ് ചെയ്യുന്നത്- രാധിക ശരത്കുമാര്‍ പറഞ്ഞു.

Also Read: എന്തൊരു പെണ്‍കുട്ടിയാണവള്‍; മമിത ബൈജുവിനെ പ്രശംസിച്ച് രാധിക ശരത്കുമാര്‍


രണ്ട് വിവാഹ ബന്ധങ്ങളില്‍ പരാജയം നേരിട്ടതിന് ശേഷമാണ് രാധികയുടെ ജീവിതത്തിലേക്ക് ശരത്കുമാര്‍ വരുന്നത്. ആദ്യം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പല വിഷമ ഘട്ടങ്ങളിലും പരസ്പരം താങ്ങായി നിന്നു, ഒരു ഘട്ടത്തില്‍ വിവാഹ ചെയ്യുന്നത് തങ്ങളുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും എന്ന തീരുമാനത്തിലാണ് 2001 ല്‍ രാധികയും ശരത്കുമാറും വിവാഹിതരായത്. ശരത്കുമാറും നേരത്തെ വിവാഹിതനായിരുന്നു. ആ ബന്ധത്തില്‍ പിറന്ന മകളാണ് വരലക്ഷ്മി ശരത്കുമാര്‍.

വിവാഹത്തിന് ശേഷം ഞങ്ങളുടെ പ്രണയം കൂടി എന്നാണ് രാധിക പറഞ്ഞിട്ടുള്ളത്. 25 വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ 2004 ല്‍ ഇരുവര്‍ക്കും ഒരു മകനും പിറന്നിരുന്നു.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article