നിശ്ചയത്തിന്റെ മനോഹരമായ വീഡിയോ പങ്കുവച്ചുകൊണ്ട് മകളുടെ ജീവിതത്തിലെ ഈ ഘട്ടം അതിശയത്തോടെ നോക്കി കാണുകയാണ്. തന്റെ കൈയ്യില്‍ വളര്‍ന്ന കുഞ്ഞ്, ഇന്നവളുടെ സ്വപ്‌നത്തിലേക്ക് എന്ന് പറഞ്ഞാണ് ആശ ശരത് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. തന്റെ ബേബി ഗേള്‍ വലിയ കുട്ടിയായി എന്ന കൗതുകം സഹൗദരി ഉത്തര ശരത്തും പങ്കുവച്ചിരുന്നു.
Also Read: സുചിത്ര മോഹന്‍ലാലിന്റെ അനിയനായി ജീവിക്കുന്നതിലെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല; ജൂഡ് പറയുന്നു
മക്കള്‍ക്കും മരുമക്കള്‍ക്കുമൊപ്പമുള്ള മനോഹരമായ വീഡിയോയും, കീര്‍ത്തനയും ഉത്തരയും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും, നിശ്ചയത്തിന്റെ മനോഹരമായ നിമിഷങ്ങള്‍ കോര്‍ത്തുവച്ച വീഡിയോകളുമൊക്കെയാണ് ഇപ്പോള്‍ മൂന്ന് പേരുടെയും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവരുന്നത്.
അഖില്‍ മഹേഷ് എന്നാണ് കീര്‍ത്തനയെ വിവാഹം ചെയ്യുന്ന ആളുടെ പേര്. ഡോക്ടറാണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പുറത്തുവിട്ടിട്ടില്ല.
വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ നിശ്ചയം എന്നാണ് ആശ ശരത് പറഞ്ഞത്. എന്നാല്‍ സെലിബ്രിറ്റികളായ ദിലീപ്, സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, സിദ്ധിഖ്, വിനീത്, ലാല്‍, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂര്‍, ജയറാം തുടങ്ങിയൊരു വലിയ താരനിര തന്നെയുണ്ടായിരുന്നു. നാനൂറ് പേരില്‍ അടങ്ങുന്ന ലളിതമായ ചടങ്ങ് എന്നാണ് ആശ ശരത്ത് പറഞ്ഞത്.
2023 ൽ നടന്ന മൂത്ത മകൾ ഉത്തര ശരത്തിൻറെ വിവാഹം അന്ന് വൈറലായിരുന്നു. ചാർട്ടഡ് അക്കൌണ്ടൻറ് ആയ ആദിത്യ മേനോൻ ആണ് ഉത്തരയുടെ ഭർത്താവ്. ഖദ്ദ എന്ന ചിത്രത്തിലൂടെ സിനിമയിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. കീർത്തന ശരത് സിന്തറ്റിക് ബയോളജിയിൽ ബിരുദം നേടിയ ആളാണ്. നൃത്തം ചെയ്യുമെങ്കിലും അമ്മയെയും ചേച്ചിയെയും പോലെ കീർത്തന അത്ര സജീവമല്ല.




English (US) ·