Authored by: ഋതു നായർ|Samayam Malayalam•3 Aug 2025, 8:14 am
മുൻപ് പല പാട്ടും പാടാൻ പോയിട്ടുണ്ട്. എന്നെ വിളിച്ചു പറഞ്ഞിട്ടില്ല. പക്ഷേ ഇത് നിനക്ക് വേണ്ടി ഞാൻ പാടുന്ന പാട്ടാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷ കൂടി
കലാഭവൻ നവാസ് (ഫോട്ടോസ്- Samayam Malayalam) ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തികൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് അപ്രതീക്ഷിത വിയോഗം . ഇതിനിടയിൽ ഇഴ എന്ന ചിത്രത്തിലൂടെ ഭാര്യക്ക് ഒപ്പം നവാസ് അഭിനയിച്ചിരുന്നു. അതിനു മുൻപൊരു ആല്ബത്തിലും ഇരുവരും അഭിനയിക്കാൻ എത്തി. അഞ്ചുമാസം മുൻപേ റിലീസ് ചെയ്ത മറന്നുവോ സഖി എന്ന മ്യൂസിക്കൽ ആൽബം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഇതേ ആൽബത്തിൽ പാടിയിരിക്കുന്നതും നവാസ് ആണ്. RIYAS PATTAMBI ആണ് ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ഇതേ ആൽബത്തിൽ രഹ്നയും വേഷമിട്ടിട്ടുണ്ട് എന്നതാണ് പ്രത്യേകത. നവാസിന്റെ കഥാപാത്രങ്ങൾ അറിയാൻ ഏറെ ആഗ്രഹിച്ച രഹ്‌നയോട് മ്യൂസിക്കൽ ആൽബം ഉണ്ടെന്നും ഈ ഗാനം നിനക്ക് വേണ്ടി ഞാൻ കരുതി വച്ചതെന്നും നവാസ് പറഞ്ഞു.
ഞാൻ ഒരു പാട്ടുപാടി, അത് നിനക്ക് വേണ്ടിയാണു ഞാൻ പാടിയത്. എന്റെ കാലശേഷം നിനക്ക് ഇത് ഓർത്തിരിക്കാം എന്നാണ് എന്നോട് പറഞ്ഞത്. അത് എനിക്ക് വല്ലാതെ മനസ്സിൽ സ്പർശിച്ചു; രഹ്ന പറയുന്നു.
ഇരുവരുടെയും മ്യൂസിക്കൽ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. ഇനി രഹനയുടെ കാതിൽ ഈ വരികൾ എത്തിയാൽ നിലച്ചുപോവും ആ ശ്വാസം...
അള്ളാ എല്ലാം മറക്കാനും പൊറുക്കാനും ഉള്ള മനസ്സ് കൊടുക്കണേ കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല; എന്നുള്ള കമന്റുകൾ കൊണ്ടാണ് ഈ വീഡിയോ പലരും കണ്ടുതീർക്കുന്നത്.





English (US) ·