എന്റെ കൈയ്യില്‍ നിന്ന് ഒരു ചില്ലിക്കാശ് എന്റെ അച്ഛനും അമ്മയും വാങ്ങില്ല, സാധനങ്ങള്‍ വാങ്ങിക്കൊടുത്താലും വാങ്ങാന്‍ മടിയാണ് എന്ന് ഐശ്വര്യ

1 month ago 4
ഗട്ട ഗുസ്തി ടു എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി . തമിഴകത്ത് ഐശ്വര്യയ്ക്ക് അത്യാവശ്യം പേരും പെരുമയും നേടിക്കൊടുത്ത ചിത്രമാണ് വിഷ്ണു വിശാല്‍ നായകനായ ഗട്ട ഖുസ്ത്രി. സ്ത്രീകള്‍ എത്രത്തോളം കരുത്തോടെ, ശക്തമായി മുന്നോട്ടും പോകാം എന്ന് കാണിക്കുന്ന സിനിമ ഇതുവരെയുള്ള പല ക്ലീഷേ മെയിന്‍ ഷോവനിസവും പൊളിച്ചടുക്കുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് കൗതുകകരമായ ഒരു കാര്യം ഐശ്വര്യ വെളിപ്പെടുത്തിയത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്മി എന്ന നടി സമ്പാദിക്കുന്ന പൈസയില്‍ നിന്ന് ഒരു ചില്ലി കാശ് പോലും അച്ഛനും അമ്മയും വാങ്ങില്ലത്രെ. അത് ഒരിക്കലും മോശമായ ഒരു ഉദ്ദേശത്തോടെയല്ല എന്നും ഐശ്വര്യ വ്യക്തമാക്കുന്നുണ്ട്.

Also Read: ഇന്‍സ്റ്റയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യണമെങ്കില്‍ പോലും ഭര്‍ത്താവിനോട് ചോദിക്കുമെന്ന് സമാന്ത, തീരുമാനങ്ങള്‍ എല്ലാം ഒന്നിച്ച്

എന്റെ അച്ഛും അമ്മയും എന്റെ കൈയ്യില്‍ നിന്ന് ഒരു കാശ് പോലും വാങ്ങില്ല, നല്ല ഉദ്ദേശത്തോടെ തന്നെയാണ്. കാരണം, അവര്‍ രണ്ട് പേരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണ്. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. എന്നിരുന്നാലും അവര്‍ക്ക് സ്വന്തമായി ഒരു ആത്മാഭിമാനമുണ്ട്, അത് കാരണം വാങ്ങില്ല.

ഞാന്‍ വീട്ടിലേക്ക് പോകുമ്പോള്‍ കുറച്ച് ഉള്ളിയും തക്കാളിയും പോലെയുള്ള വീട്ടു സാധനങ്ങള്‍ വാങ്ങി കൊടുക്കും. അതല്ലാതെ ഒന്നിനും സമ്മതിക്കില്ല. അത്രത്തോളം സ്വയം പര്യാപ്തരാണ് രണ്ടു പേരും. ഈ പ്രായത്തിലും അവര്‍ക്ക് എന്ത് വേണമോ, അത് അവരെ കൊണ്ട് തന്നെ വാങ്ങണം എന്നാണ് ആഗ്രഹം, അതാണ് അച്ഛനും അമ്മയ്ക്കും ഇഷ്ടം.

Also Read: ഞാന്‍ മരിച്ചാല്‍ സങ്കടപ്പെടാനോ അലോസരപ്പെടാനോ ആരും വരേണ്ട, മക്കള്‍ പോലും; ജീവനുള്ള ഓര്‍മകള്‍ മതി എന്ന് മഹേഷ്


ഒരുപാട് തവണ ഞാന്‍ നിര്‍ബന്ധിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ നടന്നില്ല. ചിലപ്പോള്‍ ഓരോ സാരിയെടുത്തിത്ത്, അമ്മ എനിക്ക് ഈ സാരി ഇഷ്ടമായി വാങ്ങിയതാണ് എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു കൊണ്ടുപോയി കൊടുക്കും. പക്ഷേ അമ്മയ്ക്ക് അത് ഇഷ്ടമല്ല- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
Read Entire Article